പ്രത്യാശയുടെ പൂക്കളുമായി ലോക അര്‍ബുദ ദിനം

അര്‍ബുദമെന്നാല്‍ മരണമെന്നായിരുന്നു ഒരു കാലത്ത് കരുതിയിരുന്നത്. എന്നാല്‍, ആ സങ്കല്‍പ്പങ്ങള്‍ മാറിക്കഴിഞ്ഞു. കൃത്യമായ പ്രതിരോധ മാര്‍ഗങ്ങളിലൂടെ കാന്‍സറിനെ ഒരു പരിധി വരെ അകറ്റിനിര്‍ത്താനും, കാന്‍സര്‍ രോഗികള്‍ക്ക് ശരിയായ ചികില്‍സയിലൂടെ രോഗം ഭേദമാക്കാനോ, നിയന്ത്രിച്ച് സാധാരണ ജീവിതം സാധ്യമാക്കാനോ ഇന്ന് സാധിക്കും. എന്നിരിക്കിലും, അര്‍ബുദമെന്ന മഹാവ്യാധി ഉയര്‍ത്തുന്ന ഭീഷണി മാനവരാശിക്ക് മേല്‍ വെല്ലുവിളിയായി നിലനില്‍ക്കുന്നു. ഇന്ന് ഫെബ്രുവരി നാല്. അര്‍ബുദത്തിനെതിരായ പ്രവര്‍ത്തനങ്ങളുടെ പ്രാധാന്യം ഓര്‍മപ്പെടുത്തിക്കൊണ്ട് വീണ്ടുമൊരു ലോക അര്‍ബുദ ദിനം.

അര്‍ബുദമെന്ന ആശങ്കക്കുമേല്‍ പ്രത്യാശയുടെ പൂക്കള്‍ വിരിയിച്ച് ഇന്ന് ലോക കാന്‍സര്‍ ദിനം. ഞാനും നിങ്ങളും ഒന്നുചേര്‍ന്നാല്‍ ഈ മഹാവ്യാധിക്കെതിരെ നമുക്ക് പ്രതിരോധം തീര്‍ക്കാമെന്ന് വിളിച്ചുപറയുകയാണ് ഓരോ കാന്‍സര്‍ ദിനാചരണവും. അര്‍ബുദത്തിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെയും ബോധവത്കരണത്തിന്‍െറയും പ്രാധാന്യം ഓര്‍മിപ്പിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമായാണ് ലോകാരോഗ്യ സംഘടനയുടെ കീഴില്‍ എല്ലാ വര്‍ഷവും ഫെബ്രുവരി 4 ലോക കാന്‍സര്‍ ദിനമായി ആചരിക്കുന്നത്.

ലോകം ഇന്ന് ഏറ്റവും കൂടുതല്‍ ഭയക്കുന്ന വാക്കുകളിലൊന്നാണ് അര്‍ബുദം. ലോകത്ത് പ്രതിവര്‍ഷം 82 ലക്ഷം പേര്‍ അര്‍ബുദം ബാധിച്ച് മരിക്കുന്നുവെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പറയുന്നത്. ലോകത്താകെ സംഭവിക്കുന്ന മരണങ്ങളുടെ 13 ശതമാനം വരുമിത്. ഇതില്‍ 40 ലക്ഷവും 30 നും 69 നും ഇടയില്‍ പ്രായമുള്ളവരുടെ അകാല മരണങ്ങളാണ്. അടുത്ത 10 വര്‍ഷംകൊണ്ട് അര്‍ബുദം ബാധിച്ച് മരിക്കുന്നവരുടെ എണ്ണം 1.40 കോടി ആവുമെന്നാണ് കരുതുന്നത്. ഈ കാന്‍സര്‍ മരണങ്ങളില്‍ മൂന്നിലൊന്നും പ്രതിരോധിക്കാനാവുന്നതാണ്. എന്നിട്ടും ആയുസത്തൊതെ ഒട്ടേറെപേര്‍ക്ക് കാന്‍സര്‍ മൂലം ജീവന്‍ നഷ്ടമാകുന്നത് രോഗത്തെക്കുറിച്ചും പ്രതിരോധ മാര്‍ഗങ്ങളെക്കുറിച്ചും ശരിയായ അറിവില്ലാത്തതുകൊണ്ടാണ്.

