മെ​ക് 7 ആ​രോ​ഗ്യ​കൂ​ട്ടാ​യ്മ​യി​ലെ അം​ഗ​ങ്ങ​ൾ പ്ര​ഭാ​ത വ്യാ​യാ​മ​ത്തി​ൽ

‘മെ​ക് 7’; ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ശൈ​ലി​യു​ടെ വ്യാ​യാ​മ വി​പ്ല​വം

മോ​ശം ജീ​വി​ത​ശൈ​ലി​യാ​ൽ മ​ധ്യ​വ​യ​സ്സ് പി​ന്നി​ട്ടാ​ല്‍ രോ​ഗി​യാ​കു​ന്ന വ​ര്‍ത്ത​മാ​ന മ​ല​യാ​ള സ​മൂ​ഹ​ത്തി​ല്‍ ആ​രോ​ഗ്യ​ക​ര​മാ​യ വ്യാ​യാ​മ വി​പ്ല​വം തീ​ര്‍ക്കു​ക​യാ​ണ് കൊ​ണ്ടോ​ട്ടി​യു​ടെ സ്വ​ന്തം ‘മെ​ക് 7’. പ്ര​മേ​ഹ​മു​ള്‍പ്പെ​ടെ​യു​ള്ള ജീ​വി​ത​ശൈ​ലീ​രോ​ഗ​ങ്ങ​ള്‍ക്കെ​തി​രെ ശാ​സ്ത്രീ​യ​വും ല​ളി​ത​വു​മാ​യ വ്യാ​യാ​മ​മു​റ​ക​ളി​ലൂ​ടെ ‘മെ​ക് 7’ തീ​ര്‍ക്കു​ന്ന പ്ര​തി​രോ​ധം ക​ണ്ടും പ​രി​ച​യ​പ്പെ​ട്ടും നേ​രി​ട്ട​നു​ഭ​വി​ച്ച​റി​ഞ്ഞും പ​തി​നാ​യി​ര​ങ്ങ​ള്‍ ക​ണ്ണി​ക​ളാ​യ ഈ ​ആ​രോ​ഗ്യ​കൂ​ട്ടാ​യ്മ​യി​പ്പോ​ള്‍ ദേ​ശ വ​ര​മ്പു​ക​ള്‍ക്ക​തീ​ത​യാ​യ ജ​ന​കീ​യ പ്ര​സ്ഥാ​ന​മാ​യി വ​ള​രു​ന്നു.

തീ​ർ​ത്തും സൗ​ജ​ന്യം

ഫീ​സി​ല്ല, ര​ജി​സ്‌​ട്രേ​ഷ​നി​ല്ല, പ്രാ​യ​ഭേ​ദ​മോ ലിം​ഗ​വ്യ​ത്യാ​സ​മോ​യി​ല്ല. ആ​രോ​ഗ്യ​ത്തി​ന്റെ വീ​ണ്ടെ​ടു​പ്പി​നും സം​ര​ക്ഷ​ണ​ത്തി​നും ത​യാ​റു​ള്ള മ​ന​സ്സു മാ​ത്രം മ​തി ഊ​ര്‍ജ​സ്വ​ല ജീ​വി​ത​ശൈ​ലി വീ​ണ്ടെ​ടു​ക്കാ​നു​ള്ള സൂ​ത്ര​വാ​ക്യ​മെ​ന്ന് ഒ​റ്റ​വാ​ക്കി​ല്‍ ഈ ​വ്യാ​യാ​മ​രീ​തി​യെ വി​ശേ​ഷി​പ്പി​ക്കാം. 25 മി​നി​റ്റി​ല്‍ പൂ​ര്‍ത്തി​യാ​ക്കാ​വു​ന്ന, ശ​രീ​ര​ത്തി​ന്റെ മി​ക്ക ഭാ​ഗ​ങ്ങ​ളി​ലും ച​ല​ന​മെ​ത്തി​ക്കു​ന്ന യോ​ഗ​യു​ള്‍പ്പെ​ടെ ഏ​ഴു രീ​തി​ക​ളി​ലാ​യി ചി​ട്ട​പ്പെ​ടു​ത്തി​യ 21 വ്യാ​യാ​മ​മു​റ​ക​ളാ​ണ് ഇ​തി​ന്‍റെ പ്ര​ത്യേ​ക​ത.

