ഗ​സ്സ​യി​ലെ ഫീ​ൽ​ഡ്​ ആ​ശു​പ​ത്രി​ക്ക്​ യു.​എ.​ഇ കൈ​മാ​റി​യ മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധി​ക്കു​ന്നു

ഗ​സ്സ ഫീ​ൽ​ഡ്​ ആ​ശു​പ​ത്രി​ക്ക്​ എ​ക്സ്-​റേ മെ​ഷീ​നും ആം​ബു​ല​ൻ​സും കൈ​മാ​റി യു.​എ.​ഇ

ദു​ബൈ: ഇ​സ്രാ​​യേ​ൽ അ​ധി​നി​വേ​ശ​ത്തി​​ൽ കെ​ടു​തി അ​നു​ഭ​വി​ക്കു​ന്ന ഗ​സ്സ​ക്ക്​ കൂ​ടു​ത​ൽ മെ​ഡി​ക്ക​ൽ സ​ഹാ​യ​ങ്ങ​ൾ കൈ​മാ​റി യു.​എ.​ഇ.

ഗ​സ്സ മു​ന​മ്പി​ലെ അ​ൽ മ​ർ​വാ​നി ഫീ​ൽ​ഡ്​ ആ​ശു​പ​ത്രി​യി​ലേ​ക്ക്​ എ​ക്സ്​​റേ മെ​ഷീ​നും അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന ആം​ബു​ല​ൻ​സു​ക​ളു​മാ​ണ്​ ക​ഴി​ഞ്ഞ ദി​വ​സം യു.​എ.​ഇ ജീ​വ​കാ​രു​ണ്യ സം​ഘ​ട​ന കൈ​മാ​റി​യ​ത്. യു.​എ.​ഇ. ഓ​പ​റേ​ഷ​ൻ ചി​വാ​ർ​ല​സ്​ നൈ​റ്റ്​-3​യു​ടെ ഭാ​ഗ​മാ​യാ​ണ്​ സ​ഹാ​യ​ങ്ങ​ൾ കൈ​മാ​റി​യ​ത്. ഫ​ല​സ്തീ​ൻ ജ​ന​ത​ക്ക്​ ന​ൽ​കി​വ​രു​ന്ന മെ​ഡി​ക്ക​ൽ സേ​വ​ന​ങ്ങ​ളു​ടെ നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​ക​യാ​ണ്​ ല​ക്ഷ്യം. ഗ​സ്സ​യി​​ലെ ആ​തു​ര​സേ​വ​ന രം​ഗ​ത്ത്​ യു.​എ.​ഇ ന​ൽ​കി വ​രു​ന്ന സ​ഹാ​യ​ങ്ങ​ൾ​ക്ക്​ യു.​എ.​ഇ ആ​രോ​ഗ്യ മ​ന്ത്രി ന​ന്ദി പ്ര​ക​ടി​പ്പി​ച്ചു.

റ​ഫ​യി​ലും ഗ​സ്സ മു​ന​മ്പി​ലെ മ​റ്റ്​ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലും പ്ര​യാ​സ​മേ​റി​യ സാ​ഹ​ച​ര്യ​ങ്ങ​ൾ മൂ​ലം നി​ര​വ​ധി ആ​ശു​പ​ത്രി​ക​ളും മ​റ്റ്​ സേ​വ​ന കേ​ന്ദ്ര​ങ്ങ​ളും പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ യു.​എ.​ഇ ന​ൽ​കു​ന്ന സ​ഹാ​യ​ങ്ങ​ൾ വ​ലി​യ ആ​ശ്വാ​സ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഗ​സ്സ മു​ന​മ്പി​ലെ ആ​രോ​ഗ്യ മേ​ഖ​ല​യെ പി​ന്തു​ണ​ക്കു​ന്ന​തി​ൽ യു.​എ.​ഇ അ​തീ​വ ശ്ര​ദ്ധ​പു​ല​ർ​ത്തു​ന്നു​ണ്ട്.

പ്ര​ത്യേ​കി​ച്ച് ആ​ശു​പ​ത്രി​ക​ളും ആ​രോ​ഗ്യ സം​ര​ക്ഷ​ണ സ്ഥാ​പ​ന​ങ്ങ​ളും അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന ഈ ​നി​ർ​ണാ​യ​ക സ​മ​യ​ങ്ങ​ളി​ൽ. മെ​ഡി​ക്ക​ൽ ടീ​മു​ക​ൾ സാ​ധാ​ര​ണ​യാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന റ​ഫ ന​ഗ​ര​ത്തി​ലെ എ​മി​റാ​ത്തി ഫീ​ൽ​ഡ് ഹോ​സ്പി​റ്റ​ലി​ൽ പ​രി​ക്കേ​റ്റ​വ​ർ​ക്കും മു​റി​വേ​റ്റ​വ​ർ​ക്കും യു.​എ.​ഇ മെ​ഡി​ക്ക​ൽ സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​ത് തു​ട​രു​ക​യാ​ണ്.

Tags:    
News Summary - UAE handed over X-ray machine and ambulance to Gaza Hospital.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.