ദുബൈ: ജി.സി.സി രാജ്യങ്ങളിലെ പൗരൻമാർക്ക് എമിറേറ്റ്സ് ഐ.ഡി സൗജന്യമായി ലഭിക്കുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് യു.എ.ഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്‍റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട് സെക്യൂരിറ്റി വിഭാഗം അറിയിച്ചു.
സാമൂഹിക മാധ്യമങ്ങളിലൂടെ നടക്കുന്ന പ്രചാരണത്തിനെതിരെ ട്വിറ്റർ പോസ്റ്റിലൂടെയാണ് അധികൃതർ വിശദീകരണം നൽകിയത്. എമിറേറ്റ്സ് ഐ.ഡിയുമായി ബന്ധപ്പെട്ട പഴയ നിബന്ധനകൾ തുടരും. ഇക്കാര്യത്തിൽ മാറ്റമില്ല. തെറ്റായ പ്രചാരണങ്ങളെ അവഗണിക്കണമെന്നും ഔദ്യോഗിക വിവരങ്ങൾ മാത്രമെ ആശ്രയിക്കാവൂ എന്നും അവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.