അബൂദബി: സ്കൂള്‍ അവധിക്കാലങ്ങളില്‍ വൈവിധ്യമാര്‍ന്ന ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതിനായി മുന്‍നിര സംഘടനകളെ ഒന്നിച്ചു ചേര്‍ക്കുന്ന സ്കൂള്‍ ബ്രേക്ക് ക്യാമ്പ്സ് പ്രോഗ്രാം പ്രഖ്യാപിച്ച് അബൂദബി വിദ്യാഭ്യാസ, വിജ്ഞാന വകുപ്പ് (അഡെക്). ഈ വര്‍ഷം നടത്തിയ വേനല്‍ക്കാല ക്യാമ്പിന്റെ ജനകീയത കണക്കിലെടുത്താണ് അഡെക് വിദ്യാര്‍ഥികളുടെ സമഗ്രമായ വികസനം പ്രോത്സാഹിപ്പിക്കുന്നതിനും ഭാവിയിലെ വിജയത്തിനായി അവരെ തയാറാക്കുന്നതിനുമായി എല്ലാ സ്കൂള്‍ ഇടവേളകളിലും ക്യാമ്പുകള്‍ സംഘടിപ്പിക്കാനൊരുങ്ങുന്നത്.
ഡിസംബര്‍ 16ന് ആരംഭിക്കുന്ന പദ്ധതിപ്രകാരം കല, കായികം, ശാസ്ത്രം, സാങ്കേതികവിദ്യ, എന്‍ജിനീയറിങ്, ഗണിതം, അറബിക് സാഹിത്യം, പാചക കല, പരിസ്ഥിതി വിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങളില്‍ സ്കൂളുകളില്‍ ക്യാമ്പുകള്‍ നടത്തും. ഓരോ മേഖലയുമായും ബന്ധപ്പെട്ട പ്രധാന സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കാന്‍ ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് അവസരമൊരുക്കും. അബൂദബി, ഖലീഫ യൂനിവേഴ്സിറ്റി, മുഹമ്മദ് ബിന്‍ സായിദ് യൂനിവേഴ്സിറ്റി ഓഫ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, യു.എ.ഇ യൂനിവേഴ്സിറ്റി, എന്‍വൈയു അബൂദബി എന്നിവ ഒരുക്കുന്ന വിവിധ ക്യാമ്പുകളും വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.