വാഷിങ്ടൺ: കോവിഡ് 19 വായുവിലൂടെ പടരുമെന്ന വാദവുമായി ശാസ്ത്രജ്ഞർ. 32 രാഷ്ട്രങ്ങളിലെ 239 ശാസ്ത്രജ്ഞരടങ്ങിയ സംഘമാണ് പുതിയ കണ്ടെത്തലിന് പിന്നിലെന്ന് ദി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
കോവിഡ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് വായുവിലൂടെ പടരുമെന്നതിന് തെളിവുകളുണ്ടെന്നും മാർഗ നിർദേശങ്ങൾ പരിഷ്കരിക്കണമെന്നും ആവശ്യപ്പെട്ട് ശാസ്ത്രജ്ഞർ ലോകാരോഗ്യ സംഘടനക്ക് കത്തയച്ചിട്ടുണ്ട്. പുതിയ കണ്ടെത്തൽ സംബന്ധിച്ച് അടുത്ത ആഴ്ച ശാസ്ത്ര ജേണൽ പ്രസിദ്ധീകരിക്കാൻ ആലോചിക്കുന്നുണ്ടെന്നും ശാസ്ത്രജ്ഞർ കത്തിൽപറയുന്നു.
വൈറസ് ബാധിതർ തുമ്മുമ്പോഴും ചുമക്കുമ്പോഴും അവരുടെ സ്രവത്തിലൂടെയാണ് രോഗം പടരുന്നതെന്നായിരുന്നു നേരത്തേ ലോകാരോഗ്യ സംഘടന വ്യക്തമാക്കിയത്.
അതേസമയം, കോവിഡ് വായുവിലൂടെ പടരുമെന്നതിനുള്ള തെളിവ് ബോധ്യപ്പെടുന്നതായിരുന്നില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.