ചോറും ചപ്പാത്തിയും ഭക്ഷണത്തിലെ ഒഴിവാക്കാനാവാത്ത ഇനങ്ങളാണ്. ഇവയിലൊന്ന് ഒഴിവാക്കുക എന്നത് എളുപ്പമുള്ളത ല്ല. എന്നാൽ ഭാരം കുറക്കുവാൻ ശ്രമിക്കുന്നവർ കാർബോഹൈഡ്രേറ്റിനെ കുറിച്ച് ബോധവാൻമാരാവുകയും ചോറ് ഒഴിവാക്കു കയും ചപ്പാത്തി കുറക്കുകയും ചെയ്യും. എന്താണ് ചപ്പാത്തിയുടെ സവിശേഷതകൾ എന്നു നോക്കാം.
ചപ്പാത്തിയിലും ചോറ ിലും കാർബോഹൈഡ്രേറ്റ് അളവ് ഒരേതരത്തിലാണ്. ഇവയിൽ നിന്ന് ലഭിക്കുന്ന കലോറിയും തുല്യം തന്നെ. എന്നാൽ പോഷക ഗ ുണത്തിൽ രണ്ടും വ്യത്യസ്തമാണ്. ചോറുമായി താരതമ്യം ചെയ്യുേമ്പാൾ ചപ്പാത്തിയിൽ പ്രോട്ടീനുകളും നാരും ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാൽ ചപ്പാത്തി കഴിക്കുേമ്പാൾ വയർ വേഗം നിറയുകയും കുറേ നേരത്തേക്ക് വിശക്കാതിരിക്കുകയും ചെയ്യും. ചോറിൽ അന്നജമടങ്ങിയതിനാൽ അതിവേഗം ദഹിക്കും.
പോഷക ഗുണം പരിഗണിക്കുേമ്പാൾ ചപ്പാത്തിയാണ് ജേതാവ്. എന്നാൽ ഗോതമ്പിൽ സോഡിയം വളരെ കൂടുതലാണ്. അതിനാൽ സോഡിയം ഒഴിവാക്കേണ്ടവർ ചപ്പാത്തി കഴിക്കരുത്.
ചപ്പാത്തിയുടെ മറ്റ് ഗുണങ്ങൾ നോക്കാം
ചപ്പാത്തി ആരോഗ്യകരമാണ് എന്നതുകൊണ്ടുതന്നെ അതങ്ങ് കഴിക്കാം എന്ന് കരുതി ലോഡ് കണക്കിന് ചപ്പാത്തി വെട്ടിവിഴുങ്ങരുത്. ഒരു ദിവസം നാലു ചപ്പാത്തിയിൽ കൂടുതൽ കഴിക്കരുത്. കൂടാതെ രാത്രി 7.30 ന് മുമ്പ് ഭക്ഷണം കഴിക്കുകയും വേണം. മൾട്ടി ഗ്രെയ്ൻ ചപ്പാത്തിയും പരീക്ഷിക്കാവുന്നതാണ്.
ഇനി ചോറ് തന്നെ കഴിക്കാനാണ് താത്പര്യമെങ്കിൽ ബ്രൗൺ റൈസ് ഉപയോഗിക്കുക. പുറം തൊലി മാത്രം കളഞ്ഞ അരിയാണ് ബ്രൗൺ റൈസ്. അതിനാൽ തന്നെ ഇത് ദഹിക്കാൻ വൈറ്റ് റൈസിനേക്കാൾ സമയമെടുക്കും. ഉള്ളിലെ പാളികൾ കൂടി കളഞ്ഞ് അന്നജം മാത്രടങ്ങിയ അരിയാണ് വൈറ്റ് റൈസ്. എന്ത് കഴിക്കുേമ്പാഴും അളവ് വളരെ ശ്രദ്ധിക്കണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.