അടുത്ത 20 വര്‍ഷത്തില്‍ കാന്‍സര്‍ രോഗികളുടെ എണ്ണത്തില്‍ 70 ശതമാനം വര്‍ധനവ് ഉണ്ടാകുമെന്നാണ് കരുതുന്നത്. കാന്‍സറിനെതിരായ പോരാട്ടങ്ങളും പ്രതിരോധ പ്രവര്‍ത്തനങ്ങളും ബോധവത്കരണവും ലോകമെമ്പാടും വലിയ പ്രാധാന്യത്തോടെ നടന്നുവരുന്നതിന്‍െറ കാരണവും ഞെട്ടിക്കുന്ന ഈയൊരു യാഥാര്‍ഥ്യം തന്നെ.

വികസിത രാജ്യങ്ങളെന്നോ അവികസിത രാജ്യങ്ങളെന്നോ വ്യത്യാസമില്ലാതെ, ധനികനെന്നോ ദരിദ്രനെന്നോ വ്യത്യാസമില്ലാതെ അര്‍ബുദം ലോകത്തെ വെല്ലുവിളിക്കുകയാണ്. പുത്തന്‍ ജീവിതരീതികളും, ഭക്ഷണക്രമവും, പുകയിലയുടെയും മദ്യത്തിന്‍െറയും മറ്റ് ലഹരി വസ്തുക്കളുടെയും ഉപയോഗവും, പരിസ്ഥിതി മലിനീകരണവും ഒക്കെ ഈ രോഗത്തിന് കാരണമാകുന്നുണ്ട്. നമ്മുടെ കേരളത്തിലും അര്‍ബുദ രോഗികളുടെ എണ്ണം ഭീതിജനകമാംവിധം വര്‍ധിക്കുകയാണ്.

അര്‍ബുദം എന്ന മഹാവ്യാധി
കോശങ്ങളാല്‍ നിര്‍മിതമാണ് നമ്മുടെ ശരീരം. ശരീരകോശങ്ങളുടെ അനിയന്ത്രിതമായ വിഭജനത്തത്തെുടര്‍ന്നുണ്ടാകുന്ന ഒരുകൂട്ടം രോഗങ്ങളെ പൊതുവേ വിളിക്കുന്ന പേരാണ് കാന്‍സര്‍. ഇത്തരത്തില്‍ കോശവിഭജനത്തിലൂടെ അനിയന്ത്രിതമായി ഉണ്ടാകുന്ന കോശങ്ങള്‍ വളര്‍ന്ന് മുഴകളോ, തടിപ്പോ ആയി രൂപപ്പെടും. അവ ഉള്‍പ്പെടുന്ന അവയവങ്ങളുടെ പ്രവര്‍ത്തനത്തെ താറുമാറാക്കുന്നത് കൂടാതെ ശരീരത്തിന്‍െറ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിച്ച് അവിടെയും വളരും.

മാരകമായ മുഴ എന്ന് അര്‍ഥം വരുന്ന 'കാര്‍സിനോമ' എന്ന ഗ്രീക്ക് പദത്തില്‍നിന്നാണ് കാന്‍സര്‍ എന്ന വാക്ക് രൂപപ്പെട്ടത്. കാന്‍സര്‍ എന്നത് ഒറ്റ ഒരു രോഗമായി കണക്കാക്കാനാവില്ല. ശരീരത്തിലേത് ഭാഗത്തും കാന്‍സര്‍ വരാം. അസ്വാഭാവികമായി കോശ വളര്‍ച്ചയാണ് ഇവയുടെയെല്ലാം പൊതു സ്വഭാവം. എന്നാല്‍, ശരീരത്തിലുണ്ടാകുന്ന എല്ലാ തരം മുഴകളെയും അപകടകരമായ അര്‍ബുദമായി കാണാനാവില്ല. 220 ഓളം വ്യത്യസ്ത തരം കാന്‍സറുകളുണ്ടെന്നാണ് പറയപ്പെടുന്നത്. ഏതുതരം കോശങ്ങളില്‍നിന്നാണ് അവയുണ്ടാകുന്നത് എന്ന് കണ്ടുപിടിച്ചാണ് ഏതുതരം കാന്‍സര്‍ ആണെന്ന് നിര്‍വചിക്കുന്നത്.

