വാഷിങ്ടൺ: ലോകത്താദ്യമായി കുഞ്ഞിന് മുലയൂട്ടി ചരിത്രത്തിൽ ഇടംനേടുകയാണ് 30 വയസ്സുള്ള ട്രാൻസ്ജെൻഡർ യുവതി. പ്രസവശേഷം കുഞ്ഞിന് മുലയൂട്ടാൻ തെൻറ പങ്കാളി വിസമ്മതിച്ചതിനെ തുടർന്ന് യുവതി വിചിത്ര ആവശ്യവുമായി ഡോക്ടർമാരെ സമീപിക്കുകയായിരുന്നു.
തനിക്ക് കുഞ്ഞിനെ മുലയൂട്ടണമെന്ന് പറഞ്ഞ യുവതി, സംഭവിക്കാവുന്ന ഏത് ഭവിഷ്യത്തും േനരിടാൻ ഒരുക്കമാണെന്ന് വ്യക്തമാക്കി. മാസങ്ങൾ നീണ്ട ഹോർമോൺ ചികിത്സകളുടെ ഫലമായി ഒടുവിൽ മുലയൂട്ടൽ സാധ്യമായപ്പോൾ ചരിത്രം വഴിമാറി.
വൈദ്യശാസ്ത്രത്തിലെ ആദ്യത്തേതും അപൂര്‍വവുമായ നേട്ടമാണിതെന്നാണ് ന്യൂയോർക്കിലെ മൗണ്ട് സിനായി ഹോസ്പിറ്റൽ സെൻറർ ഫോർ ട്രാൻസ്ജെൻഡർ മെഡിസിൻ ആൻഡ് സർജറി വിഭാഗത്തിലെ എൻഡോക്രൈനോളജിസ്റ്റ് ഡോ. തമാര്‍ റെയിസ്മാന്‍ വിശേഷിപ്പിച്ചത്. മുലപ്പാലില്ലാത്ത സ്ത്രീകളിൽ ചെയ്യാറുള്ള ഹോർമോൺ ചികിത്സ ഉൾപ്പെടെയുള്ളവയാണ് ട്രാൻസ്ജെൻഡർ യുവതിയിലും നടത്തിയത്.
ഈ നേട്ടം ട്രാൻസ്ജെൻഡേഴ്സിനെ പൂർണതോതിൽ പ്രത്യുൽപാദനശേഷി കൈവരിക്കുക എന്ന ലക്ഷ്യത്തിലേക്ക് അടുപ്പിക്കുന്നതായി ഡോ. തമാർ പറഞ്ഞു. അതേസമയം, പ്രോസ്റ്റേറ്റ് കാൻസർ പോലുള്ള രോഗങ്ങൾക്ക് ഹോർമോൺ ചികിത്സ നടത്തിയ പുരുഷന്മാരിൽ മുലപ്പാൽ ഉൽപാദനം നടക്കാറുണ്ടെന്ന് ഡോക്ടർമാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.