ദുബൈ: നാട്ടിൽ അടിപിടിയും കച്ചറയുമുണ്ടാക്കി മുങ്ങി ഗൾഫിൽ ജോലിക്ക് കയറുന്ന പരിപാടി ഇനി യു.എ.ഇയിൽ നടക്കില്ല. വിദേശ ജോലിക്കാരുടെ സ്വഭാവ പശ്ചാത്തലം പരിശോധിക്കുന്ന നടപടി അടുത്ത മാസം നാലു മുതൽ പ്രാബല്യത്തിൽ വരും. സ്വന്തം നാട്ടിൽ നിന്നോ, അഞ്ചു വർഷമായി ജോലി^പഠന ആവശ്യാർഥം താമസിച്ചു വരുന്ന രാജ്യത്തു നിന്നോ ലഭിക്കുന്ന സ്വഭാവ സർട്ടിഫിക്കറ്റാണ് പുതുതായി തൊഴിൽ വിസക്ക് അപേക്ഷിക്കുേമ്പാൾ സമർപ്പിക്കേണ്ടത്. ഗാർഹിക തൊഴിലാളികൾ ഉൾപ്പെടെ എല്ലാ ജോലിക്കും ഇതു ബാധകമാണ്.
ആർക്കൊക്കെ നിർബന്ധം? സർട്ടിഫിക്കറ്റ് എവിടെ ലഭിക്കും?
യു.എ.ഇയിൽ ജനിച്ചു വളർന്ന, ഇവിടെ തന്നെ ജീവിച്ചു വരുന്ന ആളുകൾക്ക് ജോലിക്ക് അപേക്ഷിക്കാൻ സ്വഭാവ സർട്ടിഫിക്കറ്റ് വേണ്ടതില്ല. എന്നാൽ ഇവിടെ വളർന്ന് മറ്റേതെങ്കിലും രാജ്യത്ത് അഞ്ചു വർഷത്തിലേറെ താമസിച്ച ശേഷം തിരിച്ചെത്തിയാൽ അവർ സർട്ടിഫിക്കറ്റ് നൽകേണ്ടി വരും. അതാത് രാജ്യങ്ങളിലെ യു.എ.ഇ എംബസിയോ വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രാലയത്തിെൻറ ഉപഭോക്തൃ സന്തോഷ കേന്ദ്രങ്ങളോ നൽകിയ സർട്ടിഫിക്കറ്റാണ് ഹാജറാക്കേണ്ടത്. ജോലി അപേക്ഷകർക്ക് മാത്രമാണ് സർട്ടിഫിക്കറ്റ് നിർബന്ധം. അവരുടെ കുടുംബാംഗങ്ങൾക്ക് വിസ ലഭിക്കാൻ അതു വേണ്ടതില്ല. സന്ദർശകർ, വിദ്യാർഥികൾ, നയതന്ത്ര^ ചികിത്സാ ആവശ്യങ്ങൾക്ക് എത്തുന്നവർ എന്നിവർക്കും ഇത് ബാധകമല്ല.
45 ലക്ഷം വിദേശ ജോലിക്കാർ കഴിയുന്ന യു.എ.ഇയെ കൂടുതൽ സന്തോഷവും സുരക്ഷയും നിറഞ്ഞ രാഷ്ട്രമാക്കി ഉയർത്തുന്ന നടപടികളുടെ ഭാഗമായി 2016 ഒക്ടോബറിലാണ് മന്ത്രിസഭ ഇത്തരമൊരു നീക്കത്തിന് അംഗീകാരം നൽകിയത്.യു.എ.ഇ സർക്കാറിെൻറ പുതിയ നടപടിയെ വിവിധ രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികൾ സ്വാഗതം ചെയ്തു. മാധ്യമ വാർത്തകൾ ശ്രദ്ധയിൽപ്പെട്ടതായും നടപടി ക്രമങ്ങൾ വ്യക്തമായ ശേഷം കൃത്യമായ പ്രതികരണം നൽകുമെന്നും ഇന്ത്യൻ അംബാസഡർ നവ്ദീപ് സിംഗ് സുരി പറഞ്ഞു.
വിദേശ തൊഴിലാളികൾ ഉൾപ്പെട്ട പല തൊഴിൽ കേസുകളും പരിഗണനക്ക് വരുേമ്പാൾ ഇവർ സ്വന്തം നാട്ടിൽ കേസുകളിൽ ഉൾപ്പെട്ടവരാണെന്നും അവിടെ അന്വേഷണം നേരിടുന്നവരാണെന്നുമുള്ള വിവരം ലഭിക്കുന്ന പശ്ചാത്തലത്തിലാണ് ഇൗ പദ്ധതി പ്രാവർത്തികമാക്കാൻ സർക്കാർ തീരുമാനിച്ചത്. ജോലി നൽകും മുൻപ് ഒരാളുടെ സ്വഭാവ^ സുരക്ഷാ പശ്ചാത്തലം അറിയുന്നത് ജീവനക്കാരുടെയും സ്ഥാപനത്തിെൻറയും ഒപ്പം പൊതു സമൂഹത്തിെൻറയും സുരക്ഷക്ക് ഉപകരിക്കുമെന്ന് അധികൃതർ കണക്കുകൂട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.