ലോക അര്‍ബുദ ദിനം
ലോകാരോഗ്യ സംഘടനയുടെ പങ്കാളിത്തത്തോടെ, സ്വിറ്റ്സ്വര്‍ലന്‍റിലെ ജനീവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യൂനിയന്‍ ഓഫ് ഇന്‍റര്‍നാഷണല്‍ കാന്‍സര്‍ സെന്‍റര്‍ എന്ന സംഘടനയാണ് കാന്‍സര്‍ ദിനാചരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. 'നമുക്ക് സാധിക്കും, എനിക്ക് സാധിക്കും' (we can, i can) എന്നതാണ് 2016 മുതല്‍ 2018 വരെയുള്ള മൂന്നു വര്‍ഷത്തെ കാന്‍സര്‍ ദിനാചരണത്തിന്‍െറ  ' ടാഗ് ലൈന്‍. അര്‍ബുദത്തിനെതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് ഐക്യരൂപം നല്‍കാനും കൂടുതല്‍ പ്രചാരണം നല്‍കാനും കാന്‍സര്‍ ബോധവത്കരണത്തില്‍ വ്യക്തിയെയും സമൂഹത്തെയും ഒരുമിച്ച് അണിനിരത്താനുമാണ് ദിനാചരണം ലക്ഷ്യമിടുന്നത്.  

കേരളത്തില്‍ അര്‍ബുദരോഗികള്‍ വര്‍ധിക്കുന്നു
കേരളത്തില്‍ അര്‍ബുദരോഗികളുടെ എണ്ണം ആശങ്കജനകമാംവിധം കൂടുന്നതായാണ് കണക്കുകള്‍. ഒരു വര്‍ഷം 50,000 പേരിലാണ് പുതിയതായി കാന്‍സര്‍ രോഗം സ്ഥിരീകരിക്കുന്നത്. ഇന്ത്യയില്‍ പ്രതിവര്‍ഷം 12 ലക്ഷം പുതിയ കാന്‍സര്‍ കേസുകള്‍ റിപോര്‍ട്ട് ചെയ്യുന്നു. ലോകത്തിലെ 13ല്‍ ഒരു കാന്‍സര്‍ രോഗി ഇന്ത്യയിലാണ്. പുരുഷന്മാരില്‍ വായിലെ അര്‍ബുദവും സ്ത്രീകളില്‍ സ്തനാര്‍ബുദവും ഗര്‍ഭാശയഗള അര്‍ബുദവും കൂടുന്നതായാണ് കണക്കുകള്‍. ബോധവത്കരണവും മുന്‍കൂര്‍ രോഗനിര്‍ണയവും സാധ്യമാക്കിയിട്ടും അര്‍ബുദ രോഗികളുടെ എണ്ണം കൂടുന്നത് അത്രനല്ല ആരോഗ്യസൂചികയല്ളെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

കേരളത്തില്‍ പുരുഷന്മാരില്‍ ശ്വാസകോശ അര്‍ബുദമാണ് കൂടുതലായുള്ളത്. വായിലെയും തൊണ്ടയിലെയും അര്‍ബുദമാണ് രണ്ടാമതയാുള്ളത്.  ഇവരില്‍ ഭൂരിഭാഗത്തിനും വില്ലനായത് പുകയിലയും പുകവലിയും. സ്ത്രീകളില്‍ കൂടുതലുള്ളത് സ്തനാര്‍ബുദവും രണ്ടാമത് ഗര്‍ഭാശയ ഗള അര്‍ബുദവുമാണ്. കുടലിലെ കാന്‍സറും പുരുഷന്മാരില്‍ ¤്രപാസ്റ്റേറ്റ് കാന്‍സറും ഇപ്പോള്‍ വര്‍ധിച്ചുവരുന്നതായി കാണുന്നുണ്ട്. ജീവിതശൈലികളില്‍ മാറ്റം വരുത്തിയും പുകയില ഉപയോഗം കുറച്ചും രോഗം ഒരു പരിധിവരെ പ്രതിരോധിക്കാം.

