ദുബൈ: വേൾഡ് ഗവ.ഉച്ചകോടി മാർച്ച് 29, 30 തീയതികളിൽ ദുബൈ എക്സ്പോയിൽ നടക്കും. എട്ടാം എഡിഷനാണ് എക്സ്പോ വേദിയൊരുക്കുന്നത്. മഹാമേള അവസാനിക്കുന്ന ദിനമായതിനാൽ ഇതുവരെ നടന്ന ഏറ്റവും മികച്ച ഉച്ചകോടിയാക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. 'സർക്കാറുകളുടെ ഭാവി രൂപപ്പെടുത്തുക' എന്ന തീമിലാണ് ഇത്തവണത്തെ ഉച്ചകോടി. വിവിധ രാജ്യങ്ങളിലെ ഭരണത്തലവന്മാർ, ആഗോള വിദഗ്ധർ തുടങ്ങിയവർ പങ്കെടുക്കും. ആരോഗ്യ മേഖലയുടെ ഭാവി, സുസ്ഥിര വികസനം, ആഗോള സാമ്പത്തിക മേഖലയുടെ തിരിച്ചുവരവ്, ഭാവിനഗരങ്ങൾ രൂപപ്പെടുത്തുക, വിദ്യാഭ്യാസ-തൊഴിൽ മേഖലകളുടെ വികസനം തുടങ്ങി എട്ട് വിഷയങ്ങൾ ചർച്ച ചെയ്യും. ക്രിപ്റ്റോ കറൻസിയുടെ ആഗോള സാധ്യതകൾ കൂടി ചർച്ച ചെയ്യുന്ന ഉച്ചകോടിയായിരിക്കും ഇത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.