ടോക്യോ: ശരീരഭാരം കുറയാൻ മാത്രമല്ല പ്രായമാകുന്നതിെൻറ ലക്ഷണങ്ങളെ പമ്പ കടത്താനു ം നോമ്പിന് കഴിയുമത്രേ. ഒക്കിനാവ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സയൻസ് ആൻഡ് ടെക്നോ ളജിയിലെയും ജപ്പാനിലെ ക്യോേട്ടാ സർവകലാശാലയിലെയും ശാസ്ത്രജ്ഞരാണ് ഇക്കാര്യം ക ണ്ടെത്തിയത്. സയൻറിഫിക് റിപ്പോർട്ട്സ് ജേണലിൽ ഇക്കാര്യം പ്രസിദ്ധീകരിക്കുകയും ചെയ്തു.
ആരോഗ്യത്തിന് ഹിതകരമായ 30 പദാർഥങ്ങൾ ഉപവാസനേരത്തിനിടെ ശരീരത്തിൽ ഉൽപാദിപ്പിക്കുമെന്നാണ് കണ്ടെത്തൽ. ശരീരപോഷണത്തെക്കുറിച്ചും പ്രായം ശരീരത്തിൽ വരുത്തുന്ന മാറ്റങ്ങളെക്കുറിച്ചും ഏറെക്കാലമായി ഗവേഷണം നടത്തുന്നതിനിടെയാണ് ഇൗ സവിശേഷത ശ്രദ്ധയിൽപെട്ടെതന്ന് ജേണലിൽ ലേഖനമെഴുതിയ ടക്കായുകി ടെറുയ പറഞ്ഞു. കേവലം 58 മണിക്കൂർ ഉപവാസത്തിനിടെ ശരീരപോഷണത്തിന് അനുഗുണമായ 44 പദാർഥങ്ങൾ ഒന്നര മുതൽ 60 വരെ ഇരട്ടി ശരീരം ഉൽപാദിപ്പിക്കും.
ഇവയിൽ 30 എണ്ണവും ഇതുവരെ അംഗീകരിക്കപ്പെടാത്തവയാണെന്നതാണ് സത്യം -അദ്ദേഹം പറഞ്ഞു. പേശികളുടെ ബലം കൂട്ടുന്നതടക്കമുള്ളവയാണ് ഇതിൽ പ്രധാനം. പ്രായമാകുന്നതിെൻറ ലക്ഷണങ്ങൾ പ്രകടമാകാതിരിക്കാൻ ഉപവാസം സഹായകമാകുന്നത് ഇൗവിധത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.