അ​​​പ​​​രി​​​ചി​​​ത ന​​​ഗ​​​ര​​​ത്തോ​​​ട് പൊ​​രു​​​ത്ത​​​പ്പെ​​​ട​​​ലും ഉ​​​യ​​​ർ​​​ന്ന ജീ​​​വി​​​തം സാ​​​ധ്യ​​​മാ​​​ക്ക​​​ലും

ദു​​​ബൈ എ​​​ന്ന ന​​​ഗ​​​ര​​​ത്തി​​​ന് മ​​​ല​​​യാ​​​ളി​​​ക​​​ളു​​​ടെ ഹൃ​​​ദ​​​യ​​​ത്തി​​​ൽ പ്ര​​​ത്യേ​​​ക സ്ഥാ​​​നം ഉ​​​ണ്ട്. ഒ​​​രു നാ​​​ഴി​​​ക​​​ക്ക​​​ല്ല് പോ​​​ലെ, ഇ​​​വി​​​ടെ എ​​​ത്തു​​​ന്ന ഓ​​​രോ മ​​​ല​​​യാ​​​ളി​​​യും പു​​​തി​​​യ സ്വ​​​പ്ന​​​ങ്ങ​​​ളു​​​മാ​​​യും പ്ര​​​തീ​​​ക്ഷ​​​ക​​​ളു​​​മാ​​​യും ഒ​​​രു പു​​​തി​​​യ അ​​​ധ്യാ​​​യം തു​​​ട​​​ങ്ങു​​​ന്നു. എ​​​ന്നി​​​രു​​​ന്നാ​​​ലും, ഈ ​​​പു​​​തി​​​യ യാ​​​ത്ര​​​യി​​​ൽ ചി​​​ല​​​പ്പോ​​​ൾ ആ​​​ശ​​​യ​​​ക്കു​​​ഴ​​​പ്പ​​​വും അ​​​നി​​​ശ്ചി​​​ത​​​ത്വ​​​വും നേ​​​രി​​​ടേ​​​ണ്ടി വ​​​രു​​​ന്നു. സ്വ​​​ന്തം മ​​​ണ്ണി​​​ലെ പാ​​​ര​​​മ്പ​​​ര്യ​​​വും അ​​​ടി​​​ത്ത​​​റ​​​യും കൈ​​​വി​​​ടാ​​​തെ, അ​​​തി​​​വേ​​​ഗം വ​​​ള​​​രു​​​ന്ന ഈ ​​​ന​​​ഗ​​​ര​​​ത്തി​​​ൽ മു​​​ന്നോ​​​ട്ടു​​​പോ​​​കാ​​​ൻ ക​​​ഴി​​​യാ​​​തെ വ​​​രു​​​ന്ന അ​​​വ​​​സ്ഥ​​​യു​​​ണ്ട്.

പ്രൊ​​​ഫ​​​ഷ​​​ണ​​​ൽ ലൈ​​​ഫ് കോ​​​ച്ച് എ​​​ന്ന നി​​​ല​​​യി​​​ൽ പ​​​ല​​​രും എ​​​ന്നോ​​​ട് ചോ​​​ദി​​​ക്കാ​​​റു​​​ണ്ട്, ജീ​​​വി​​​തം കൂ​​​ടു​​​ത​​​ൽ സ​​​മ്പ​​​ന്ന​​​മാ​​​ക്കാ​​​ൻ ന​​​മു​​​ക്കെ​​​ന്ത് ചെ​​​യ്യാ​​​ൻ ക​​​ഴി​​​യു​​​മെ​​​ന്ന്. ഈ ​​​സം​​​ശ​​​യ​​​ങ്ങ​​​ൾ​​​ക്ക് ഉ​​​ത്ത​​​രം ക​​​ണ്ടെ​​​ത്താ​​​ൻ സ​​​ഹാ​​​യ​​​ക​​​ര​​​മാ​​​യ ചി​​​ല ചി​​​ന്ത​​​ക​​​ൾ ഞാ​​​ൻ ഇ​​​വി​​​ടെ പ​​​ങ്കി​​​ടു​​​ന്നു.