ഏ​ഴു മു​റ​ക​ളു​ടെ ‘മ​ള്‍ട്ടി എ​ക്‌​സ​ർ​സൈ​സ് കോ​മ്പി​നേ​ഷ​ന്‍’

മെ​ക് 7 എ​ന്ന വ്യാ​യാ​മ​ശൈ​ലി​യെ അ​തി​ന്റെ ശി​ല്‍പി​കൂ​ടി​യാ​യ കൊ​ണ്ടോ​ട്ടി തു​റ​ക്ക​ല്‍ സ്വ​ദേ​ശി​യും വി​മു​ക്ത​ഭ​ട​നു​മാ​യ പെ​രി​ങ്ക​ട​ക്കാ​ട് സ്വ​ലാ​ഹു​ദ്ദീ​ന്‍ വി​ശേ​ഷി​പ്പി​ക്കു​ന്ന​ത് വ്യ​ത്യ​സ്ത​മാ​യ ഏ​ഴു മു​റ​ക​ളി​ലൂ​ടെ പ​രി​ശീ​ലി​പ്പി​ക്കു​ന്ന ‘മ​ള്‍ട്ടി എ​ക്‌​സ​ർ​സൈ​സ് കോ​മ്പി​നേ​ഷ​ന്‍’ എ​ന്നാ​ണ്. എ​യ്‌​റോ​ബി​ക്, ല​ളി​ത വ്യാ​യാ​മം, യോ​ഗ, ശ്വ​സ​ന​വ്യാ​യാ​മം, അ​ക്യു​പ്ര​ഷ​ര്‍, ഓ​ര്‍മ​ശ​ക്തി വീ​ണ്ടെ​ടു​ക്കാ​ന്‍ മെ​ഡി​റ്റേ​ഷ​ന്‍, ഫേ​സ് മ​സാ​ജ് എ​ന്നീ ഏ​ഴു വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 21 വ്യാ​യാ​മ​മു​റ​ക​ള്‍ ഇ​തി​ല്‍ സം​ഗ​മി​ക്കു​ന്നു. ജീ​വി​ത​ശൈ​ലീ​രോ​ഗ​ങ്ങ​ളെ അ​ക​റ്റി ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ത്തി​ന് വ​ഴി​തു​റ​ക്കു​ന്ന വ്യാ​യാ​മ​മു​റ​ക​ള്‍ ഏ​തു പ്രാ​യ​ക്കാ​ര്‍ക്കും ല​ളി​ത​മാ​യി ചെ​യ്യാ​മെ​ന്ന​താ​ണ് പ്ര​ത്യേ​ക​ത. 25 മി​നി​റ്റി​നു​ള്ളി​ല്‍ 1750ല​ധി​കം ച​ല​ന​ങ്ങ​ളി​ലൂ​ടെ ശ​രീ​ര​ത്തി​ന്റെ കാ​ല്‍പാ​ദം മു​ത​ല്‍ ക​ണ്ണു​ക​ള്‍ക്കു​വ​രെ ഗു​ണ​പ​ര​മാ​കു​ന്ന ത​ര​ത്തി​ലെ വ്യാ​യാ​മ​രീ​തി​ക​ള്‍ക്കാ​ണ് ഇ​തി​ല്‍ പ്രാ​മു​ഖ്യം.

