ദുബൈ: ഈ തെരഞ്ഞെടുപ്പ് ധർമവും അധർമവും തമ്മിലുള്ള യുദ്ധമാണെന്നും രാജ്യത്ത് നീതി നിഷേധിക്കപ്പെടുന്നതിനെതിരെ സമ്മതിദാനാവകാശം ആയുധമാക്കി നഷ്ടപ്രതാപം വീണ്ടെടുക്കാൻ പ്രവാസികൾ തെരഞ്ഞെടുപ്പിനെ ഗൗരവമായെടുക്കണമെന്നും യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു. എല്ലാംകൊണ്ടും സമ്പന്നരാണ് പ്രവാസികൾ. പ്രവാസികളുടെ വോട്ടും ഏറെ വിലപ്പെട്ടതാണ്. ലോകമെങ്ങും മുസ്ലിംകൾ ഇരകളാവുകയാണ്. വേട്ടക്കാർ ആക്രമണങ്ങൾക്ക് മൂർച്ച കൂട്ടുന്നു. മനസ്സുകൾ ഒന്നിച്ച് പൂർണമായും സ്വത്വത്തിലേക്ക് മടങ്ങുക മാത്രമാണ് പ്രതിവിധി എന്നും തങ്ങൾ വിശദീകരിച്ചു. ദുബൈ കോഴിക്കോട് ജില്ല കെ.എം.സി.സി സംഘടിപ്പിച്ച മുസാബഖ - സുഹൂർ 2024 ഉദ്ഘാടനം ചെയ്യുകയായിരുന്നു തങ്ങൾ. ജില്ല പ്രസിഡന്റ് കെ.പി. മുഹമ്മദ് അധ്യക്ഷനായിരുന്നു.
കെ.എം.സി.സി ഓവർസീസ് ചീഫ് ഓർഗനൈസർ സി.വി.എം വാണിമേൽ സംസ്ഥാന ഭാരവാഹികളായ മുസ്തഫ തിരൂർ, അഡ്വ. സാജിദ് അബൂബക്കർ, ഒ.കെ ഇബ്രാഹിം, എൻ.കെ ഇബ്രാഹിം, ഇസ്മാഈൽ ഏറാമല, റിയാസ് ചേലേരി എന്നിവർ സംസാരിച്ചു. തകാഫുൽ പെൻഷൻ പദ്ധതിയുടെ കാമ്പയിൻ റിയാസ് ലൂലിക്ക് നൽകി മുനവ്വറലി തങ്ങൾ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് സി.എച്ച് സെന്റർ റംസാൻ കാമ്പയിൻ കവർ സി.എച്ച് സെന്റർ സെക്രട്ടറി ബപ്പൻകുട്ടി നടുവണ്ണൂർ വിവിധ മണ്ഡലം ഭാരവാഹികളിൽ നിന്നും ഏറ്റുവാങ്ങി നിർവഹിച്ചു. ദുബൈ കെ.എം.സി.സി സംസ്ഥാന ഭാരവാഹികൾ, വിവിധ ജില്ല ഭാരവാഹികൾ, മണ്ഡലം ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. ജില്ല ഭാരവാഹികളായ നജീബ് തച്ചംപൊയിൽ, ഇസ്മായിൽ ചെരുപ്പേരി, തെക്കയിൽ മുഹമ്മദ്, അഹമ്മദ് ബിച്ചി, മൊയ്തു അരൂർ, മജീദ് കൂനഞ്ചേരി, കെ.പി. അബ്ദുൽവഹാബ്, സിദ്ദീഖ് യു.പി, സറീജ് ചീക്കിലോട്, ഗഫൂർ പാലോളി എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി ജലീൽ മശ്ഹൂർ തങ്ങൾ സ്വാഗതവും സെക്രട്ടറി മൂസ കൊയമ്പ്രം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.