ന​മ്മു​ടെ ശ​രീ​ര​ത്തി​ന് എ​ത്ര​ത്തോ​ളം ചൂ​ട് താ​ങ്ങാ​ൻ ക​ഴി​യും?

ന​മ്മു​ടെ ശ​രീ​ര​ത്തി​ന് എ​ത്ര​ത്തോ​ളം ചൂ​ട് താ​ങ്ങാ​ൻ ക​ഴി​യും?

അ​തിക​ഠി​ന​മാ​യ ഉ​ഷ്ണ​കാ​ല​മാ​ണ് വ​രാ​ൻ പോ​കു​ന്ന​ത്. ഉ​ഷ്ണ​ത​രം​ഗ​ങ്ങ​ൾ രൂ​ക്ഷ​മാ​കു​ന്ന​തോ​ടെ ചൂ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട രോ​ഗ​ങ്ങ​ൾ വ​രാ​നു​ള്ള സാ​ധ്യ​ത​യും കൂ​ടു​ത​ലാ​ണ്. പ്ര​ത്യേ​കി​ച്ചും പ്ര​തി​രോ​ധശേ​ഷി കു​റ​ഞ്ഞ​വ​രി​ൽ. ഒ​ാട്ട​വ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഹ്യൂ​മ​ൻ ആ​ൻ​ഡ് എ​ൻ​വ​യ​ൺ​മെ​ന്റ​ൽ ഫി​സി​യോ​ള​ജി റി​സ​ർ​ച് യൂ​നി​റ്റ് ന​ട​ത്തി​യ പ​ഠ​ന​ത്തി​ൽ, മു​മ്പ് ക​ണ​ക്കു​കൂ​ട്ടി​യ​തി​ലും വ​ള​രെ കു​റ​ഞ്ഞ ചൂ​ട് മാ​ത്ര​മേ മ​നു​ഷ്യ​ർ​ക്ക് സ​ഹി​ക്കാ​ൻ ക​ഴി​യു​ന്നു​ള്ളൂ എ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ. ആ​ഗോ​ള താ​പ​നി​ല ഉ​യ​രു​മ്പോ​ൾ ഗു​രു​ത​ര​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ ഉ​ണ്ടാ​കു​മെ​ന്നും മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു.

കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം മൂ​ല​മു​ണ്ടാ​യേ​ക്കാ​വു​ന്ന ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ ഗൗ​ര​വ​മാ​യി എ​ടു​ക്കേ​ണ്ട​തി​ന്‍റെ അ​ടി​യ​ന്തര ആ​വ​ശ്യ​ക​ത​യെ എ​ടു​ത്തു​കാ​ണി​ക്കു​ന്ന​താ​ണ് ഈ ​ക​ണ്ടെ​ത്ത​ലു​ക​ൾ. മ​നു​ഷ്യ​ന്റെ സ്വ​യംത​ണു​ക്കാ​നു​ള്ള ശേ​ഷി​ക്കു​മ​പ്പു​റ​മു​ള്ള ചൂ​ടും ഈ​ർ​പ്പ​വും വ​ലി​യ പ്ര​ദേ​ശ​ങ്ങ​ൾ ഉ​ട​ൻ നേ​രി​ടേ​ണ്ടി​വ​രു​മെ​ന്നാ​ണ് പ്ര​വ​ച​ന​ങ്ങ​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. ദീ​ർ​ഘ​നേ​രം ചൂ​ടേ​ൽ​ക്കു​മ്പോ​ൾ ശ​രീ​ര താ​പ​നി​ല അ​നി​യ​ന്ത്രി​ത​മാ​യി ഉ​യ​രും.​ഒ​രു പ​രി​ധി​ക്ക​പ്പു​റം ശ​രീ​ര​ത്തി​ന് ഇ​നി സ്വ​യം ത​ണു​പ്പി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും ഗ​വേ​ഷ​ക​ർ പ​റ​യു​ന്നു.

Tags:    
News Summary - How much heat can our bodies withstand?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.