ദുബൈ: രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാതെ റിയൽ എസ്റ്റേറ്റ് പ്രോജക്ടുകളുടെ മാർക്കറ്റിങ് നടത്തിയ മൂന്ന് റിയൽ എസ്റ്റേറ്റ് കമ്പനികൾക്ക് ദുബൈ ലാൻഡ് ഡിപ്പാർട്മെന്റ് അഞ്ചുലക്ഷം ദിർഹം വീതം പിഴ ചുമത്തി. സ്ഥാപനങ്ങളുടെ പേര് അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. ഓഫ് പ്ലാൻ പ്രോജക്ടുകൾക്കായി ഉപഭോക്താക്കളിൽനിന്ന് വാങ്ങുന്ന പണം റിയൽ എസ്റ്റേറ്റ് ഡെവലപ്മെന്റ് എസ്ക്രോ അക്കൗണ്ടിൽ നിക്ഷേപിക്കണം. തട്ടിപ്പുകളിൽനിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കാനാണ് ഇത്തരമൊരു സംവിധാനം ഏർപ്പെടുത്തിയിട്ടുള്ളത്. ഓഫ് പ്ലാൻ പ്രോജക്ടുകൾ ലൈസൻസുള്ളതും എസ്ക്രോ അക്കൗണ്ടുമായി ബന്ധപ്പെടുത്തിയതുമാണെന്ന് ഉറപ്പുവരുത്തണമെന്ന് റിയൽ എസ്റ്റേറ്റ് നിയന്ത്രണ വകുപ്പ് ഡയറക്ടർ അലി അബ്ദുൽ അലി നിക്ഷേപകരോട് ആവശ്യപ്പെട്ടു. ദുബൈ ലാൻഡ് ഡിപ്പാർട്മെന്റിന്റെ REST ആപ്ലിക്കേഷൻ വഴി ഇത് പരിശോധിക്കാൻ കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.