ശുക്റൻ ഇമാറാത്ത്: പോറ്റമ്മനാടിന് ഇന്ത്യയുടെ സ്നേഹാലിംഗനം

പതിറ്റാണ്ടുകൾ പഴക്കമുള്ള ബന്ധം

പ്രാചീനകാലം മുതൽ ഇന്ത്യയും അറബികളും തമ്മിൽ വ്യാപാര സാമൂഹിക സാംസ്കാരിക ബന്ധം നിലനിന്നിരുന്നു. ഇന്ത്യൻ രൂപയായിരുന്നു വിനിമയ മാധ്യമമായി അവർ ഉപയോഗിച്ചിരുന്നത്‌. നമ്മുടെ പോറ്റമ്മയായാണ് ഈ രാജ്യത്തെ നാം കാണക്കാക്കുന്നത്. പല സുപ്രധാന സ്ഥാനങ്ങളിലും ഇന്ത്യക്കാർ, വിശിഷ്യ മലയാളികൾ ജോലിചെയ്യുന്നു. പ്രധാന ബിസിനസുകാരും ഇന്ത്യക്കാർ തന്നെയാണ്.

നമ്മുടെ വളർച്ചയിലും പുരോഗതിയിലും യു.എ.ഇക്കും ഇവിടത്തെ പൗരന്മാർക്കുമുള്ള പങ്ക് ചെറുതല്ല. എല്ലാ സ്വാതന്ത്ര്യവും അനുഭവിച്ചുകൊണ്ടുതന്നെയാണ് നാം ഇവിടെ ജീവിക്കുന്നത്. സഹോദര തുല്യരായാണ് അവർ നമ്മെ കാണുന്നത്. അറബ് പൗരന്മാരെ ആദരിക്കാൻ 'ഗൾഫ് മാധ്യമം' നടത്തുന്ന ശുക്റൻ ഇമാറാത്ത് പ്രശംസനീയമാണ്. കഴിഞ്ഞ വർഷങ്ങളിൽ വളരെ വ്യത്യസ്തവും നൂതനവും വിജയകരവുമായി നടപ്പാക്കുന്ന കമോൺ കേരളയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനം കൊള്ളുന്നു. ഈ അവസരത്തിൽ അറബ് പൗരന്മാരെ ആദരിക്കാനും അംഗീകരിക്കാനുമുള്ള ഉദ്യമത്തിന് ഹൃദയംഗമമായ ആശംസകൾ.

കെ.സി. അബൂബക്കർ
പ്രസിഡന്റ് ഇന്ത്യൻ സോഷ്യൽ ആൻഡ് കൾചറൽ ക്ലബ്, കൽബ
ഷാർജ, യു.എ.ഇ

അവിസ്മരണീയം ഈ സൗഹൃദം

ഇന്ത്യയും യു.എ.ഇയും തമ്മിലെ ബന്ധം കാലാകാലങ്ങളായി നിലനിന്നുപോരുന്ന അവിസ്മരണീയമായ സൗഹൃദമാണ്. ഇന്ത്യയുടെ വളർച്ചയിൽ യു.എ.ഇയുടെ സംഭാവന വളരെ പ്രാധാന്യമർഹിക്കുന്നു. ഇന്നും ഇന്ത്യക്കാർക്ക് യു.എ.ഇ സ്വപ്നനഗരിയും പ്രതീക്ഷയും തന്നെയാണ്. യു.എ.ഇ പൗരന്മാരെ ആദരിക്കുന്ന 'ഗൾഫ് മാധ്യമ'ത്തിന്‍റെ ഉദ്യമം അഭിനന്ദനാർഹമാണ്. തദവസരത്തിൽ തിരഞ്ഞെടുത്ത എല്ലാ യു.എ.ഇ പൗരന്മാർക്കും ഈ ഉദ്യമത്തിന്‍റെ സംഘാടകരായ 'ഗൾഫ് മാധ്യമ'ത്തിനും എല്ലാവിധ ഭാവുകങ്ങളും നേരുന്നു. 

