ദുബൈ: യു.എ.ഇയിലെ പൗരന്മാരുടെയും താമസക്കാരുടെയും ഐഡൻറിറ്റി കാർഡായ എമിറേറ്റ്സ് ഐഡിയുടെ ഏറ്റവും പുതിയ പതിപ്പ് പൊതുജനങ്ങൾക്കായി പുറത്തിറക്കി.
കാർഡിെൻറ പുതിയ സവിശേഷതകൾ വ്യക്തമാക്കിയാണ് സമൂഹമാധ്യമങ്ങളിലൂടെ ഇതിെൻറ രൂപം ഫെഡറൽ അതോറിറ്റി ഫോർ ഐഡൻറിറ്റി ആൻഡ് സിറ്റിസൺഷിപ് (ഐ.സി.എ) പുറത്തുവിട്ടത്. 'പുതുതലമുറ' കാർഡിൽ ഡേറ്റയുടെ മെച്ചപ്പെട്ട സുരക്ഷ വാഗ്ദാനം ചെയ്യുന്നു. 10 വർഷത്തിൽ കൂടുതൽ കാലം ഇത് നിലനിൽക്കുകയും ചെയ്യും. കാർഡ് ഉടമയുടെ ജനനത്തീയതി കാണിക്കാൻ ലേസർ പ്രിൻറിങ് സാങ്കേതികവിദ്യ ഉപയോഗിച്ച ത്രീഡി ചിത്രം ഇതിൽ ഉൾപ്പെടും. നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച കാർഡിലെ ചിപ്പിന് നോൺ-ടച്ച് േഡറ്റ റീഡിങ് സവിശേഷതയുണ്ട്. കാർഡ് ഉടമയുടെ പ്രഫഷനൽ വിവരങ്ങൾ, ജനസംഖ്യ ഗ്രൂപ് എന്നിവയും ഇതിൽ ഉൾപ്പെടും.
എന്നാൽ, എപ്പോൾ മുതലാണ് പുതിയ കാർഡ് ലഭ്യമായിത്തുടങ്ങുകയെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല. ഐഡൻറിറ്റി കാർഡും പാസ്‌പോർട്ടും നവീകരിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് പുതുക്കിയ കാർഡ് പുറത്തിറക്കുന്നത്. ന്യൂജൻ കാർഡുകൾ ആദ്യം ലഭിക്കുന്നത് നിലവിലുള്ളതിെൻറ കാലാവധി കഴിഞ്ഞവർക്കും നഷ്ടപ്പെടുകയോ കേടുവരുകയോ ചെയ്ത് പുതിയതിന് അപേക്ഷിക്കുന്നവർക്കുമായിരിക്കുമെന്ന് ഐ.സി.എ ആക്ടിങ് ഡയറക്ടർ ജനറൽ മേജർ ജനറൽ സുഹൈൽ അൽ ഖൈലി പറഞ്ഞു. നിലവിലുള്ള കാർഡ് കാലാവധി കഴിയുന്നവരുടെ ഉപയോഗിക്കാമെന്നും അദ്ദേഹം പറഞ്ഞു.
പുതിയ കാർഡിന് അപേക്ഷിക്കുന്നതിന് ഫീസ് വർധനയില്ലെന്ന് ഐ.സി.എയിലെ മറ്റൊരു ഉന്നത ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. ഏറ്റവും പുതിയ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി ജനസംഖ്യ വിവരങ്ങൾ കൂടുതൽ കൃത്യപ്പെടുത്താനുള്ള സർക്കാർ നയത്തിെൻറ ഭാഗമായാണ് പുതിയ ഐഡി പുറത്തിറക്കിയത്.
എമിറേറ്റ്സ് ഐഡിക്ക് അപേക്ഷിച്ച് ലഭിക്കാൻ വൈകുന്നവർക്ക് ഇതിെൻറ ഇ-വേർഷൻ ഉപയോഗിക്കാൻ ഇക്കഴിഞ്ഞ ജൂണിൽ അധികൃതർ അനുവാദം നൽകിയിരുന്നു. ഐ.സി.എയുടെ ആപ്പിലാണ് ഇത് ലഭ്യമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.