??.?.? ???????????????? ???? ??? ?? ?????? ?? ??? ?????? ????????? ?????? ????? ???? ????? ?????? ??????????????????

യു.എ.ഇ ഭക്ഷ്യബാങ്കിന്​ തുടക്കമായി; ആദ്യ ശാഖ ദുബൈയിൽ

ദുബൈ: പട്ടിണിയും ഭക്ഷണം പാഴാക്കലും ഇല്ലാതാക്കാൻ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പ്രഖ്യാപിച്ച യു.എ.ഇ ഫുഡ്ബാങ്കിെൻറ ആദ്യ സംഭരണ കേന്ദ്രത്തിന് തുടക്കമായി. അൽ ഖൂസിലെ അൽ ഖൈൽ റോഡിൽ തുറന്ന ഫുഡ്ബാങ്കിൽ ഉൽപാദന, വിതരണ സ്ഥാപനങ്ങൾ സംഭാവന ചെയ്യുന്ന പാക്ക് ചെയ്തതും സംസ്കരിച്ചതുമായ  ഭക്ഷ്യ വസ്തുക്കൾ സൂക്ഷിക്കാനുള്ള സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. 
രണ്ട് ശീതീകരിച്ച സംഭരണികളും ഒഫീസും ഇവിടെയുണ്ട്. നഗരസഭ നിയോഗിച്ച രണ്ട് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ ബാങ്കിൽ എത്തുന്ന ഭക്ഷണത്തിെൻറ നിലവാരം ഉറപ്പുവരുത്തും. ഭക്ഷ്യബാങ്ക് പദ്ധതിയിൽ പങ്കാളികളായ ജീവകാരുണ്യ സംഘടനകൾ ഭക്ഷണം ശേഖരിച്ച്  ആവശ്യക്കാർക്കിടയിൽ വിതരണം ചെയ്യും. 
400കോടി ദിർഹത്തിെൻറ ഭക്ഷണം പാഴാവുന്നത് തടയാൻ പദ്ധതികൊണ്ട് കഴിയുമെന്നാണ് പ്രതീക്ഷ. ആദ്യ ഘട്ടത്തിൽ ദുബൈയിലും മറ്റ് എമിറേറ്റുകളിലുമാണ് ഭക്ഷണം എത്തിക്കുക. എന്നാൽ വൈകാതെ സോമാലിയ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ ആവശ്യക്കാർക്ക് ഭക്ഷണം നൽകാൻ കഴിയുമെന്ന് നഗരസഭാ ഡയറക്ടർ ജനറലും ഭക്ഷ്യബാങ്കിെൻറ ചുമതലക്കാരനുമായ ഹുസൈൻ നാസർ ലൂത്ത പറഞ്ഞു. 
ഇൗ വർഷം ദുബൈയിൽ അഞ്ച് ബാങ്കുകളും മറ്റ് എമിറേറ്റുകളിലായി 30 എണ്ണവും തുറക്കും. ഹോട്ടൽ ഗ്രൂപ്പുകളും ഹൈപ്പർ മാർക്കറ്റ് ശൃംഖലകളുമുൾപ്പെടെ 20സ്ഥാപനങ്ങൾ ഇതിനകം ഭക്ഷണം നൽകാൻ താൽപര്യം അറിയിച്ചു കഴിഞ്ഞു. 10 ജീവകാരുണ്യ സംഘടനകളെയാണ് ശേഖരിക്കാനും വിതരണം ചെയ്യാനും ചുമതലപ്പെടുത്തിയിരിക്കുന്നത്. 
ഒാരോ ഭക്ഷണ പാക്കറ്റ് സംഭാവന ചെയ്യുേമ്പാഴും സ്ഥാപനത്തിെൻറയും വിതരണം ചെയ്യുേമ്പാൾ സംഘത്തിെൻറയും  അക്കൗണ്ടിൽ അത് ഉൾക്കൊള്ളിക്കും.പിന്നീട് കണക്കെടുപ്പു നടത്തി ഏറ്റവും മികച്ച പിന്തുണ നൽകിയവരെ ആദരിക്കും.  
റമദാനിൽ പള്ളികളിലും താമസമേഖലകളിലും പൊതുസ്ഥലങ്ങളിലും ഫ്രിഡ്ജുകൾ സ്ഥാപിച്ച് ഭക്ഷ്യബാങ്കിലേക്ക് ഭക്ഷണം സ്വരൂപിക്കും. റമദാനുവേണ്ടി 100 ഫ്രിഡ്ജുകളാണ് ഇത്തരത്തിൽ ഒരുക്കുകയെന്ന് അസി. ഡി.ജി ഖാലിദ് മുഹമ്മദ് ശരീഫ് അൽ അവാധി പറഞ്ഞു.

Tags:    
News Summary - uae, food bank, dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.