അ​നാ​രോ​ഗ്യ ശൈ​ലി​ക​ളോ​ട് ഗു​ഡ്‌​ബൈ

2010ല്‍ ​പാ​രാ​മി​ലി​ട്ട​റി​യി​ല്‍നി​ന്ന് സ്വ​യം വി​ര​മി​ച്ച പെ​രി​ങ്ക​ട​ക്കാ​ട് സ്വ​ലാ​ഹു​ദ്ദീ​ന്‍ സ്വ​ന്തം നാ​ടാ​യ കൊ​ണ്ടോ​ട്ടി തു​റ​ക്ക​ലി​ലേ​ക്ക് തി​രി​ച്ച​ത് സൈ​ന്യ​ത്തി​ല്‍നി​ന്ന് സ്വാ​യ​ത്ത​മാ​ക്കി​യ ആ​രോ​ഗ്യ പ​രി​പാ​ല​ന​രീ​തി​ക​ളി​ല്‍നി​ന്ന് ചി​ട്ട​പ്പെ​ടു​ത്തി​യ പു​ത്ത​ന്‍ വ്യാ​യാ​മ​ശൈ​ലി​യി​ലൂ​ടെ ആ​രോ​ഗ്യ​ക​ര​മാ​യ സ​മൂ​ഹ​സൃ​ഷ്ടി എ​ന്ന നി​ശ്ച​യ​ദാ​ര്‍ഢ്യ​ത്തോ​ടെ​യാ​യി​രു​ന്നു. അ​തി​നൊ​രു​ക്കി​യ ക​ര്‍മ​പ​ദ്ധ​തി​യു​മാ​യി നാ​ട്ടി​ലെ മ​ധ്യ​വ​യ​സ്‌​ക​രെ​യും മു​തി​ര്‍ന്ന​വ​രെ​യും ഒ​പ്പം​കൂ​ട്ടി യോ​ഗ ക്ല​ബ് എ​ന്ന ആ​ശ​യം പ്രാ​വ​ര്‍ത്തി​ക​മാ​ക്കി. വി​ര​ലി​ലെ​ണ്ണാ​വു​ന്ന​വ​രു​മാ​യി 2012 ജൂ​ലൈ​യി​ല്‍ കൊ​ണ്ടോ​ട്ടി​യി​ലാ​ണ് പ​രി​ശീ​ല​നം ആ​രം​ഭി​ച്ച​ത്. തു​ട​ര്‍ന്നു​ള്ള 10 വ​ര്‍ഷ​ങ്ങ​ളി​ല്‍ ന​ട​ത്തി​യ പ​ഠ​ന​ങ്ങ​ളി​ലൂ​ടെ​യും പ​രീ​ക്ഷ​ണ​ങ്ങ​ളി​ലൂ​ടെ​യും ‘മെ​ക് 7’ എ​ന്ന മ​ള്‍ട്ടി എ​ക്‌​സ​ർ​സൈ​സ് കോ​മ്പി​നേ​ഷ​ന് രൂ​പം ന​ല്‍കി. ഇ​തി​നി​ടെ പ്രാ​യാ​ധി​ക്യ​ത്താ​ലും ജീ​വി​ത ശൈ​ലീ​രോ​ഗ​ങ്ങ​ളാ​ലും പ്ര​യാ​സ​ങ്ങ​ള​നു​ഭ​വി​ച്ചി​രു​ന്ന നി​ര​വ​ധി പേ​ര്‍ ഉ​ൾ​പ്പെ​ടെ സ്വ​ലാ​ഹു​വി​ന്റെ വ്യാ​യാ​മ മു​റ​ക​ളു​ടെ മേ​ന്മ അ​നു​ഭ​വി​ച്ച​റി​ഞ്ഞു.

ആ​രോ​ഗ്യ​സം​ര​ക്ഷ​ണ​ത്തി​ല്‍ വ്യാ​യാ​മ​ത്തി​ന്റെ പ​ങ്കി​നെ​ക്കു​റി​ച്ചു​ള്ള ആ​ഴ​ത്തി​ലു​ള്ള പ​ഠ​ന​വും നാ​ട്ടു​കാ​രു​ടെ നി​ര​ന്ത​ര​മു​ള്ള പ്ര​ചോ​ദ​ന​വു​മാ​യ​പ്പോ​ള്‍ പ​ത്തു വ​ര്‍ഷ​ത്തി​നു​ശേ​ഷം 2022 ഒ​ക്ടോ​ബ​റി​ല്‍ ‘മെ​ക് 7’ എ​ന്ന പേ​രി​ലേ​ക്കു മാ​റി​യ കൂ​ട്ടാ​യ്മ​യു​ടെ ര​ണ്ടാ​മ​ത്തെ കേ​ന്ദ്രം അ​ടു​ത്ത ഗ്രാ​മ​മാ​യ പെ​രു​വെ​ള്ളൂ​രി​ല്‍ തു​റ​ന്നു. പ്ര​മേ​ഹം, ര​ക്ത​സ​മ്മ​ര്‍ദം, കൊ​ള​സ്‌​ട്രോ​ള്‍ എ​ന്നി​വ അ​ക​റ്റാ​നും ശ​രീ​ര​ത്തി​ന്റെ​യും മ​ന​സ്സി​ന്റെ​യും ആ​രോ​ഗ്യം വീ​ണ്ടെ​ടു​ക്കാ​നും വേ​ദി​ക​ളാ​കു​ന്ന ‘മെ​ക് 7’ൽ ​സ്ത്രീ​പു​രു​ഷ വ്യ​ത്യാ​സ​വു​മി​ല്ലാ​തെ ആ​ർ​ക്കും പ​ങ്കാ​ളി​യാ​കാം. ഈ ​കൂ​ട്ടാ​യ്മ​യി​ലൂ​ടെ നാ​ടി​ന്റെ സൗ​ഹൃ​ദ​വും സ​ന്തോ​ഷ​വും പാ​ര​സ്പ​ര്യ​വും ഐ​ക്യ​ബോ​ധ​വും വീ​ണ്ടെ​ടു​ക്കാ​നാ​കു​ന്നെ​ന്ന​താ​ണ് ഏ​റ്റ​വും വ​ലി​യ ചാ​രി​താ​ര്‍ഥ്യ​മെ​ന്ന് സ്വ​ലാ​ഹു​ദ്ദീ​ന്‍ പ​റ​യു​ന്നു.

