ഷാർജ: കേരളീയരുടെ മനസ്സിൽ പാട്ടിന്‍റെ പാലാഴി തീർത്ത് അകാലത്തിൽ പൊലിഞ്ഞുപോയ പ്രിയ കവി വയലാറിന്‍റെ ഓർമകളിലേക്ക് ഒരിക്കൽകൂടി അലിഞ്ഞുചേരാൻ പ്രവാസികൾക്ക് അവസരമൊരുങ്ങുന്നു.
യു.എ.ഇയിലെ കലാരംഗത്ത് ഏറെക്കാലമായി പ്രവർത്തിക്കുന്ന ഇന്ത്യൻ മ്യുസീഷൻസ് ഫോറം വയലാറിന്‍റെ അനശ്വര ഗാനങ്ങൾ ഉൾപ്പെടുത്തി ‘വലയാർ സന്ധ്യ’ എന്ന പേരിൽ സംഗീതനിശ സംഘടിപ്പിക്കുന്നു. നവംബർ 18ന് ശനിയാഴ്ച വൈകീട്ട് അഞ്ചു മുതൽ രാത്രി 10 വരെ ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിലാണ് സംഗീതം പേമാരിയായി പെയ്തിറങ്ങുക. കവിയും ഗാനരചയിതാവുമായ വയലാർ ശരത്ചന്ദ്ര വർമയാണ് പരിപാടിയിലെ മുഖ്യാതിഥി.
ചടങ്ങിൽ അദ്ദേഹത്തെ ആദരിക്കും. തുടർന്ന് പിന്നണി ഗായകരായ കല്ലറ ഗോപൻ, വിജേഷ് ഗോപൻ, ഗ്രീഷ്മ കണ്ണൻ എന്നിവർ ചേർന്ന് വയലാറിന്‍റെ ഗാനങ്ങളുമായി അരങ്ങുതകർക്കും. യു.എ.ഇയിലെ മികച്ച വാദ്യ കലാകാരന്മാരും മറ്റു ഗായിക, ഗായകന്മാരും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. പരിപാടിയിലേക്ക് പ്രവേശനം സൗജന്യമായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.