അബൂദബി: റോഡിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾ തമ്മിൽ സുരക്ഷ അകലം പാലിക്കണമെന്ന് ഡ്രൈവർമാരോട് അബൂദബി പൊലീസ് ട്രാഫിക് ആൻഡ് പട്രോളിങ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു. മതിയായ അകലം പാലിക്കാതെ വാഹനം ഓടിച്ചാൽ മുന്നിലെ വാഹനം അപ്രതീക്ഷിതമായി ബ്രേക്ക് ചവിട്ടുകയോ നിർത്തുകയോ ചെയ്യുേമ്പാൾ അപകടമുണ്ടാകുന്നു. ഇതുമൂലം വാഹനങ്ങൾ കൂട്ടിയിടിക്കാനും വലിയ അപകടങ്ങളിലേക്ക് നയിക്കാനും കാരണമാകും.
ഈ വർഷം ആദ്യ പകുതിയിൽ ഏകദേശം 13,759 നിയമ ലംഘനങ്ങളാണ് മതിയായ അകലം പാലിക്കാതെ വാഹനം ഓടിച്ചതിന് അബൂദബി പൊലീസ് രേഖപ്പെടുത്തിയത്. ചില ഡ്രൈവർമാർ മുന്നിലെ വാഹനങ്ങളോട് തൊട്ടുരുമ്മി ഡ്രൈവ് ചെയ്യുകയും വഴി മാറാനായി നിരന്തരം ഹെഡ് ലൈറ്റോ ഹോണോ ഉപയോഗിക്കുകയും ചെയ്യുന്നു. ഇത്തരം പെരുമാറ്റം മുന്നിൽ വാഹനം ഓടിക്കുന്ന ഡ്രൈവറുടെ ശ്രദ്ധ തെറ്റാനും അപകടങ്ങളിലേക്ക് നയിക്കാനും ഇടയാക്കുന്നു. ട്രാഫിക് നിയന്ത്രണ നിയമങ്ങളും നടപടിക്രമങ്ങളും സംബന്ധിച്ച് 2017 ലെ ആർട്ടിക്കിൾ 52 ലെ മിനിസ്റ്റീരിയൽ റെസല്യൂഷൻ നമ്പർ 178 അനുസരിച്ച് നിയമലംഘകരെ അറസ്റ്റ് ചെയ്യുകയോ 400 ദിർഹവും നാല് ബ്ലാക്ക് പോയൻറുകളും പിഴ ചുമത്തുകയോ ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.