രാജ്യം കടുത്ത തണുപ്പിലേക്ക് നീങ്ങിത്തുടങ്ങിയതിെൻറ ആവേശക്കാഴ്ചകളാണെങ്ങും. പരമ്പരാഗത രീതികളിലൂടെ തന്നെ വിരുന്നെത്തിയ ശൈത്യകാലം ആസ്വാദ്യകരമാക്കുകയാണ് യു.എ.ഇ നിവാസികള്‍. രാവുകളില്‍ എല്ലാ പാര്‍ക്കുകളിലും കുടുംബങ്ങളുടെയും കുട്ടികളുടെയും നിറ സാന്നിധ്യമാണ്. ഒപ്പം മരുഭൂമിയിലെ വിവിധയിടങ്ങളില്‍ ടെൻറുകള്‍ കെട്ടിയും മറ്റും വാരാന്ത്യ അവധികളെ പ്രിയങ്കരമാക്കുന്നവും ഏറെയുണ്ട്. വരും നാളുകളില്‍ അതിശൈത്യത്തിലേക്ക് രാജ്യം കടക്കുന്നതോടെ രാത്രികളെ പകലുകളാക്കും ഈ നാട്.
രാവുറങ്ങാതെ കഥകള്‍ പറഞ്ഞും പാടിയും... അങ്ങിനയെങ്ങിനെ. അതേസമയം മതിയായ മുന്‍കരുതലുകള്‍ ഇല്ലാതെയാണ് മരുഭൂമിയിലേക്കും വിദൂരങ്ങളിലേക്കുമുള്ള യാത്രകളും ഔട്ട്ഡോര്‍ ആക്ടിവിറ്റികളുമെങ്കില്‍ അപകടങ്ങളുണ്ടാവാനുള്ള സാധ്യതയേറെയാണ്. ഇത്തരം അപായങ്ങള്‍ ഒഴിവാക്കുന്നതിെൻറ ഭാഗമായി രാജ്യത്തെ പൊലീസ് സംവിധാനങ്ങള്‍ ബോധവല്‍ക്കരണ കാമ്പയിനുമായി രംഗത്തെത്തിയിട്ടുണ്ട്. 'നമ്മുടെ ശൈത്യം അപകടരഹിതവും ആസ്വാദ്യകരവും' എന്ന തലക്കെട്ടോടെയാണ് അബൂദബി എമിറേറ്റില്‍ പൊലീസിെൻറ കാമ്പയിന്. വീടുകൾക്കുള്ളിലും കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്ന കര്‍ശന നിര്‍ദേശമാണ് നൽകപ്പെട്ടിട്ടുള്ളത്.
മാതാപിതാക്കളുടെ അശ്രദ്ധയെ തുടര്‍ന്ന് കുട്ടികള്‍ ബാല്‍ക്കണിയില്‍ നിന്നും മറ്റും വീഴുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നിര്‍ദേശം. കുട്ടികള്‍ ചവിട്ടിക്കയറാന്‍ ഉപയോഗിക്കാന്‍ സാധ്യതയുള്ള ഗൃഹോപകരണങ്ങളും കളിപ്പാട്ടങ്ങളും ജനാലയ്ക്കു സമീപത്തുനിന്നു മാറ്റിയിടുക, ജനാലകളും ബാല്‍ക്കണിയിലേക്കുള്ള വാതിലുകളും പൂട്ടിയിടുക, ജനാലകള്‍ക്ക് ഇരുമ്പ് അഴികള്‍ ഘടിപ്പിക്കുക തുടങ്ങിയ സുരക്ഷാ മുന്‍കരുതലുകളും അധികൃതര്‍ നിര്‍ദേശിക്കുന്നുണ്ട്. സുരക്ഷിതമായ ക്യാമ്പിങ് കേന്ദ്രങ്ങള്‍ തിരഞ്ഞെടുക്കണമെന്ന കര്‍ശന നിര്‍ദേശം അധികൃതര്‍ നല്‍കിയിട്ടുണ്ട്. കുട്ടികളെ അശ്രദ്ധമായി വിടരുത്. നിയമങ്ങള്‍ ലംഘിക്കരുതെന്നും ആവശ്യപ്പെടുന്നു.
കാലാവസ്ഥാ മാറ്റം പരിഗണിച്ച് സുരക്ഷിതമായി ഇരുചക്രവാഹനങ്ങള്‍ ഉപയോഗിക്കണം. വിനോദത്തിനു വേണ്ടി മോട്ടോര്‍ സൈക്കിളുകളും ക്വാഡ് ബൈക്കുകളും ആളുകള്‍ ഉപയോഗിക്കുന്നതു വര്‍ധിച്ചിട്ടുണ്ട്. മറ്റുള്ളവര്‍ക്കു കൂടി അപകടം വരുത്തിവെക്കുന്ന രീതിയില്‍ ഇത്തരം വാഹനങ്ങള്‍ ഓടിക്കരുതെന്നും പൊലീസ് വ്യക്തമാക്കുന്നു. നിര്ദിഷ്ടപാതയിലൂടെ മാത്രമേ സൈക്കിള്‍ സവാരി നടത്താവൂ എന്നും റോഡുകളില്‍ സൈക്കിളോടിക്കുമ്പോള്‍ വിപരീത ദിശയില്‍ സഞ്ചരിക്കരുതെന്നും പാര്‍ക്കുകളില്‍ ആള്‍ക്കൂട്ടത്തിനിടയിലൂടെ സൈക്കിളോടിക്കരുതെന്നും നിര്‍ദേശമുണ്ട്. കെട്ടിടങ്ങള്‍ക്കുള്ളില്‍ ചൂടു പകരുന്നതിന് കരിയും വിറകും ഉപയോഗിക്കുന്നത് മൂലമുണ്ടാകുന്ന പുകയും മറ്റും രാത്രികാലങ്ങളില്‍ ശ്വാസംമുട്ടലിന് കാരണമാകുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്കുന്നു.
നജദ് അല്‍ മഖ്സര്‍ വില്ലേജ് ഖോര്ഫക്കാന്, തെലാല്‍ റിസോര്‍ട്ട് അല്‍ ഐന്‍ ഒയാസിസ് ഹത്ത, ദുബൈ ഹഖീല്‍ വാലി, റാസല്‍ഖൈമ സ്കൈ ഡൈവ്, ദുബൈ വാദി അല്‍ ഖൂര്‍, റാസല്‍ഖൈമ സ്നൂപി ഐലൻറ്, ഫുജൈറ മാന്‍ഗ്രോവ് ബിച്ച്, ഉമ്മുല്‍ ഖുവൈന്‍ അല്അഖാ ബീച്ച്, ഫുജൈറ മസ്ഫൂത്, അജ്മാന് അൽസുറാഹ് റിസര്‍വ്, അജ്മാന് ജബല്‍ ജെയ്സ്, റാസല്‍ഖൈമ ജബല്‍ ഹഫീത്, അല്‍ഐന്‍ ഖോര്ഫക്കാന് അല്‍ ബദായര്‍, ഷാര്‍ജ വത്ബ വെറ്റ്ലാൻറ് റിസര്‍വ് -ഓള്‍ഡ് ഉമ്മുല്‍ഖുവൈന്‍ -വാദി നഖാബ്, റാസല്‍ഖൈമ -വാദിഷവ്ഖ, റാസല്‍ഖൈമ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.