അരുൺ നെല്ലിശ്ശേരി
പ്രസിഡന്‍റ്, ഇന്ത്യൻ സോഷ്യൽ ക്ലബ്‌ -ഖോര്‍ഫക്കാന്‍

ഇരുകൈയും നീട്ടി സ്വീകരിച്ചവർ

ഓരോ മലയാളിക്കും തീർത്താൽ തീരാത്ത കടപ്പാടുണ്ട് ഈ നാടിനോടും നാട്ടുകാരോടും. പോറ്റമ്മനാട് എന്ന് നമ്മൾ സ്നേഹത്തോടെ വിളിക്കുന്നത് വെറുതെയല്ല. ഏതൊരു ദുരിതകാലത്തും ഇരുകൈയും നീട്ടി അവർ നമ്മളെ സ്നേഹിച്ചു. ബിസിനസ് തകർന്നവർക്ക് കൈത്താങ്ങൊരുക്കി. പുതിയ സംരംഭങ്ങൾ തുടങ്ങാൻ വഴി തുറന്നുകൊടുത്തു. ഒരിക്കലെങ്കിലും ഇമാറാത്തികളുടെ സ്നേഹം നുകരാത്ത പ്രവാസികൾ കുറവായിരിക്കും.

ഈ നാട്ടിലെ ഭരണാധികാരികൾ നൽകുന്ന പിന്തുണയും ചെറുതല്ല. മഹാമാരിക്കാലത്ത് സ്വദേശി-വിദേശി വ്യത്യാസമില്ലാതെ ചികിത്സയും വാക്സിനും കരുതലുമെല്ലാം നമുക്ക് പകർന്നുനൽകിയ, സ്നേഹത്തോടെ ചേർത്തുപിടിച്ച ഈ നാടിന് നൽകുന്ന ആദരമായിരിക്കും 'ഗൾഫ് മാധ്യമം' ശുക്റൻ ഇമാറാത്ത്.

പി.ജി. രാജേന്ദ്രൻ
യു.എ.ഇ പ്രസിഡന്‍റ്, ഗുരുവിചാരധാര,
ഓവർസീസ് പ്രസിഡന്‍റ്, ജനത കൾചറൽ സെന്‍റർ

തളർച്ചയിൽ താങ്ങായവർ

യു.എ.ഇയുടെ പിറവിയേക്കാൾ പഴക്കമുണ്ട് ഇന്ത്യയും ഇമാറാത്തുമായുള്ള ബന്ധത്തിന്. വെറുംകൈയോടെ കടൽകടന്നെത്തിയവരെ ഇരുകൈയും നീട്ടി സ്വീകരിച്ചവരാണ് ഇമാറാത്തികൾ. പ്രവാസികളെ സ്വപ്നം കാണാൻ പഠിപ്പിച്ചതും അത് യാഥാർഥ്യമാക്കാൻ വഴിതെളിച്ചുതന്നതും തളർന്ന സമയങ്ങളിൽ താങ്ങായിനിന്നതും ഇമാറാത്തിന്‍റെ പാരമ്പര്യമാണ്.

സ്നേഹംകൊണ്ട് കെട്ടിപ്പടുത്ത ഈ നാട്ടിലെ പൗരന്മാർക്ക് ആദരമൊരുക്കുന്നത് സന്തോഷകരമായ കാര്യമാണ്. ഓരോ മലയാളിക്കും ഈ നാട്ടിലെ പൗരന്മാരോട് തീർത്താൽ തീരാത്ത കടപ്പാടുണ്ട്. അത് പൂർണമായും തിരികെ നൽകാൻ കഴിയില്ലെങ്കിലും അവർക്ക് നൽകുന്ന ഏതൊരു ആദരവും പ്രശംസനീയമാണ്.

അരുൺ സുന്ദർരാജ്

ജനറൽ സെക്രട്ടറി, പ്രവാസി ഇന്ത്യ, യു.എ.ഇ


Tags:    
News Summary - Venus Emirate: India's love affair with Pottammanad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.