1. പു​​​തി​​​യ സ്ഥ​​​ലം, പു​​​തി​​​യ സാ​​​ധ്യ​​​ത​​​ക​​​ൾ

ഒ​​​രു പു​​​തി​​​യ സ്ഥ​​​ല​​​ത്ത് എ​​​ത്തു​​​മ്പോ​​​ൾ എ​​​വി​​​ടെ നി​​​ന്ന് ആ​​​രം​​​ഭി​​​ക്ക​​​ണം എ​​​ന്നു തീ​​​രു​​​മാ​​​നി​​​ക്കാ​​​ൻ അ​​​ൽ​​​പം സ​​​മ​​​യം എ​​​ടു​​​ക്കു​​​ക. ദു​​​ബൈ പോ​​​ലൊ​​​രു വ​​​ൻ​​​കി​​​ട ന​​​ഗ​​​ര​​​ത്തി​​​ൽ, വേ​​​ഗ​​​ത്തി​​​ൽ വ​​​ള​​​ർ​​​ന്നു വ​​​രാ​​​ൻ പ​​​ല​​​ർ​​​ക്കും പ്ര​​​യാ​​​സ​​​മാ​​​യി​​​രി​​​ക്കും. എ​​​ന്നാ​​​ൽ, ഈ ​​​അ​​​വ​​​സ​​​രം നി​​​ങ്ങ​​​ൾ​​​ക്ക് എ​​​ന്ത് ന​​​ൽ​​​കു​​​ന്നു​​​വെ​​​ന്ന് കൃ​​​ത്യ​​​മാ​​​യി മ​​​ന​​​സ്സി​​​ലാ​​​ക്കു​​​ക. ഓ​​​രോ അ​​​വ​​​സ​​​ര​​​വും പൂ​​​ർ​​​ണ്ണ​​​മാ​​​യും ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ക​​​യും ആ​​​ത്മാ​​​ർ​​​ത്ഥ​​​മാ​​​യി ശ്ര​​​മി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ക. ഈ ​​​ന​​​ഗ​​​ര​​​ത്തി​​​ൽ ഏ​​​ത് മേ​​​ഖ​​​ല​​​യി​​​ലാ​​​ണ് കൂ​​​ടു​​​ത​​​ൽ സാ​​​ധ്യ​​​ത​​​ക​​​ൾ എ​​​ന്ന് ക​​​ണ്ടെ​​​ത്തു​​​ക.

2. തെ​​​റ്റു​​​ക​​​ളി​​​ൽ നി​​​ന്ന് പ​​​ഠി​​​ക്കു​​​ക

പ​​​ല​​​പ്പോ​​​ഴും വി​​​ജ​​​യ​​​ത്തി​​​ൽ എ​​​ത്താ​​​നു​​​ള്ള മാ​​​ർ​​​ഗ​​​മ​​​ധ്യേ പി​​​ഴ​​​വു​​​ക​​​ൾ സം​​​ഭ​​​വി​​​ക്കു​​​ന്ന​​​ത് സ്വാ​​​ഭാ​​​വി​​​ക​​​മാ​​​ണ്. അ​​​തി​​​ൽ ത​​​ള​​​രാ​​​തെ അ​​​ത്ത​​​രം തെ​​​റ്റു​​​ക​​​ളി​​​ൽ നി​​​ന്ന് പാ​​​ഠം ഉ​​​ൾ​​​ക്കൊ​​​ള്ളാ​​​ൻ ശ്ര​​​മി​​​ക്കു​​​ക. അ​​​ത്ത​​​രം അ​​​ബ​​​ദ്ധ​​​ങ്ങ​​​ൾ / തെ​​​റ്റു​​​ക​​​ൾ ആ​​​വ​​​ർ​​​ത്തി​​​ക്കാ​​​തി​​​രി​​​ക്കാ​​​നും കൂ​​​ടു​​​ത​​​ൽ ജാ​​​ഗ്ര​​​ത​​​യോ​​​ടെ കാ​​​ര്യ​​​ങ്ങ​​​ള് കൈ​​​കാ​​​ര്യം ചെ​​​യ്യാ​​​നും ഇ​​​ത് സ​​​ഹാ​​​യി​​​ക്കും. ഓ​​​രോ പി​​​ഴ​​​വും ഓ​​​രോ ജീ​​​വി​​​താ​​​നു​​​ഭ​​​വ​​​മാ​​​യി കാ​​​ണു​​​ക.

