ദുബൈ: 20 വർഷമായി അബൂദബി, ദുബൈ, ഷാർജ എമിറേറ്റുകളിൽ പ്രവർത്തിച്ചുവരുന്ന വടകര എൻ.ആർ.ഐ ഫോറം യു.എ.ഇതല ഏകോപനസമിതിക്ക് രൂപംനൽകി. സംയുക്ത എക്സിക്യൂട്ടിവ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ഭാരവാഹികൾ: ഇന്ദ്ര തയ്യിൽ മടപ്പള്ളി (പ്രസി), മുഹമ്മദ് കുറ്റ്യാടി (വൈസ് പ്രസി), അഡ്വ. ബി. ഷാജി (ജന. സെക്ര), ഇക്ബാൽ ചെക്യാട് (ജോ. സെക്ര), അഡ്വ. സാജിദ് അബൂബക്കർ (ട്രഷ).
മുഖ്യരക്ഷാധികാരിയായി പി. സിദ്ദീഖ് (മാനേജിങ് ഡയറക്ടർ, നെസ്റ്റോ ഗ്രൂപ്), രക്ഷധികാരികളായി കെ.പി. ജമാൽ (മാനേജിങ് ഡയറക്ടർ നെസ്റ്റോ ഗ്രൂപ്), മജീദ് പുല്ലഞ്ചേരി (മാനേജിങ് ഡയറക്ടർ അൽ സയീ ഗ്രൂപ്), അബ്ദുൽ മജീദ് (എക്സിക്യൂട്ടിവ് ഡയറക്ടർ, ബെഞ്ച്മാർക്), ഫാജിസ് മൂസ (കോഓഡിനേറ്റർ) എന്നിവരെയും തിരഞ്ഞെടുത്തു. സെൻട്രൽ എക്സിക്യൂട്ടിവ് അംഗങ്ങളായി അബ്ദുൽ ബാസിത് കായക്കണ്ടി, ടി.കെ. സുരേഷ് കുമാർ, മുഹമ്മദ് സക്കീർ പി.കെ.വി, ഇബ്രാഹിം ബഷീർ, ആദർശ് കുനിയിൽ, ഇ.കെ. ദിനേശൻ,
കെ.വി. മനോജ്, മൊയ്‌ദു കുറ്റ്യാടി, നാസ്സർ വരിക്കോളി, അജിൻ ചാത്തോത്ത്, റിയാസ് വടകര, സുജിത് ചന്ദ്രൻ എന്നിവരെയും തിരഞ്ഞെടുത്തു. വടകര എം.എൽ.എ കെ.കെ. രമയുടെ 'സസ്നേഹം വടകര'യുമായി സഹകരിക്കാനും യോഗം തീരുമാനിച്ചു. മുഖ്യ രക്ഷാധികാരി പി. സിദ്ദീഖ് യോഗം നിയന്ത്രിച്ചു. അഡ്വ. ബി. ഷാജി സ്വാഗതവും അഡ്വ. സാജിദ് അബൂബക്കർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.