തുടക്കത്തിലേ കണ്ടുപിടിച്ചാല്‍ അര്‍ബുദം 90 ശതമാനവും ചികില്‍സിച്ചു ഭേദമാക്കാനുമാകും. ഈ ഘട്ടത്തില്‍ ചികില്‍സാ ചെലവും കുറവാണ്. അര്‍ബുദരോഗ ചികില്‍സക്കായി സംസ്ഥാന സര്‍ക്കാര്‍ സുകൃതം പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ട്. ബി.പി.എല്‍ വിഭാഗത്തില്‍പെട്ട രോഗികള്‍ക്ക് തികച്ചും സൗജന്യ ചികില്‍സ ഉറപ്പാക്കുകയാണിവിടെ. 

വികസിത രാജ്യങ്ങളിലും കാന്‍സര്‍ നിരക്ക് കൂടിവരികയാണ്. പക്ഷേ, നമ്മുടെ നാടിനെ അപേക്ഷിച്ച് കാന്‍സര്‍ കാരണമുള്ള മരണങ്ങള്‍ അവിടങ്ങളില്‍ കുറവാണ്. നേരത്തെ കണ്ടത്തൊനും മികച്ച ചികില്‍സ നല്‍കാനും അവര്‍ക്ക് കഴിയുന്നതുകൊണ്ടാണിത്. ഇന്ത്യയില്‍ 10 ശതമാനം കാന്‍സര്‍ മാത്രമാണ് നേരത്തെ കണ്ടത്തൊന്‍ കഴിയുന്നത്. പല വികസിത രാജ്യങ്ങളും കാന്‍സര്‍ പ്രതിരോധത്തിന് അവരുടെ ആരോഗ്യനയത്തില്‍ വലിയ പ്രാധാന്യം നല്‍കുന്നുണ്ട്.


പ്രധാന വില്ലന്‍മാര്‍ പുകയിലയും ജീവിതശൈലിയും
ഒരു വ്യക്തിയില്‍ അര്‍ബുദം ബാധിക്കാന്‍ പല കാരണങ്ങളുണ്ട്. ശരീരകോശത്തിലുണ്ടാകുന്ന ജനിതക മാറ്റമാണ് അനിയന്ത്രിത കോശ വളര്‍ച്ചക്കും അതുവഴി അര്‍ബുദത്തിനും കാരണമാകുന്നത്. ഇങ്ങനെ ജനിതക മാറ്റം സംഭവിക്കാനുള്ള പ്രധാനപ്പെട്ട രണ്ട് കാരണങ്ങളാണ് പുകയില-ലഹരി ഉപയോഗവും ജീവിതശൈലിയിലുണ്ടായ അനാരോഗ്യകരമായ മാറ്റവും.

റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന അര്‍ബുദ രോഗങ്ങളില്‍  30 ശതമാനവും പുകയിലയുടെ ഉപയോഗഫലമായുണ്ടാകുന്നതാണ്. പുകവലി, വെറ്റിലമുറുക്ക്, മറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടെ ഉപയോഗം എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടും. പുരുഷന്മാരില്‍ വായിലെ കാന്‍സര്‍, ശ്വാസകോശ കാന്‍സര്‍ എന്നിവ വര്‍ധിക്കാനുള്ള കാരണവും പുകയില ഉപയോഗം തന്നെ. പുകവലിയും പുകയില ഉല്‍പന്നങ്ങളുടെ ഉപയോഗവും ഒഴിവാക്കിയാല്‍ നമുക്ക് ്അകറ്റിനിര്‍ത്താവുന്നതാണ് അര്‍ബുദം ബാധിക്കാനുള്ള ഈ 30 ശതമാനം സാധ്യതയെ.

