റാക് റാന്തല്‍ റൗണ്ടെബൗട്ടിന് സമീപം അല്‍ ഗുറൈന്‍ വെഹിക്കിള്‍ ഇന്സ്പെക്ഷന് സെന്ററിന്റെ ഉദ്ഘാടനം റാക് പൊലീസ് മേധാവി അലി അബ്ദുല്ല അല്വാന് അല്‍ നുമെി നിര്‍വഹിക്കുന്നു
റാസല്‍ഖൈമ: അത്യാധുനിക സ്മാര്‍ട്ട് സംവിധാനങ്ങളോടെ റാസല്‍ഖൈമയില്‍ പുതിയ വാഹന പരിശോധന കേന്ദ്രത്തിന്റെ ഉദ്ഘാടനം റാക് പൊലീസ് മേധാവി അലി അബ്ദുല്ല അല്വാന് അല്‍ നുഐമി നിര്‍വഹിച്ചു. അല്‍ നഖീല്‍ പട്ടണത്തോട് ചേര്‍ന്ന് റാന്തല്‍ റൗണ്ടെബൗട്ടിന് സമീപം ഖുസൈദാത്തിലാണ് പുതിയ വാഹന പരിശോധന കേന്ദ്രം സ്ഥിതി ചെയ്യുന്നത്.
ജനറല്‍ റിസോഴ്സ് അതോറിറ്റി - അല്‍ ഗുറൈര്‍ സംയുക്ത സംരംഭമായ വെഹിക്കിള്‍ ഇന്സ്പെക്ഷന് സെന്റര്‍ കെട്ടിടത്തിൽ നൂതന സാങ്കേതിക വിദ്യകള്‍ ഒരുക്കി വാഹനങ്ങളുടെ പരിശോധന വേഗത്തില്‍ പൂര്‍ത്തിയാക്കുന്ന സംവിധാനങ്ങളാണ് സജ്ജമാക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു. ആറു മിനിറ്റില്‍ കൃത്യതയോടെ പരിശോധന പൂര്‍ത്തീകരിച്ച് ഉപഭോക്താക്കള്‍ക്ക് സേവനം നല്കാന് പുതിയ സെന്ററില്‍ കഴിയും. പരിശോധന ഫലം വാഹന ഉടമക്ക് എസ്.എം.എസ് വഴി ലഭിക്കും.
ഇന്‍ഷുറന്‍സ് സേവനം, നമ്പര്‍ പ്ളേറ്റ്, ബിസിനസ് സേവനങ്ങള്‍ തുടങ്ങി വാഹനങ്ങളുമായി ബന്ധപ്പെട്ട എല്ലാ വിധ സേവനങ്ങളും ഇവിടെ ലഭിക്കും. ആധുനിക രീതിയില്‍ സംയോജിതമായ സ്വീകരണ ഹാളാണ് ഉപഭോക്താക്കള്‍ക്കായി ഇവിടെ ഒരുക്കിയിട്ടുള്ളത്. റാക് പൊലീസ് ജനറല്‍ കമാന്‍ഡ്, ജി.ആര്.എ, അല്‍ ഗുറൈര്‍ മോട്ടോര്‍സ് കമ്പനി എന്നിവ തമ്മിലുള്ള ക്രിയാത്മകമായ സഹകരണത്തിലൂടെ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസൃതമായ സേവനങ്ങള്‍ സമൂഹത്തിന് ലഭിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ ഏഴ് മുതല്‍ വൈകുന്നേരം ആറു വരെയാണ് അല്‍ ഗുറൈര്‍ വാഹന പരിശോധന കേന്ദ്രത്തിന്റെ പ്രവൃത്തിസമയം. വെള്ളിയാഴ്ചകളില്‍ രാവിലെ ഏഴ് മുതല്‍ ഉച്ചക്ക് 12 വരെയും വൈകുന്നേരം മൂന്ന് മുതലും സെന്റര്‍ പ്രവര്‍ത്തിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.