3. ആ​​​ത്മ​​​വി​​​ശ്വാ​​​സം നി​​​ല​​​നി​​​ർ​​​ത്തു​​​ക

ആ​​​ത്മ​​​വി​​​ശ്വാ​​​സം ഒ​​​രു മ​​​നു​​​ഷ്യ​​​ന്റെ ഏ​​​റ്റ​​​വും വ​​​ലി​​​യ ആ​​​സ്തി​​​യാ​​​ണ്. പ​​​ല​​​ർ​​​ക്കും അ​​​വ​​​രു​​​ടെ ആ​​​ത്മ​​​വി​​​ശ്വാ​​​സം പ​​​രി​​​മി​​​ത​​​മാ​​​യി തോ​​​ന്നാ​​​റു​​​ണ്ട്, പ്ര​​​ത്യേ​​​കി​​​ച്ച് പു​​​തി​​​യ സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളി​​​ൽ. ഇ​​​തി​​​ന് പ​​​രി​​​ഹാ​​​രം കൃ​​​ത്യ​​​മാ​​​യ ചെ​​​റി​​​യ ചു​​​വ​​​ടു​​​ക​​​ളാ​​​ണ്. ഒ​​​റ്റ​​​ടി​​​ക്ക് വ​​​ലി​​​യ കാ​​​ര്യ​​​ങ്ങ​​​ള് ചെ​​​യ്യാ​​​തെ, കാ​​​ര്യ​​​ങ്ങ​​​ളെ ചെ​​​റു​​​ത് ചെ​​​റു​​​താ​​​യി ഭാ​​​ഗി​​​ച്ച് ചെ​​​യ്യു​​​ക. അ​​​വ വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി പൂ​​​ർ​​​ത്തീ​​​ക​​​രി​​​ക്ക​​​പ്പെ​​​ടു​​​മ്പോ​​​ൾ നി​​​ങ്ങ​​​ൾ​​​ക്ക് നി​​​ങ്ങ​​​ളി​​​ൽ വി​​​ശ്വാ​​​സം വ​​​ള​​​രു​​​ന്നു. അ​​​ങ്ങ​​​നെ അ​​​ത് ഘ​​​ട്ടം ഘ​​​ട്ട​​​മാ​​​യി നി​​​ങ്ങ​​​ളെ സ്‌​​​ട്രോ​​​ങ്ങാ​​​യ ഒ​​​രു വ്യ​​​ക്തി​​​യാ​​​ക്കി മാ​​​റ്റു​​​ന്നു.

4. ല​​​ക്ഷ്യം തീ​​​രു​​​മാ​​​നി​​​ക്കു​​​ക

നി​​​ങ്ങ​​​ൾ​​​ക്ക് എ​​​ന്താ​​​ണ് വേ​​​ണ്ട​​​ത്, എ​​​വി​​​ടെ​​​യാ​​​ണ് എ​​​ത്തേ​​​ണ്ട​​​ത്, എ​​​ന്താ​​​ണ് നേ​​​ടേ​​​ണ്ട​​​ത് എ​​​ന്ന​​​ത് ആ​​​ദ്യ​​​മേ തീ​​​രു​​​മാ​​​നി​​​ച്ച് ഉ​​​റ​​​പ്പി​​​ക്കു​​​ക. ആ​​​ദ്യം ചെ​​​റി​​​യ ല​​​ക്ഷ്യ​​​ങ്ങ​​​ൾ എ​​​ടു​​​ക്കു​​​ക. അ​​​വ നേ​​​ടു​​​മ്പോ​​​ൾ ഉ​​​ള്ള സ​​​ന്തോ​​​ഷം കൂ​​​ടു​​​ത​​​ൽ വ​​​ലി​​​യ ല​​​ക്ഷ്യ​​​ങ്ങ​​​ളി​​​ലേ​​​ക്ക് ന​​​യി​​​ക്കും.

5. ധ്യാ​​​നം / മൗ​​​നം പ​​​രി​​​ശീ​​​ലി​​​ക്കു​​​ക

ദി​​​വ​​​സ​​​വും അ​​​ഞ്ച് മി​​​നി​​​റ്റ് മൗ​​​ന​​​ത്തി​​​ൽ ഇ​​​രി​​​ക്കു​​​ക. നി​​​ങ്ങ​​​ളു​​​ടെ മ​​​ന​​​സ്സി​​​ന് എ​​​ന്താ​​​ണ് ആ​​​വ​​​ശ്യ​​​മെ​​​ന്ന് തി​​​രി​​​ച്ച​​​റി​​​യാ​​​ൻ ഇ​​​ത് ഫ​​​ല​​​പ്ര​​​ദ​​​മാ​​​ണ്.

