ഉമ്മുൽഖുവൈൻ: പതിമൂന്നാമത് യു.എ.ഇ നാഷനൽ പ്രവാസി സാഹിത്യോത്സവം ഒക്ടോബർ 29ന് ഉമ്മുൽഖുവൈനിൽ നടക്കുമെന്ന് പേരോട് അബ്ദുൽ റഹ്മാൻ സഖാഫി അറിയിച്ചു. രാജ്യത്തെ 320 യൂനിറ്റുകളിൽ രജിസ്റ്റർ ചെയ്ത പ്രതിഭകളാണ് സെക്ടർ, സോൺ, മത്സരങ്ങൾക്ക് ശേഷം പ്രവാസി സാഹിത്യോത്സവത്തിൽ മത്സരിക്കുക. ആസ്ട്രേലിയ, മാലദ്വീപ്, ജർമനി, സ്കോട്ട്ലൻഡ്, ഈജിപ്ത്, അമേരിക്ക, ജോർജിയ, സൗദി ഈസ്റ്റ്, സൗദി വെസ്റ്റ്, ഖത്തർ, ഒമാൻ, ബഹ്റൈൻ, കുവൈത്ത് എന്നിവിടങ്ങളിലും ഇതേ കാലയളവിൽ പ്രവാസി സാഹിത്യോത്സവ് നടക്കും.
പരിപാടിയുടെ പോസ്റ്റർ ഫസൽ തങ്ങൾ ഐ.സി.എഫ് ഉമ്മുൽ ഖുവൈൻ സെൻട്രൽ പ്രസിഡന്റ് മുനീർ പൂകാടിന് നൽകി നിർവഹിച്ചു. ബ്രോഷർ ആർ.എസ്.സി യു.എ.ഇ മുൻ ജനറൽ കൺവീനർ ഇ.കെ മുസ്തഫ ഐ.സി.എഫ് ഉമ്മുൽ ഖുവൈൻ സെൻട്രൽ സെക്രട്ടറി ഫാറൂഖ് മാണിയൂരിനും നൽകി പ്രകാശനം ചെയ്തു.
രിസാല അപ്ഡേറ്റ് സി.ഇ.ഒ ജാഫർ സി.എൻ സന്ദേശ പ്രഭാഷണം നടത്തി. ഗ്ലോബൽ ചെയർമാൻ സകരിയ ശാമിൽ ഇർഫാനി സ്വാഗതസംഘം അംഗങ്ങളെ പ്രഖ്യാപിച്ചു. അബ്ദുല്‍ ബസീർ സഖാഫി (ചെയർ.), അബ്ദുല്‍ ഹകീം അണ്ടത്തോട് (ജന. കണ്.), ഓര്‍ഗനൈസിങ് കമ്മിറ്റി മഹമൂദ് ഹാജി കടവത്തൂര്‍ (ചെയര്‍.), ഫാറൂഖ് മാണിയൂര്‍ (ഡെപ്യൂട്ടി ചെയർ.), മുനീര്‍ പൂക്കാട് (ജന. കൺ.) എന്നിവരാണ് സ്വാഗതസംഘം ഭാരവാഹികൾ. ശാഫി നൂറാനിയുടെ അധ്യക്ഷതയിൽ നടന്ന സംഗമം ഐ.സി.എഫ് നാഷനൽ സെക്രട്ടറി അബ്ദുസ്സലാം കാഞ്ഞിരോട് ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ജനറൽ കൺവീനർ മുനീർ പൂക്കാട്, ഡെപ്യൂട്ടി ചെയർമാൻ ഫാറൂഖ് മാണിയൂർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.