ദേ​ശാ​ന്ത​ര​ങ്ങ​ള്‍ താ​ണ്ടി കൂ​ട്ടാ​യ്മ

ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ശൈ​ലി​ക്കൊ​പ്പം മാ​ന​സി​കോ​ല്ലാ​സ​ത്തി​ന്റെ​യും പാ​ര​സ്പ​ര്യ​ത്തി​ന്റെ​യും വേ​ദി​ക​ളാ​കു​ന്ന മെ​ക് 7 സൗ​ജ​ന്യ വ്യാ​യാ​മ പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ള്‍ നാ​ട് ഏ​റ്റെ​ടു​ത്ത​തോ​ടെ ദേ​ശ​ങ്ങ​ളു​ടെ അ​തി​ര്‍വ​ര​മ്പു​ക​ളി​ല്ലാ​ത്ത കൂ​ട്ടാ​യ്മ​യാ​യി വ​ള​രു​ന്നു. 586 കേ​ന്ദ്ര​ങ്ങ​ളി​ല്‍ പ​തി​നാ​യി​ര​ങ്ങ​ള്‍ പ​ല രാ​ജ്യ​ങ്ങ​ളി​ലാ​യി ഇ​തി​ൽ പ​ങ്കാ​ളി​ക​ളാ​ണ്. കൂ​ട്ടാ​യ്മ​യു​ടെ ബ്രാ​ൻ​ഡ് അം​ബാ​സ​ഡ​ർ അ​റ​ക്ക​ൽ ബാ​വ ഇ​തി​നാ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്നു. മ​ല​പ്പു​റം ജി​ല്ല​ക്കു പു​റ​മെ കോ​ഴി​ക്കോ​ട്, കാ​സ​ർ​കോ​ട്, ക​ണ്ണൂ​ര്‍, വ​യ​നാ​ട്, പാ​ല​ക്കാ​ട് തു​ട​ങ്ങി​യ ജി​ല്ല​ക​ളി​ലും ജി​ദ്ദ, ദു​ബൈ, ഷാ​ര്‍ജ, ദ​മ്മാം, ബ്രൂ​ണെ തു​ട​ങ്ങി​യ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലും മെ​ക് 7 സ​ജീ​വ​മാ​ണ്. ഇ​തി​ല്‍ വ​നി​ത​ക​ള്‍ക്കു മാ​ത്ര​മാ​യി ഇ​രു​നൂ​റി​ല​ധി​കം കേ​ന്ദ്ര​ങ്ങ​ളു​ണ്ടെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്. പ​ഠി​ച്ച​വ​രെ​ല്ലാം പ​രി​ശീ​ല​ക​രാ​കു​മ്പോ​ള്‍ വ​ര്‍ധി​ക്കു​ന്ന മെ​ക് 7 കേ​ന്ദ്ര​ങ്ങ​ള്‍ ആ​രോ​ഗ്യ​പ​രി​പാ​ല​ന​ത്തി​ന്റെ കാ​ലി​ക​പ്ര​സ​ക്ത​മാ​യ സ​ന്ദേ​ശ​വും ശാ​സ്ത്രീ​യ ജീ​വി​ത​ശൈ​ലി​യും ഓ​രോ​യി​ട​ങ്ങ​ള്‍ക്കും പ​ക​ര്‍ന്നു​ന​ല്‍കു​ന്നു.

Tags:    
News Summary - Exercise Revolution for a Healthy Lifestyle

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.