ദുബൈ: മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ സൈക്ലിങ് ചാമ്പ്യൻഷിപ്പായ യു.എ.ഇ ടൂർ നടക്കുന്നതിനാൽ ദുബൈയിലെ ചില റോഡുകൾ വെള്ളിയാഴ്ച അടച്ചിടും. ഉച്ചക്ക് 12 മുതൽ വൈകുന്നേരം 4.30 വരെയാണ് റോഡുകളിൽ ഗതാഗതം നിയന്ത്രിക്കുന്നത്. ചില റോഡുകൾ പൂർണമായും ചിലത് ഭാഗികമായുമാണ് അടക്കുന്നത്. യു.എ.ഇ ടൂറിെൻറ ആറാം സ്റ്റേജായ 165 കിലോമീറ്ററാണ് ദുബൈയിൽ നടക്കുന്നത്. ഏഴാം സ്റ്റേജ് ശനിയാഴ്ച അബൂദബിയിൽ നടക്കും. ഉച്ചക്ക് 12.35ന് ദേര ഐലൻഡിൽ തുടങ്ങി വൈകുന്നേരം 4.30ന് പാം ജുമൈറയിൽ സമാപിക്കുന്ന രീതിയിലാണ് സൈക്ലിങ് ക്രമീകരിച്ചിരിക്കുന്നത്.
ദേരയിലെ അൽ ഖലീസ് സ്ട്രീറ്റ് ഉച്ചക്ക് 12.30 മുതൽ 12.55 വരെ ഭാഗികമായി അടക്കും. ബനിയാസ് സ്ട്രീറ്റിൽ നിന്ന് റെബറ്റ് സ്ട്രീറ്റിലൂടെ റാസൽ ഖോറിലേക്ക് സൈക്ലിസ്റ്റുകൾ നീങ്ങുന്ന 12.50 മുതൽ 1.15 വരെ ഈ റോഡുകൾ ഭാഗികമായി അടക്കും. ദുബൈ അൽെഎൻ റോഡ്, മെയ്ദാൻ, അൽ ഹദിഖ സ്ട്രീറ്റ് എന്നിവ 1.10 മുതൽ 1.25 വരെ ഭാഗികമായി അടക്കും. അൽ വാസൽ സ്ട്രീറ്റ്, അൽ തന്യ സ്ട്രീറ്റ്, ജുമൈറ സ്ട്രീറ്റ് എന്നിവ 1.20 മുതൽ 1.40 വരെ അടക്കും. ജബൽ അലിയിലേക്കുള്ള കിങ് സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സാദ് സ്ട്രീറ്റ് 1.35 മുതൽ 2.05 വരെ ഭാഗികമായി അടക്കും. അൽ അസായിൽ സ്ട്രീറ്റ്, ഖറൻ അൽ സബ്ക റോഡ്, അൽ ഖൈൽ 1, ഹെസ്സ സ്ട്രീറ്റ്, ശൈഖ് സായിദ് ബിൻ ഹംദാൻ ആൽ നെഹ്യാൻ സ്ട്രീറ്റ് എന്നിവ രണ്ട് മുതൽ 2.40 വരെ അടക്കും. അൽഖുദ്ര റോഡ്, സയ്ഹ് അൽ സലാം സ്ട്രീറ്റ് എന്നിവ 2.35 മുതൽ 3.55 വരെ അടക്കും. സൈക്കിൾ യാത്രികർ അൽ ഖുദ്ര റോഡിൽ നിന്ന് തിരിഞ്ഞ് ഹെസ്സ സ്ട്രീറ്റ് വഴി ഉമ്മുസുഖിമിലേക്ക് പോകുന്ന 3.50 നും 4.20 നും ഇടയിൽ റോഡുകൾ ഭാഗികമായി അടക്കും. ഫൈനൽ സ്റ്റേജ് നടക്കുന്ന പാം ജുമൈറ ഭാഗത്ത് വൈകുന്നേരം 4.15 മുതൽ 4.35 വരെ ഗതാഗത നിയന്ത്രണമുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.