ശ്വാസകോശ അര്‍ബുദത്തിന്‍െറ 70 ശതമാനവും പുകവലി മൂലമാണുണ്ടാകുന്നത്. ശ്വാസകോശ അര്ബുദം കൂടാതെ വായ്, തൊണ്ട, ശ്വാസനാളം, ആമാശയം, ശബ്ദനാളി, പാന്‍ക്രിയാസ് തുടങ്ങി ശരീരത്തില്‍ ഏത് ഭാഗത്തും പുകവലി ശീലം കാന്‍സര്‍ ഉണ്ടാക്കും. പുകവലിക്കാര്‍ മാത്രമല്ല, പുകവലിക്കാരോടൊപ്പം കഴിയുന്ന പുകവലിക്കാത്ത വ്യക്തികള്‍ക്കും കാന്‍സര്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതായി പഠനങ്ങള്‍ പറയുന്നു. പുകയിലയില്‍ അടങ്ങിയിരിക്കുന്ന വിഷാംശമായ നിക്കോട്ടിന്‍ കാന്‍സറിന് പുറമെ ശ്വാസകോശ രോഗങ്ങള്‍, ഹൃദയാഘാതം , സ്¤്രടാക്ക്, ധമനീരോഗങ്ങള്‍ എന്നിവക്കൊക്കെ കാരണമാകുന്നുണ്ട്. പുകവലിയോടൊപ്പം മദ്യപാനം കൂടിയാവുമ്പോള്‍ കാന്‍സര്‍ സാധ്യത ഇരട്ടിയാകുന്നു. മദ്യപാനികളില്‍ കരള്‍, ശ്വാസകോശം, അന്നനാളം, ശബ്ദനാളി, പാന്ക്രിയാസ്, സ്തനങ്ങള്‍, എന്നിവയില്‍ കാന്‍സര്‍ ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. അമിത മദ്യപാനം കാരണമുണ്ടാകുന്ന ലിവര്‍ സിറോസിസ് പിന്നീട് കരള്‍ കാന്‍സര്‍ ആയി മാറാനുള്ള സാധ്യതയുണ്ട്.

അനുദിനം തിരക്കില്‍ നിന്ന് തിരക്കലേക്ക് മാറുന്ന പുതിയ ലോകത്ത് ജീവിതശൈലിയിലുണ്ടായ മാറ്റമാണ് കാന്‍സറിന്‍റെ മറ്റൊരു പ്രധാന കാരണം. കാന്‍സര്‍ അടുത്തകാലത്ത് ഇത്രയേറെ വര്‍ധിക്കാനുള്ള കാരണവും തിരക്കുപിടിച്ച ജീവിതക്രമം തന്നെ. ആധുനിക മനുഷ്യന്‍െറ ഭക്ഷണം, വ്യായാമം, ഉറക്കം, മാനസിക സമ്മര്‍ദം എന്നിവയില്‍ വലിയ മാറ്റമാണുണ്ടായിട്ടുള്ളത്. എല്ലാവര്‍ക്കും തിരക്കാണ്. സ്വസ്ഥമായി ഭക്ഷണം കഴിക്കാനോ, നല്ല ഭക്ഷണം കഴിക്കാനോ വ്യായാമത്തിലേര്‍പ്പെടാനോ, സ്വസ്ഥമായി ഉറങ്ങാനോ നമുക്ക് പറ്റാതായി. ജീവിതശൈലിയിലുണ്ടായ ഈ മാറ്റം കാന്‍സര്‍ ഉള്‍പ്പെടെയുള്ള പലവിധ രോഗങ്ങളെ മാടിവിളിക്കുകയാണ്.

കൃത്രിമ ഭക്ഷണങ്ങള്‍, ജങ്ക് ഫുഡുകള്‍, ഫാസ്റ്റ് ഫുഡുകള്‍, കൊഴുപ്പ് കൂടിയ ഭക്ഷണ പദാര്‍ഥങ്ങള്‍, പ്രത്യേകിച്ച് മൃഗക്കൊഴുപ്പ്  അടങ്ങിയ ഭക്ഷണം, മാംസാഹാരത്തിന്‍െറ അമിത ഉപയോഗം,  പ്രിസര്‍വേറ്റിവുകളും കൃത്രിമ കളറും അടങ്ങിയ ഭക്ഷണം എന്നിവ കാന്‍സറിന് കാരണമാകുന്നവയാണ്. പലതവണ ഉപയോഗിച്ച എണ്ണയില്‍ മാംസം പൊരിക്കമ്പോഴുണ്ടാകുന്ന ബെന്‍സ് പൈറിന്‍ എന്ന രാസവസ്തു കോശങ്ങളുടെ ജനിതക ഘടന മാറ്റി കാന്‍സറിന് കാരണമാകും. ഭക്ഷണത്തിലുള്ള നിയന്ത്രണത്തിലൂടെ മാത്രം കാന്‍സറിനെ തടയുക സാധ്യമല്ളെങ്കിലും കാന്‍സര്‍ പ്രതിരോധത്തിന ്ആരോഗ്യകരമായ ഭക്ഷണരീതി അനിവാര്യമാണ്.

