ഷാർജ: വടകര എൻ.ആർ.ഐ ഫോറം ഷാർജ കമ്മിറ്റിയുടെ ഇരുപതാം വാർഷികത്തോടനുബന്ധിച്ച് അൽ മസാ സ്പോർട്സ് ക്ലബിൽ ഷട്ടിൽ ടൂർണമെൻറ് സംഘടിപ്പിച്ചു. ഫോറം പ്രസിഡന്റ് നാസർ വരിക്കോളി, സെക്രട്ടറി അജിൻ ചാത്തോത്ത് എന്നിവർ ചേർന്ന് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. നൂറോളംപേർ പങ്കെടുത്ത പരിപാടിയിൽ വിജയികൾക്ക് ട്രോഫി രക്ഷാധികാരികളും ഭാരവാഹികളും വിതരണം ചെയ്തു.
സത്യൻ പള്ളിക്കര, സി.കെ. കുഞ്ഞബ്ദുല്ല, ജമാൽ കൊളകണ്ടത്തിൽ, കെ.ടി. മോഹനൻ, മുരളീധരൻ എടവന, നിഷാദ്, അഷ്റഫ് വേളം, മുഹമ്മദ് പാലയാട്, സുജിത്ത് ചന്ദ്രൻ, ലക്ഷ്മണൻ, ഷംസീർ, സുരേന്ദ്രൻ പാറക്കടവ്, ടി. നസീർ, സൈബു റിയാസ്, ശ്രീലത ലക്ഷ്മണൻ, ശരണ്യ സുജിത്ത്, ഷംസിയ ഷാജി, അമൽ, മുഹമ്മദ് റിസിൻ, സാഗർ സുധീർ, ഷാഹിദ് ജമാൽ, മഹേഷ് എന്നിവർ ചേർന്ന് നേതൃത്വം നൽകി. ട്രഷറർ മുഹമ്മദ് റിയാസ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.