ദുബൈ: ജബൽ അലിയിലെ ഗുരുദ്വാരക്ക് സമീപം മറ്റൊരു ഹിന്ദു ക്ഷേത്രം കൂടി നിർമിക്കുന്നു. ബ ര്ദുബൈയിലെ സിദ്ധി ഗുരു ദര്‍ബാര്‍ ക്ഷേത്രത്തിെൻറ തുടര്‍ച്ചയായിരിക്കും പുതിയ ക്ഷേത്ര ം. ഇവിടെ ക്രിസ്ത്യൻ ദേവാലയങ്ങളും ഗുരുദ്വാരയുമുണ്ട്. ഇതിന് സമീപമാണ് പുതിയ ക്ഷേത്രമൊരുങ്ങുന്നതെന്ന് ക്ഷേത്രം ട്രസ്റ്റ് അംഗം രാജു ഷറോഫ് അറിയിച്ചു. 2018ലാണ് സിദ്ധിഗുരു ദർബാറിന് ദുബൈ സർക്കാർ ക്ഷേത്ര നിർമാണത്തിന് സ്ഥലം വിട്ടുനൽകിയത്. മേഖലയെ വിശ്വാസ വൈവിധ്യങ്ങളുടെ കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യം. ദുബൈ കമ്യൂണിറ്റി െഡവലപ്മെൻറ് അതോറിറ്റിയുടെ അനുമതി ലഭിച്ചിട്ടുണ്ട്. ദുബൈ നഗരസഭയുടെ അനുമതി ലഭ്യമാകുന്നതോടെ അടുത്തമാസം നിര്‍മാണം തുടങ്ങും.
25,000 ചതുരശ്ര അടിയില്‍ ഊട്ടുപുരയും കമ്യൂണിറ്റി ഹാളും ഉള്‍പ്പെടെ ബഹുനില ക്ഷേത്രസമുച്ചയമാണ് നിര്‍മിക്കുക. 750 ലക്ഷം ദിര്‍ഹം ചെലവ് പ്രതീക്ഷിക്കുന്നു. അടുത്ത വർഷം നിര്‍മാണം പൂര്‍ത്തിയാക്കും. ബര്‍ദുബൈയിൽ നിലവിലുള്ള ക്ഷേത്രം നിലനിര്‍ത്തുന്ന കാര്യത്തിൽ അന്തിമ തീരുമാനമായില്ലെന്ന് ട്രസ്റ്റ് അംഗങ്ങള്‍ പറഞ്ഞു. ഇന്ത്യൻ ആർകിടെക്ചർ കമ്പനിയായ ടെമ്പിൾ ആർക്കിടെക്ട്സാണ് ക്ഷേത്രം രൂപകൽപന ചെയ്തിരിക്കുന്നത്. ലോകത്താകമാനം 200ഒാളം ക്ഷേത്രങ്ങൾ ഇവർ രൂപകൽപന ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം അബൂദബിയിലും സർക്കാർ നൽകിയ സ്ഥലത്ത് േക്ഷത്രം നിർമാണം തുടങ്ങിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.