ജീവിതശൈലീ മാറ്റത്തില്‍ രണ്ടാമത്തെ പ്രധാന ഘടകമാണ് വ്യായാമമില്ലായ്മ. ആധുനിക സൗകര്യങ്ങളുടെ കടന്നുവരവോടെ ജീവിതചര്യയുടെ ഭാഗമായുള്ള വ്യായാമം നമുക്ക് അന്യമായി. വ്യായാമത്തിന്‍െറ അഭാവത്തില്‍, ഭക്ഷണത്തിലൂടെ ശരീരത്തിലത്തെുന്ന അമിത ഊര്‍ജ്ജം കൊഴുപ്പുകലകളില്‍ സംഭരിക്കുകയും ഇത് അമിതവണ്ണത്തിന് കാരണമമാകുകയും ചെയ്യും. അമിതവണ്ണം കാന്‍സറിന്‍െറ ഒരു പ്രേരക ഘടകമാണ്. ശരീരഭാരം വര്‍ധിക്കുമ്പോള്‍ കാന്‍സറിന് കാരണമായേക്കാവുന്ന ചില ഹോര്‍മോണുകള്‍ കൂടുതലായി ശരീരത്തിലുണ്ടാകുന്നു. വ്യായാമമില്ലായ്മ ശരീരത്തി െന്‍റ പ്രതിരോധശേഷിയെയും ക്ഷയിപ്പിക്കുന്നു.

വിര്‍ധിച്ച മാനസിക പിരിമുറുക്കവും ഉറക്കക്കുറവും കാന്‍സറിന് പ്രേരകഘടകമാകുന്നുണ്ട്. ഇന്ന്, കുട്ടികളെന്നോ മുതിര്‍ന്നവരെന്നോ വ്യത്യാസമില്ലാതെ എല്ലാ വിഭാഗക്കാരിലും ഉയര്‍ന്ന ടെന്‍ഷനാണ്. വിദ്യാഭ്യാസവും ജോലിയും ഒക്കെ ടെന്‍ഷനോടുകൂടി തന്നെ. രാത്രി ജോലി ചെയ്യുന്നവരില്‍ ശരീരത്തിന്‍റെ ജൈവഘടികാരം താളംതെറ്റുകയും അത് രോഗപ്രതിരോധ സംവിധാനത്തെ തകിടംമറിക്കുകയും കാന്‍സര്‍ ഉള്‍പ്പെടെ ജീവിതശൈലീരോഗങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുന്നു.

പരിസ്ഥിതി മലിനീകരണം, തൊഴില്‍ സാഹചര്യങ്ങള്‍ തുടങ്ങിയവയെല്ലാം കാന്‍സറിന് കാരണമാകുന്ന മറ്റ് ഘടകങ്ങളാണ്. വ്യവസായ ശാലകളില്‍നിന്നും മോട്ടോര്‍ വാഹനങ്ങളില്‍നിന്നും പുറന്തള്ളപ്പെടുന്ന പുകയില്‍ കാന്‍സറിന് കാരണമാകുന്ന രാസപദാര്‍ഥങ്ങളുണ്ട്. ചില പ്രത്യേക വ്യവസായ ശാലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് കാന്‍സര്‍ സാധ്യ കൂടുതലാണ്.

