സ്വകാര്യ മേഖലയിലെ ഇമാറാത്തികളുടെ എണ്ണം 80,000 കടന്നു

ദു​ബൈ: സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ ജോ​ലി​ചെ​യ്യു​ന്ന ഇ​മാ​റാ​ത്തി​ക​ളു​ടെ എ​ണ്ണം 80,000 പി​ന്നി​ട്ട​താ​യി മാ​ന​വ​വി​ഭ​വ ശേ​ഷി, എ​മി​റേ​റ്റൈ​സേ​ഷ​ൻ മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു. സ​ർ​ക്കാ​ർ രൂ​പ​പ്പെ​ടു​ത്തി​യ വി​വി​ധ ന​യ​ങ്ങ​ളും പ​ദ്ധ​തി​ക​ളു​മാ​ണ്​ സ്വ​ദേ​ശി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ലി​യ വ​ർ​ധ​ന​ക്ക്​ സ​ഹാ​യി​ച്ച​ത്. 2018നെ ​അ​പേ​ക്ഷി​ച്ച്​ ഇ​മാ​റാ​ത്തി​ക​ളു​ടെ എ​ണ്ണം മൂ​ന്നി​ര​ട്ടി​യി​ലേ​റെ വ​ർ​ധി​ച്ച​താ​യാ​ണ്​ ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്. ഫെ​ഡ​റ​ൽ സ​ർ​ക്കാ​ർ മേ​ൽ​നോ​ട്ട​ത്തി​ൽ 2022ൽ ​ന​ട​പ്പാ​ക്കി​യ സ്വ​ദേ​ശി​വ​ത്ക​ര​ണ ന​ട​പ​ടി​ക​ൾ​ക്കു​ശേ​ഷ​മാ​ണ്​ ഏ​റ്റ​വും കൂ​ടു​ത​ൽ പേ​ർ​ക്ക്​ ജോ​ലി ല​ഭി​ച്ച​ത്. 2021ൽ 29,810 ​പേ​രാ​ണ്​ സ്വ​കാ​ര്യ മേ​ഖ​ല​യി​ലു​ണ്ടാ​യി​രു​ന്ന​ത്. 2022 അ​വ​സാ​ന​ത്തി​ൽ എ​ണ്ണം ഇ​ര​ട്ടി​യോ​ളം വ​ർ​ധി​ച്ച്​ 50,228 ആ​യി.

നി​ല​വി​ൽ 17,000 ക​മ്പ​നി​ക​ളാ​ണ്​ ഇ​മാ​റാ​ത്തി​ക​ളെ നി​യ​മി​ച്ചി​ട്ടു​ള്ള​ത്. യു.​എ.​ഇ​യി​ൽ മ​റ്റ് എ​മി​റേ​റ്റു​ക​ളെ അ​പേ​ക്ഷി​ച്ച്​ ദു​ബൈ​യി​ലാ​ണ്​ കൂ​ടു​ത​ൽ സ്വ​ദേ​ശി​ക​ൾ സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ നി​യ​മി​ത​രാ​യി​ട്ടു​ള്ള​ത്. ദു​ബൈ​യി​ലെ 47.4 ശ​ത​മാ​നം ക​മ്പ​നി​ക​ളി​ൽ ഇ​മാ​റാ​ത്തി​ക​ളു​ണ്ട്. അ​ബൂ​ദ​ബി​യി​ൽ 38.6 ശ​ത​മാ​നം, ഷാ​ർ​ജ​യി​ൽ 7.1 ശ​ത​മാ​നം, അ​ജ്​​മാ​നി​ൽ 2.5 ശ​ത​മാ​നം, റാ​സ​ൽ​ഖൈ​മ​യി​ൽ 2 ശ​ത​മാ​നം, ഫു​ജൈ​റ 1.7 ശ​ത​മാ​നം, ഉ​മ്മു​ൽ​ഖു​വൈ​നി​ൽ 0.7 ശ​ത​മാ​നം എ​ന്നി​ങ്ങ​നെ​യാ​ണ്​ സ്വ​ദേ​ശി​വ​ത്ക​ര​ണം ന​ട​പ്പാ​ക്കി​യ ക​മ്പ​നി​ക​ൾ. ബി​സി​ന​സ്​ സ​ർ​വി​സു​ക​ൾ, ഭ​ര​ണ​പ​ര​മാ​യ സേ​വ​ന​ങ്ങ​ൾ, വ്യാ​പാ​ര-​അ​റ്റ​കു​റ്റ​പ്പ​ണി സ്ഥാ​പ​ന​ങ്ങ​ൾ, ചെ​റു​കി​ട-​മൊ​ത്ത​വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ, നി​ർ​മാ​ണം, സി​വി​ൽ എ​ൻ​ജി​നീ​യ​റി​ങ്​ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലാ​ണ്​ ഏ​റെ​പ്പേ​രും നി​യ​മി​ത​രാ​യു​ള്ള​ത്.

