യു.എ.ഇ അവധി ദിനങ്ങളിൽ മാറ്റം; ഇനി മുതൽ ശനി, ഞായർ അവധി

ദുബൈ: യു.എ.ഇയിലെ സർക്കാർ ജീവനക്കാരുടെ അവധി ദിനങ്ങളിൽ മാറ്റം. ശനി, ഞായർ ദിവസങ്ങളിലായിരിക്കും ഇനിമുതൽ അവധി. വെള്ളിയാഴ്​ച ഉച്ചവരെ പ്രവൃത്തി ദിനമായിരിക്കും. നേരത്തെ, വെള്ളി, ശനി ദിവസങ്ങളിലായിരുന്നു അവധി. പുതിയ സമയമാറ്റം ദുബൈ ഗവൺമെൻറി​െൻറ ജീവനക്കാർക്കും ബാധകമായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. ജനുവരി ഒന്ന്​ മുതൽ പ്രാബല്യത്തിൽവരും.

വെള്ളിയാഴ്​ച രാവിലെ 7.30 മുതൽ ഉച്ചക്ക്​ 12 വരെയാണ്​ പ്രവൃത്തിസമയം. തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 7.30 മുതൽ വൈകുന്നേരം 3.30 വരെ ഓഫിസുകൾ പ്രവർത്തിക്കും. ആഴ്​ചയിൽ നാലര ദിവസം പ്രവൃത്തിദിനമായ രീതിയിലാണ്​ പുതിയ സജ്ജീകരണം.

Tags:    
News Summary - UAE Switches weekend to Saturday Sunday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.