ഉ​മ്മ​ർ ഹാ​ജി

നാ​ല​ര​പ്പ​തി​റ്റാ​ണ്ട്​ പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് ഉ​മ്മ​ർ ഹാ​ജി മ​ട​ങ്ങു​ന്നു

ദു​ബൈ: നാ​ല​ര​പ്പ​തി​റ്റാ​ണ്ട്​ നീ​ണ്ട പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച്​ എ.​എം. ഉ​മ്മ​ർ ഹാ​ജി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്നു. സാ​മൂ​ഹി​ക, സാം​സ്കാ​രി​ക, മ​ത​രം​ഗ​ത്ത് നി​റ​സാ​ന്നി​ധ്യ​മാ​യി​രു​ന്നു ഇ​ദ്ദേ​ഹം. 1979 ജൂ​ൺ ഒ​ന്നി​നാ​ണ്​ ഇ​ദ്ദേ​ഹം ദു​ബൈ​യി​ലെ​ത്തു​ന്ന​ത്. ആ​റ് മാ​സ​ത്തോ​ളം ഒ​രു സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ലാ​യി​രു​ന്നു ജോ​ലി. പി​ന്നീ​ട്​ 1980 മു​ത​ൽ 87 വ​രെ അ​ബൂ​ദ​ബി​യി​ലെ ഒ​രു വീ​ട്ടി​ൽ ജോ​ലി​ക്കാ​ര​നാ​യി. അ​വി​ടെ​നി​ന്നാ​ണ്​ 1987ൽ ​അ​ബൂ​ദ​ബി ഡി​ഫ​ൻ​സി​ൽ ജോ​ലി ല​ഭി​ക്കു​ന്ന​ത്. ഇ​വി​ടെ​നി​ന്ന്​ വി​ര​മി​ച്ചാ​ണ്​ നാ​ട്ടി​ലേ​ക്കു​ള്ള മ​ട​ക്കം.

അ​ബൂ​ദ​ബി ഇ​സ്‌​ലാ​മി​ക് സെ​ന്‍റ​ർ അം​ഗം, വെ​ട്ടു​കാ​ട് ജ​മാ​അ​ത്ത് യു.​എ.​ഇ ക​മ്മി​റ്റി​യു​ടെ​യും മ​ദ്റ​സ ക​മ്മി​റ്റി​യു​ടെ​യും പ്ര​സി​ഡ​ന്‍റ്, ട്ര​ഷ​റ​ർ, ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം, മ​റ്റു വി​വി​ധ ഭാ​ര​വാ​ഹി​ത്വ​ങ്ങ​ൾ വ​ഹി​ച്ചി​ട്ടു​ണ്ട്. വാ​സ യു.​എ.​ഇ ക​മ്മി​റ്റി​യു​ടെ അം​ഗം കൂ​ടി​യാ​ണ്. നാ​ട്ടി​ലെ ജീ​വ​കാ​രു​ണ്യ രം​ഗ​ത്തും പ​ള്ളി​യു​ടേ​യും മ​ദ്റ​സ​യു​ടേ​യും നി​ർ​മാ​ണ​ത്തി​ലും നേ​തൃ​നി​ര​യി​ലു​ണ്ടാ​യി​രു​ന്നു. അ​ബൂ​ദ​ബി​യി​ൽ ദീ​ർ​ഘ​കാ​ലം പ്ര​വാ​സി​യാ​യി​രു​ന്ന പ​രേ​ത​നാ​യ മു​ഹ​മ്മ​ദ് കു​ട്ടി​യു​ടേ​യും ഷ​രീ​ഫ​യു​ടേ​യും മ​ക​നാ​ണ്. ഭാ​ര്യ റ​സി​യ. സ​ഹോ​ദ​ര​ൻ എ.​എം. അ​ബ്ബാ​സ് അ​ബൂ​ദ​ബി​യി​ൽ ജോ​ലി ചെ​യ്യു​ന്നു. നാ​ല് ആ​ൺ​കു​ട്ടി​ക​ളാ​ണ് ഉ​മ്മ​ർ ഹാ​ജി​ക്കു​ള്ള​ത്.

മൂ​ത്ത മ​ക​ൻ അ​നീ​സ് കു​ടും​ബ സ​മേ​തം അ​ബൂ​ദ​ബി​യി​ൽ താ​മ​സി​ക്കു​ന്നു. ര​ണ്ടാ​മ​ത്തെ മ​ക​ൻ സു​ബൈ​ർ ഖ​ത്ത​റി​ലാ​ണ്. നി​ഹാ​ൽ, മു​ഹ​മ്മ​ദ് ആ​ദി​ൽ എ​ന്നി​വ​ർ നാ​ട്ടി​ൽ വി​ദ്യാ​ർ​ഥി​ക​ളാ​ണ്. വെ​ട്ടു​കാ​ട് ജ​മാ​അ​ത്ത് മ​ദ്​​റ​സ യു.​എ.​ഇ ക​മ്മി​റ്റി​ക​ൾ അ​ദ്ദേ​ഹ​ത്തി​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കും.

Tags:    
News Summary - Ummer Haji return to his country

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.