വഫ ഗോൾഡ് കപ്പ് സീസൺ രണ്ടിൽ ജേതാക്കളായ
യുനൈറ്റഡ് എഫ്.സി കാലിക്കറ്റ് ട്രോഫി ഏറ്റുവാങ്ങുന്നു
ദുബൈ: വേങ്ങരക്കാരുടെ പ്രവാസി കൂട്ടായ്മയായ വഫ യു.എ.ഇ ഖുസൈസിൽ സംഘടിപ്പിച്ച വഫ ഗോൾഡ് കപ്പ് സീസൺ-2ൽ യുനൈറ്റഡ് എഫ്.സി കാലിക്കറ്റ് ജേതാക്കളായി. ഒയാസിസ് കെയർ ആയുർവേദ റണ്ണർ അപ്പായി. വിജയികൾക്കുള്ള ട്രോഫികളും അവാർഡുകളും വഫ യു.എ.ഇ ആക്ടിങ് പ്രസിഡന്റ് സി.വി. സൈനുൽ ആബിദീൻ, സെക്രട്ടറി സമദ് പക്കിയൻ, ട്രഷറർ നിസാർ കൊളക്കാട്ടിൽ, ജോയന്റ് സെക്രട്ടറിമാരായ സി.എച്ച്. സാലിഹ്, തോട്ടത്തിൽ റഷീദ്, എ.കെ.എം. ശരീഫ്, വഫ ദുബൈ സോണൽ പ്രസിഡന്റ് ശറഫുദ്ദീൻ നല്ലൂർ, സെക്രട്ടറി എ.കെ. സിദ്ദീഖ് തുടങ്ങിയവർ വിതരണം ചെയ്തു.
മൂസു, സി.പി. ഷരീഫ്, ലത്തീഫ് വി.പി, കുഞ്ഞുമുഹമ്മദ്, റിയാസ് നടക്കൽ, അസ്ബുദ്ദീൻ, റഷീദ് ഇല്ലത്ത്, എ.കെ. ജംഷീർ, കെ.പി. സലാം, അസീസ് മണ്ടോട്ടിൽ, അനീസ്, സലാം മാട്ര, കെ. ലത്തീഫ്, ഇ.കെ. ജലീൽ, പി.എ. അഫ്സൽ, ശ്രീനാഥ്, ഷാജഹാൻ, വിജയ് എന്നിവർക്കൊപ്പം മറ്റു സോണൽ ഭാരവാഹികളും ടൂർണമെന്റിന് നേതൃത്വം നൽകി.
വഫ സെൻട്രൽ കമ്മിറ്റി ഭാരവാഹികൾക്കൊപ്പം വിവിധ എമിറേറ്റുകളിൽനിന്നായി വഫ പ്രതിനിധികളും വഫ കുടുംബാംഗങ്ങളും മത്സരത്തിന് ആവേശം പകരാനെത്തി. യു.എ.ഇയിലെ മികച്ച 16 ടീമുകൾ പങ്കെടുത്ത മത്സരത്തിന് കെഫ ഫുട്ബാൾ അസോസിയേഷൻ സംയുക്ത സംഘാടകരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.