സ്വ​ദേ​ശി​വ​ത്ക​ര​ണം ചെ​റു​കി​ട സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി 20ന് ​മു​ക​ളി​ൽ ജീ​വ​ന​ക്കാ​രു​ള്ള സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ അ​ടു​ത്ത​വ​ർ​ഷം ഒ​രു സ്വ​ദേ​ശി​യെ നി​യ​മി​ക്ക​ണ​മെ​ന്ന്​ സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. നി​ല​വി​ൽ 50ൽ ​കൂ​ടു​ത​ൽ ജീ​വ​ന​ക്കാ​രു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ് സ്വ​ദേ​ശി​വ​ത്ക​ര​ണം ന​ട​പ്പാ​ക്കി​യി​രു​ന്ന​ത്. ഇ​ത​നു​സ​രി​ച്ച്​ 20 മു​ത​ൽ 49 വ​രെ ജീ​വ​ന​ക്കാ​രു​ള്ള സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ അ​ടു​ത്ത​വ​ർ​ഷം ഒ​രു സ്വ​ദേ​ശി​യെ നി​ർ​ബ​ന്ധ​മാ​യും നി​യ​മി​ക്ക​ണം.

ഇ​ത് പാ​ലി​ച്ചി​ല്ലെ​ങ്കി​ൽ 2025 ജ​നു​വ​രി​യി​ൽ 96,000 ദി​ർ​ഹം സ്ഥാ​പ​ന​ത്തി​ൽ​നി​ന്ന് ഈ​ടാ​ക്കും. 2025ൽ ​നി​ല​വി​ലെ സ്വ​ദേ​ശി ജീ​വ​ന​ക്കാ​ര​നു പു​റ​മെ മ​റ്റൊ​രു സ്വ​ദേ​ശി​യെ​കൂ​ടി നി​യ​മി​ക്ക​ണം. ഇ​തി​ൽ വീ​ഴ്ച​യു​ണ്ടാ​യാ​ൽ 2026 ജ​നു​വ​രി​യി​ൽ 1,08,000 ദി​ർ​ഹം പി​ഴ ന​ൽ​കേ​ണ്ടി​വ​രും. 14 മേ​ഖ​ല​യി​ലെ ചെ​റു​കി​ട സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​ണ് പു​തി​യ സ്വ​ദേ​ശി​വ​ത്ക​ര​ണ നി​ർ​ദേ​ശം ബാ​ധ​ക​മാ​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​ത്​ ന​ട​പ്പാ​കു​ന്ന​തോ​ടെ സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ ആ​കെ സ്വ​ദേ​ശി​ക​ളു​ടെ എ​ണ്ണം നി​ല​വി​ലു​ള്ള​തി​ന്‍റെ ഇ​ര​ട്ടി​യാ​കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്ക​പ്പെ​ടു​ന്ന​ത്.

Tags:    
News Summary - UAE: Over 80,000 Emiratis now working in the private sector

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.