‘വാസാകാ 2025’ ഗ്രാൻഡ് ഫിനാലെ ചടങ്ങ്
ദുബൈ: കെ.എം.സി.സി വടകര മണ്ഡലം ദുബൈ സംഘടിപ്പിച്ച ‘വാസാകാ 2025’ ഗ്രാൻഡ് ഫിനാലെ ഫുജൈറയിൽ സംഘടിപ്പിച്ചു. പരിപാടിയിൽ വിവിധ കലാപരിപാടികളും കായിക മത്സരങ്ങളും നടന്നു.
വേൾഡ് കെ.എം.സി.സി ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട, നാഷനൽ കെ.എം.സി.സി പ്രസിഡന്റ് കൂടിയായ ഡോ. പുത്തൂർ റഹ്മാൻ പരിപാടി ഉദ്ഘാടനം നിർവഹിച്ചു. കെ.എം.സി.സി ദുബൈ സംസ്ഥാന കമ്മിറ്റി വൈസ് പ്രസിഡന്റ് ഇസ്മയിൽ ഏറാമല മുഖ്യപ്രഭാഷണം നടത്തി.
പരിപാടിയിൽ കാദർ അരിപ്പാമ്പ്ര, അഡ്വ. സജിദ് അബൂബക്കർ, ടി.എൻ. അശ്റഫ്, ഗഫൂർ പാലോളി, പി.കെ. ജമാൽ അടക്കമുള്ള വ്യക്തികൾ, മണ്ഡലം ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. വടകര കെ.എം.സി.സി മണ്ഡലം പ്രസിഡന്റ് നൗഷാദ് ചല്ലയിൽ അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി എ.ടി. റഫീഖ് കുഞ്ഞിപ്പള്ളി സ്വാഗതം പറഞ്ഞു.
ഒരു ലക്ഷം രൂപ അവാർഡ് അടങ്ങിയ പി.കെ ഗ്രൂപ് റോളിങ് ട്രോഫി ഏറാമല പഞ്ചായത്ത് കരസ്ഥമാക്കി. അര ലക്ഷം രൂപ അവാർഡ് തുക നേടി ചോറോട് പഞ്ചായത്ത് റണ്ണറപ്പായി. എല്ലാ മത്സരവിജയികൾക്കും അഭിനന്ദന സർട്ടിഫിക്കറ്റുകളും ട്രോഫികളും വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.