കാന്‍സര്‍ ഒരിക്കലും പകരുന്ന രോഗമല്ല. കാന്‍സര്‍ ബാധിതനായ വ്യക്തിയില്‍നിന്ന് കോശങ്ങള്‍ കുത്തിയെടുത്ത് മറ്റൊരാളില്‍കുത്തിവെച്ചാല്‍പോലും കാന്‍സര്‍ പകരാന്‍ സാധ്യതയില്ല. രക്താര്‍ബുദരോഗിയില്‍നിന്ന് രക്തം സ്വീകരിക്കേണ്ടിവന്നാലും സ്വീകരിച്ചയാള്‍ക്ക് രോഗം വരില്ല. പാരമ്പര്യമായി അര്‍ബുദം ബാധിക്കാനുള്ള സാധ്യത വളരെ കുറവാണ്. അഞ്ച് മുതല്‍ 10 ശതമാനം വരെ മാത്രമാണ് പാരമ്പര്യമായി കാന്‍സര്‍ ബാധിക്കാനുള്ള സാധ്യത. ഇവയില്‍ സ്തനാര്‍ബുദത്തെയാണ് കുറച്ചെങ്കിലും പാരമ്പര്യവുമായി ബന്ധിപ്പിക്കാനാവുക.

മൊബൈല്‍ ഫോണുകളുടെ അമിതമായ ഉപയോഗം കാന്‍സറിന് കാരണമാകുന്നതായി ഇതുവരെ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. എങ്കില്‍പോലും, അമിതമായ ഉപയോഗം നിയന്ത്രിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. ദീര്‍ഘനേരം മൊബൈലില്‍ സംസാരിക്കുകയാണെങ്കില്‍ ഹെഡ് ഫോണ്‍ ഉപയോഗിക്കാം. മൊബൈല്‍ ഫോണില്‍നിന്നുള്ള റേഡിയേഷന്‍ കാന്‍സറിന് കാരണമാകുന്ന സാധ്യതാ ഘടകമാണോയെന്നതില്‍ ഗവേഷണങ്ങള്‍ നടക്കുകയാണ്.

ഈ സൂചനകള്‍ ശ്രദ്ധിക്കാം

  •  ഉണങ്ങാത്ത വ്രണങ്ങള്‍ (പ്രത്യേകിച്ച് വായില്‍)
  •  ശരീരത്തില്‍ ഉണ്ടാകുന്ന മുഴകളും തടിപ്പും, പ്രത്യേകിച്ച് സ്ത്രീകളുടെ സ്തനങ്ങളില്‍
  •  അസാധാരണവും ആവര്‍ത്തിച്ചുള്ളതുമായ രക്തസ്രാവം
  •  സാധാരണയില്‍നിന്ന് വ്യത്യസ്തമായി മലമൂത്ര വിസര്‍ജനങ്ങളിലുണ്ടാകുന്ന മാറ്റങ്ങള്‍ (രക്തം, പഴുപ്പ് മുതലായവയുടെ സാന്നിധ്യം)
  •  തുടര്‍ച്ചയായുള്ള ശബ്ദമടപ്പും ചുമയും ( പ്രത്യേകിച്ച് പുകവലിക്കാരില്‍)
  •  തുടരത്തെുടരെയുള്ള ദഹനക്കേട്, വയറുകടി ഇല്ലാത്തപ്പോള്‍ ഉള്ള വേദന, ആഹാരം ഇറക്കാനുള്ള പ്രയാസം
  •  മറുക് , കാക്കപ്പുള്ളി, അരിമ്പാറ ഇവയുടെ നിറത്തിലും വലിപ്പത്തിലും ഉണ്ടാകുന്ന വ്യതിയാനം

 മേല്‍പ്പറഞ്ഞവ എപ്പോഴും കാന്‍സറിന്‍െറ സൂചന ആവണമെന്നില്ല. ഈ ലക്ഷണങ്ങളില്‍ ഏതെങ്കിലും ചികില്‍സക്ക് ശേഷവും 15 ദിവസത്തില്‍ കൂടുതലായി കാണുകയാണെങ്കില്‍ ഒരു വിദഗ്ധ ഡോക്ടറെ കണ്ട് അഭിപ്രായം തേടണം.

 

 

Tags:    
News Summary - world cancer day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.