ദുബൈ : മത പ്രബോധനത്തോടൊപ്പം സാമൂഹിക പരിഷ്കരണ പ്രവർത്തനങ്ങളുടെ മുന്നിൽനിന്ന് പ്രവർത്തിക്കണമെന്ന് യു.എ.ഇ ഇന്ത്യൻ ഇസ്ലാഹി സെന്റർ കേന്ദ്ര കൗൺസിൽ ആവശ്യപ്പെട്ടു. ദുബൈ കേന്ദ്ര കൗൺസിൽ യോഗത്തിൽ 2024-26 വർഷത്തേക്കുള്ള യു.എ.ഇ ഇന്ത്യൻ ഇസ്ലാഹി സെന്റർ ഭാരവാഹികളെ തെരഞ്ഞെടുത്തു. എ.പി. അബ്ദുസമദ് (പ്രസിഡന്റ്), പി.എ. ഹുസ്സയിൻ (ജന. സെക്രട്ടറി), വി.കെ. സകരിയ (ട്രഷറർ), ജാഫർ സാദിഖ് (ഓർഗ. സെക്രട്ടറി) അബ്ദുൽ വാഹിദ് മയ്യേരി, മുഹമ്മദലി പാറക്കടവ്, അബ്ദുറഹ്മാൻ തെയ്യമ്പാട്ടിൽ (വൈ. പ്രസിഡന്റുമാർ), എക്സൽ മുജീബ്, സൈഫുദ്ദീൻ കോഴിക്കോട്, അലി അക്ബർ ഫാറൂഖി, അഷ്റഫ് പേരാമ്പ്ര, റഫീഖ് എറവറാംകുന്ന്, ഫൈസൽ അൻസാരി താനാളൂർ(സെക്രട്ടറിമാർ) എന്നിവരെ തെരഞ്ഞെടുത്തു. യു.എ.ഇയിലെ 10 ശാഖകളിൽനിന്നും തെരെഞ്ഞടുക്കപ്പെട്ട കൗൺസിലിൽനിന്നും പ്രവർത്തക സമിതി അംഗങ്ങളെയും തെരഞ്ഞെടുത്തു. ഇലക്ഷൻ ഓഫിസർമാരായ മുഹമ്മദലി പാറക്കടവ്, മുജീബ് എക്സൽ, അബ്ദുൽ വാഹിദ് തിക്കോടി എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. അബ്ദുറസാഖ് അൻസാരി(അബൂദബി), ശിഹാബ് ജിന്ന(മുസ്സഫ), ഡി.വി.പി ഹനീഫ(അൽഖൂസ്), അമീർ തിരൂർ(ബർദുബൈ), കെ.സി. മുനീർ(ദേര), പി.പി. ഇല്യാസ്(ഖിസൈസ്), ഫിറോസ്(ഷാർജ), യാസർ റഹ്മാൻ(അൽഐൻ), പി.പി. ഖാലിദ്(ഫുജൈറ) എന്നിവർ സംസാരിച്ചു. എ.പി. അബ്ദുസ്സമദ് അധ്യക്ഷത വഹിച്ച യോഗത്തിൽ പി.എ. ഹുസ്സയിൻ സ്വാഗതവും വി.കെ. സകരിയ നന്ദിയും പറഞ്ഞു. ശിൽപശാലയിൽ അഷ്കർ തേഞ്ഞിപ്പാലം, അബ്ദുസ്സലാം മോങ്ങം എന്നിവർ വിഷയങ്ങൾ അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.