ന്യൂഡൽഹി: രാജ്യത്തെ വൻ നഗരങ്ങളിലുള്ള 20 വയസ്സിനു താഴെ പ്രായമുള്ളവർ ജാഗ്രതൈ. നിങ്ങൾക്ക് പ്രമേഹ സാധ്യത കുറച്ചൊന്നുമല്ലെന്ന് പുതിയപഠനം. ഇന്ത്യൻ മെട്രോകളിലെ 20 വയസ്സ് പ്രായമുള്ളവരിൽ പകുതിയിലധികം പേർക്കും ജീവിതകാലത്ത് പ്രമേഹം വരാൻ സാധ്യതയുണ്ടെന്ന് പഠനം പറയുന്നു.
20 വയസ്സിനു താഴെയുള്ള ആണുങ്ങളിൽ പകുതിയും പെണ്ണുങ്ങളിൽ മൂന്നിൽ രണ്ടിനും പ്രമേഹസാധ്യതയുണ്ടെന്ന് ഡയബറ്റോളജിയ ജേണലിൽ പ്രസിദ്ധീകരിച്ച ഗവേഷണ പഠനത്തിൽ പറയുന്നു. ന്യൂഡൽഹിയിലെ സെൻറർ ഫോർ ക്രോണിക് ഡിസീസ് കൺട്രോളിലെ (സി.സി.ഡി.സി) ഗവേഷകർ പറയുന്നതനുസരിച്ച് ഇപ്പോൾതന്നെ ഇന്ത്യയിൽ പ്രമേഹരോഗികളുടെ എണ്ണം ക്രമാതീതമായി വർധിച്ചിരിക്കുന്നു എന്നാണ്.
നിലവിൽ 7.7 കോടി മുതിർന്ന ആളുകൾ രാജ്യത്ത് പ്രമേഹത്തിെൻറ പിടിയിലുണ്ട്. 2045 ഓടെ ഇത് 13.4 കോടിയാകും എന്നാണ് കണക്ക്. നഗരങ്ങൾ അതിവേഗം വളരുന്നതിനാൽ ഗുണമേന്മയുള്ള ഭക്ഷണത്തിെൻറയും വ്യായാമത്തിെൻറയും അഭാവം പുതുതലമുറയിൽ കൂടുന്നതായും പഠനം പറയുന്നു.
ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച് റിപ്പോർട്ട് വിശകലനം ചെയ്തതിെൻറ അടിസ്ഥാനത്തിൽ 20 വയസ്സുള്ള പുരുഷന്മാരിലും സ്ത്രീകളിലും പ്രമേഹരോഗം വരാനുള്ള സാധ്യത യഥാക്രമം 56 മുതൽ 65 ശതമാനം വരെ ആണെന്ന് ശാസ്ത്രജ്ഞർ വെളിപ്പെടുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.