ഷാര്‍ജ: ചൂടിന് കുറവ് വരുകയും മരുഭൂമിയില്‍ വടക്കന്‍ കാറ്റ് വിരുന്നെത്തുകയും ചെയ്തത ോടെ, പുലരി മഞ്ഞുപുതപ്പണിയാൻ തുടങ്ങി. മരുഭൂപ്രദേശങ്ങളിലും തീരമേഖലകളിലുമാണ് ക ോടമഞ്ഞ് ഇപ്പോള്‍ ശക്തിപ്പെടുന്നത്. വൈകാതെ ദീര്‍ഘദൂര-ഉള്‍നാടന്‍ റോഡുകളും മഞ്ഞ് പ ുതക്കും. രാജ്യം ചൂടില്‍നിന്ന് തണുപ്പിലേക്ക് പ്രവേശിക്കുന്നതിന് അകമ്പടിയായി പൊടിക ്കാറ്റുമുണ്ട്. തീരമേഖലകളില്‍ ഇടക്കിടെ പ്രത്യക്ഷപ്പെടുന്ന അസ്ഥിര കാലാവസ്ഥയും ശ്രദ്ധിക്കേണ്ടതാണ്.
വടക്കന്‍ മേഖലകളിലൂടെ പുലര്‍ച്ചെ യാത്ര ചെയ്യുന്നവര്‍ മഞ്ഞിെൻറ സാന്നിധ്യം കണ്ടാല്‍ അമിത വേഗം പരമാവധി ഒഴിവാക്കണം. മലകള്‍ തുരന്നുണ്ടാക്കിയ റോഡുകളാണ് ഈ പ്രദേശത്തുള്ളവയിലധികവും. കഴിഞ്ഞ ദിവസം രണ്ട് ജീവനാണ് ഖോര്ഫക്കാന് തുരങ്കപാതയില്‍ പൊലിഞ്ഞത്. മലീഹ-കല്‍ബ റോഡും മഞ്ഞുകാലത്ത് അപകടം നിറഞ്ഞതാണ്. കയറ്റവും ഇറക്കവും മുടിപ്പിന് വളവുകളും ഈ റോഡിെൻറ സവിശേഷതയാണ്. വാദി അല്‍ ഹിലു കഴിഞ്ഞാല്‍ യു.എ.ഇയിലെ വേഗനിയന്ത്രണമുള്ള റോഡുകളുടെ പ്രഥമ പട്ടികയിലാണ് ഇതിെൻറ സ്ഥാനം.
മഞ്ഞുകാലത്ത് ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ നടക്കാറുള്ളത് ദുബൈ-അബൂദബി അതിര്‍ത്തിയായ ഗാന്തൂതിലാണ്. ഈ മേഖലയിലെ ആദ്യ പാലത്തിനോട് ചേര്‍ന്ന് പോയവര്‍ഷങ്ങളില്‍ തുടര്‍ച്ചയായുണ്ടായ അപകടങ്ങളില്‍ നിരവധി പേരാണ് മരണപ്പെട്ടത്. കാഴ്ച കുറയുന്നതാണ് ഈ ഭാഗത്ത് അപകടങ്ങള്‍ വരുത്തി വെക്കുന്നത്. വാഹനങ്ങള്‍ ഒന്നിനു പുറകില്‍ ഒന്നായി വന്നിടിച്ച് കത്തിയും മറിഞ്ഞുമാണ് മിക്ക അപകടങ്ങളും. മരുഭൂമിയിലൂടെ പോകുന്ന റോഡുകളിലേക്ക് മഞ്ഞുകാലത്ത് മൃഗങ്ങള്‍ ഇറങ്ങിവരാനുള്ള സാധ്യത കൂടുതലാണ്. മിക്ക റോഡുകളിലും സംരക്ഷണ വേലികളുണ്ടെങ്കിലും ചില ഭാഗങ്ങളില്‍ അതില്ലാത്തതാണ് മൃഗങ്ങള്‍ ഇറങ്ങാന്‍ കാരണമാകുന്നത്.
ഷാര്‍ജയുടെ മരുഭൂപ്രദേശവും വിനോദ മേഖലയുമായ അല്‍ ഫയാ, ബറാഷി, ബദായര്‍ തുടങ്ങിയ പ്രദേശങ്ങളിലും ശ്രദ്ധ വേണം. വാഹനവുമായി പുറത്തിറങ്ങുന്നതിന് മുമ്പ് ഫോഗ് ലൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. ചൂടുകാലത്തെന്നപോലെ തണുപ്പ് കാലത്തും ടയറുകളുടെ ഗുണനിലവാരം ഉറപ്പാക്കണം. ഈര്‍പ്പമുള്ള റോഡുകളില്‍ തേഞ്ഞതും കാലഹരണപ്പെട്ടതുമായ ടയറുകള്‍ അപകടങ്ങള്‍ ക്ഷണിച്ച് വരുത്തും. തണുപ്പ് ആസ്വദിക്കാനും രാപ്പാര്‍ക്കാനും ആയിരങ്ങളാണ് മരുഭൂപ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുന്നത്. ഇത് കണക്കിലെടുത്ത് കൂടുതല്‍ പൊലീസും രംഗത്തുണ്ട്. നിയമം തെറ്റിച്ചാല്‍ പിഴയും ഉറപ്പാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.