അൽഷിമേഴ്സ് അസുഖം ഒരു നാഡീ വ്യൂഹത്തെ ബാധിക്കുന്ന ഒരു രോഗമാണ്. തലച്ചോറിനെ ചുരുക്കി നാശത്തിലേക്ക് എത്തിക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. ഓർമ്മനാശം അഥവാ ഡിമൻഷ്യ എന്ന അവസ്ഥയുടെ ഏറ്റവും പ്രധാന കാരണവും ഇത് തന്നെ. തുടർച്ചയായ ചിന്താപരവും പെരുമാറ്റപരവും സാമൂഹ്യപരവുമായ ആർജ്ജിത കഴിവുകൾ കുറയുന്നു. അങ്ങനെ ഒരു വ്യക്തി എന്ന നിലയിൽ സ്വതന്ത്രമായി വർത്തിക്കനുള്ള ഒരാളുടെ കഴിവുകളെ ബാധിക്കുന്ന എന്നതുമാണ് അൽഷിമേ്സ് എന്ന രോഗത്തിന്റെ സ്വഭാവം.
അറുപത്തിയഞ്ച് വയസിന് മുകളിൽ പ്രായമുള്ള അഞ്ച് മില്യൺ അധികം ആളുകൾ അമേരിക്കയിൽ ഈ രോഗവുമായി ജീവിച്ചിരിക്കുന്നു. ലോകത്താകമാനമുള്ള അൻപത് മില്യൺ ഡിമൻഷ്യ രോഗികളിൽ അറുപതിലേറെ ശതമാനം ആൾക്കാർക്ക് അൽഷിമേഴ്സ് രോഗമുണ്ടെന്ന് പറയപ്പെടുന്നു.
മറവി തന്നെയാണ് അൽഷിമഴ്സ് രോഗത്തിന്റെ പ്രധാന ലക്ഷണം. അടുത്ത കാലത്ത് നടന്ന സംഭവങ്ങളോ സംഭാഷണങ്ങളും ഒക്കെ മറക്കുക എന്നതാണ് ഇതിന്റെ ആദ്യ ലക്ഷണങ്ങൾ. രോഗം മൂർച്ചിക്കുന്നതിന് അനുസരിച്ച് കനത്ത ഓർമ്മക്കുറവ് ഉണ്ടാകുകയും ദൈനംദിന കാര്യങ്ങളെ നിർവഹിക്കാൻ സാധിക്കാതെ വരികയും ചെയ്യുന്നു. തുടക്കത്തിൽ തനിക്ക് മറവി ഉണ്ടായി വരുന്നു എന്നത് രോഗിക്ക് മനസ്സിലാക്കാൻ സാധിക്കും.
ഏകാഗ്രതയോടെ കര്യങ്ങൾ ചെയ്യുക, ചിന്തിക്കുക എന്നിവ ബുദ്ധിമുട്ടാകും. തീരുമാനം എടുക്കാനുള്ള കഴിവ് ഇല്ലതെയാകുക. ദൈനം ദിന ജീവിതത്തിൽ സംഭവിക്കുന്ന പെട്ടന്നുള്ള മാറ്റങ്ങൾക്ക് അനുസരിച്ച് തീരുമാനം എടുക്കാൻ കഴിയാതെ പോകുക. അതായത് പെട്ടന്ന് പാചകം ചെയ്യുന്ന സമയത്ത് പ്രതീക്ഷിക്കാതെ ഒരു അബദ്ധം സംഭവിച്ചാൽ അതിനെ മാനേജ് ചെയ്യാനുള്ള കഴിവ് ഇല്ലാതിരിക്കുക
മേൽപറഞ്ഞ രീതിയിൽ ഉള്ള ലക്ഷണങ്ങൾ നിങ്ങൾക്കോ നിങ്ങളുടെ അടുത്ത ആളുകൾക്കോ ഉണ്ട് എങ്കിൽ രോഗിയുമായി ചർച്ച ചെയ്ത് ഒരു ഡോക്ടറെ കാണാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.