ദുബൈ: എമിറേറ്റിലെ ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ ട്രക്കുകൾ ഇറക്കാനുള്ള സമയക്രമത്തിൽ മാറ്റം. ഈമാസം 28 മുതൽ പുതിയ സമയക്രമം നിലവിൽവരും. ദിവസവും റോഡിൽ തിരക്കേറുന്ന മൂന്ന് സമയങ്ങളിൽ ട്രക്കുകൾ റോഡിലിറക്കുന്നതിനാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ദുബൈയിൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ റാസൽഖോർ മുതൽ ഷാർജവരെയുള്ള ഭാഗത്ത് രണ്ട് ദിശയിലും വിലക്ക് ബാധകമായിരിക്കും. രാവിലെ ആറരമുതൽ എട്ടരവരെയും, ഉച്ചക്ക് ഒന്ന് മുതൽ മൂന്ന് വരെയും ട്രക്കുകൾക്ക് വിലക്കുണ്ടാകും. ഇതിന് പുറമേ വൈകുന്നേരം അഞ്ചരമുതൽ രാത്രി എട്ട് വരെയും ട്രക്കുകൾ റോഡിലിറങ്ങുന്നത് വിലക്കിയിട്ടുണ്ട്. ഈമാസം 28 മുതലാണ് പുതിയ സമയക്രമം നിലവിൽ വരികയെന്ന് ആർ.ടി.എയും ദുബൈ പൊലീസും വാർത്താകുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.