കരളിന് നീർവീക്കം ഉണ്ടാകുന്ന അവസ്ഥയെയാണ് ‘ഹെപ്പറ്റൈറ്റിസ്’ എന ്നു പറയുന്നത്. വൈറസ് ബാധമൂലം കരളിന് നീർവീക്കമുണ്ടാകുന്ന വൈറൽ ഹെപ്പറ്റൈറ്റിസാണ് നമ്മുടെ നാട്ടിൽ സാധാരണ കൂടുതലായി കണ്ടുവരുന്നത്. പ്രധാനമായും എ, ബി, സി, ഡി, ഇ എന്നിങ്ങനെ അഞ്ചുതരം വൈറസുകളാണ് രോഗകാരികൾ. ഇ തിൽ ബിയും സിയുമാണ് അപകടകാരികൾ. നിലവിൽ ലോകമെമ്പാടും 325 ദശലക്ഷം ആളുക ളെ വൈറൽ ഹെപ്പറ്റൈറ്റിസ്-ബി, സി എന്നിവ ബാധിക്കുന്നുണ്ട്.
ആഗോളതലത്തിൽ ഇൗ രോഗംമൂലം പ്രതിവർഷം 1.4 ദശലക്ഷം മരണങ്ങൾ നടക്കുന്നുവെന്ന് കണക്ക്. ഈ വർഷത്തെ ലോക ഹെപ്പറ്റൈറ്റിസ് ദിന പ്രമേയം ‘ഹെപ്പറ്റൈറ്റിസിനെ ഉന്മൂലനം ചെയ്യുന്നതിനായി പണം സമാഹരിക്കുക’ എന്നതാണ്. വരുമാനം കുറവുള്ള രാജ്യങ്ങളിൽ പ്രതിവർഷം 600 കോടി ഡോളർ അധിക ഫണ്ട് ഹെപ്പറ്റൈറ്റിസ് ഇല്ലാതാക്കുന്നതിനായി ആവശ്യമാണെന്ന കണക്കുകളുടെ അടിസ്ഥാനത്തിലാണ് പ്രമേയം തിരഞ്ഞെടുത്തിട്ടുള്ളത്.
വൈറസിനെ കൂടാതെ ബാക്ടീരിയ, ചില മരുന്നുകൾ, മദ്യം ഇവയെല്ലാം രോഗകാരണമാകുന്നുണ്ട്. കരൾ വീക്കം, ചെറിയ പനി, മഞ്ഞപ്പിത്തം, വിശപ്പില്ലായ്മ എന്നിവയാണ് സാധാരണയായി കണ്ടുവരുന്ന രോഗലക്ഷണങ്ങൾ.
വെള്ളത്തിലൂടെ പകരുന്നതിനാൽ ഹൈപ്പറ്റൈറ്റിസ്-എയും ഇയും സാധാരണ മഴക്കാലത്താണ് കൂടുതലായും കാണപ്പെടുന്നത്. വൈറൽ പനിയുടെ ലക്ഷണങ്ങളായ പനി, തലവേദന, ശരീരവേദന, ഛർദി, വിശപ്പില്ലായ്മ എന്നീ പ്രാരംഭ ലക്ഷണങ്ങൾ പ്രകടിപ്പിക്കുകയും പിന്നീട് കണ്ണിനും മൂത്രത്തിനും മഞ്ഞനിറം കാണപ്പെടുകയും ചെയ്യുന്നു. ഈ അവസ്ഥയെയാണ് അക്യൂട്ട് വൈറൽ ഹെപ്പറ്റൈറ്റിസ് എന്നു പറയുന്നത്. രക്തപരിശോധനയിലൂടെ രോഗത്തിെൻറ കാഠിന്യത്തെയും രോഗകാരിയായ വൈറസിനെയും കണ്ടുപിടിക്കാവുന്നതാണ്. ഭൂരിഭാഗം ആളുകളിലും നാലു മുതൽ ആറ് ആഴ്ചകൾക്കുള്ളിൽ രോഗം പൂർണമായും ഭേദമാകും. ഹെപ്പറ്റൈറ്റിസ്-ഇ ഒരു ചെറിയ ശതമാനം ആളുകളിൽ പ്രത്യേകിച്ച് ഗർഭിണികളിൽ അസുഖം സങ്കീർണമാക്കുന്നു. ഹെപ്പറ്റൈറ്റിസ് എയും ബിയും ഇയും ഒരിക്കൽ വന്നുകഴിഞ്ഞാൽ രോഗി പ്രതിരോധശക്തി കൈവരിക്കുകയും രണ്ടാമതായി ഈ അസുഖം വരാൻ സാധ്യത കുറവുമാണ്. പണ്ട് കുട്ടികളിൽ മാത്രമാണ് ഇത് കണ്ടിരുന്നതെങ്കിൽ ഇപ്പോൾ മുതിർന്നവരിലും ഇത് കണ്ടുവരുന്നു.
(ലേഖകൻ കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റലിൽ ഗ്യാസ്േട്രാഎൻററോളജി വിഭാഗം തലവനും സീനിയർ കൺസൾട്ടൻറുമാണ്)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.