ദുബൈ: കൂടുതൽ കരുതലോടെ ചുവടുവെക്കേണ്ട കാലത്തിലാണ് നാം പ്രവേശിക്കുന്നത്. എല്ലാ തെരഞ്ഞെടുപ്പുകളിലും കടുത്ത ജാഗ്രത വേണം. പഠനം, തൊഴിൽ മേഖല തുടങ്ങിയ ഭാവി ജീവിതത്തിെൻറ സുപ്രധാന വഴികളിലേക്ക് നീങ്ങുേമ്പാൾ പ്രത്യേകിച്ചും. കരിയർ തിരഞ്ഞെടുക്കുേമ്പാൾ കുട്ടികൾ പൊതുവായി മൂന്ന് അബദ്ധങ്ങൾ വരുത്താറുണ്ട് എന്നാണ് വിലയിരുത്തൽ. അത് കുട്ടികളുെട മാത്രം വീഴ്ചയല്ല, മുതിർന്നവർ അഥവ രക്ഷിതാക്കളുടെ കൂടി ജാഗ്രതക്കുറവ് അതിലുണ്ടെന്ന് വേണം കരുതാൻ. ആ വീഴ്ചകൾ എന്തെന്ന് തിരിച്ചറിയുവാനും ഏറ്റവും ഫലപ്രദമായ മാർഗങ്ങളിലൂടെ അവ പരിഹരിക്കാനുമുള്ള വേദിയൊരുക്കുകയാണ് മോട്ടിവേഷനൽ സ്പീക്കറും പരിശീലകനുമായ ഷാർജ ഇസ്ലാമിക് ബാങ്ക് വൈസ് പ്രസിഡൻറ് ഡോ. സംഗീത് ഇബ്രാഹിം.
ഇൗ മാസം 13ന് ഉച്ചക്ക് യു.എ.ഇ സമയം രണ്ടു മുതൽ 3.30 വരെ നീളുന്ന വെബിനാറിൽ സീനിയർ ക്ലാസുകളിലെ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും പ്രവേശനം സൗജന്യമാണ്. യുനിവേഴ്സിറ്റി ഒഫ് വെസ്റ്റ് ലണ്ടൻ യു.എ.ഇ ബ്രാഞ്ചാണ് സംഘാടകർ.
https://uwl.ac.ae/events/ എന്ന ലിങ്ക് മുേഖനെ വെബിനാറിനായി രജിസ്റ്റർ ചെയ്യാം.
0097172432099 എന്ന നമ്പറിൽ കൂടുതൽ വിവരങ്ങളറിയാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.