6. വി​​​ജ​​​യ​​​ങ്ങ​​​ൾ ആ​​​ഘോ​​​ഷി​​​ക്കു​​​ക

ഓ​​​രോ ചെ​​​റി​​​യ വി​​​ജ​​​യ​​​വും നി​​​ങ്ങ​​​ൾ​​​ക്ക് ആ​​​ത്മ​​​വി​​​ശ്വാ​​​സം ന​​​ൽ​​​കു​​​ന്ന ഒ​​​രു ഓ​​​ർ​​​മ്മ​​​പ്പെ​​​ടു​​​ത്ത​​​ലാ​​​ണ്. അ​​​തി​​​നാ​​​ൽ സ​​​ന്തോ​​​ഷം / വി​​​ജ​​​യം എ​​​ത്ര​​​ത​​​ന്നെ ചെ​​​റു​​​താ​​​ണെ​​​ങ്കി​​​ലും അ​​​വ ആ​​​ഘോ​​​ഷി​​​ക്കാ​​​ൻ ഓ​​​ർ​​​ക്കു​​​ക.

7. സ്വ​​​യം​​​നി​​​ല​​​നി​​​ൽ​​​പ്പും ആ​​​ത്മീ​​​യ​​​ത​​​യും

ദു​​​ബൈ പോ​​​ലൊ​​​രു ന​​​ഗ​​​ര​​​ത്തി​​​ൽ ഒ​​​ന്നും ചെ​​​യ്യാ​​​തെ ജീ​​​വി​​​ക്കു​​​ന്ന​​​ത് പോ​​​ലും ഒ​​​രു ആ​​​ഡം​​​ബ​​​ര​​​മാ​​​ണ്. നി​​​ല​​​നി​​​ൽ​​​പ്പി​​​ൻ്റെ മൂ​​​ല്യ​​​ത്തി​​​നും ജീ​​​വി​​​ത​​​ത്തി​​​ൽ അ​​​ർ​​​ഥം സൂ​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​നും ആ​​​ത്മീ​​​യ​​​മാ​​​യ ഒ​​​രു തി​​​രി​​​ച്ച​​​റി​​​വ് ഉ​​​ണ്ടാ​​​കു​​​ന്ന​​​ത് ന​​​ല്ല​​​താ​​​ണ്. ജീ​​​വി​​​ത​​​ത്തി​​​ൽ വ​​​ലി​​​യ വ​​​ലി​​​യ വി​​​ജ​​​യ​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​കു​​​മ്പോ​​​ൾ അ​​​ഹ​​​ങ്കാ​​​രം ഉ​​​ണ്ടാ​​​വ​​​തി​​​രി​​​ക്കാ​​​നും തോ​​​ൽ​​​വി​​​ക​​​ളി​​​ൽ ത​​​ള​​​രാ​​​തി​​​രി​​​ക്കാ​​​നും ഈ ​​​ആ​​​ത്മീ​​​യ​​​ത നി​​​ങ്ങ​​​ളെ സ​​​ഹാ​​​യി​​​ക്കും. പ​​​ണം ഉ​​​ണ്ടാ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള കാ​​​ര്യ​​​ങ്ങ​​​ള് മാ​​​ത്രം ചെ​​​യ്യാ​​​തെ നി​​​ങ്ങ​​​ൾ​​​ക്ക് ഇ​​​ഷ്ട​​​മു​​​ള്ള കാ​​​ര്യ​​​ങ്ങ​​​ള് കൂ​​​ടി ചെ​​​യ്യാ​​​ൻ പ്ര​​​ത്യേ​​​കം ശ്ര​​​ദ്ധി​​​യ്ക്കു​​​ക. അ​​​ല്ലെ​​​ങ്കി​​​ൽ ജീ​​​വി​​​തം മ​​​ടു​​​പ്പു​​​ള്ള​​​താ​​​യി മാ​​​റും.

8. മ​​​ല​​​യാ​​​ളി​​​ക​​​ളു​​​ടെ നി​​​ർ​​​മ്മാ​​​ണ പ്ര​​​തി​​​ഭ

അ​​​ന​​​വ​​​ധി മ​​​ല​​​യാ​​​ളി​​​ക​​​ൾ ദു​​​ബൈ​​​യി​​​ലെ വ്യ​​​വ​​​സാ​​​യ രം​​​ഗ​​​ത്ത് ത​​​ങ്ങ​​​ളു​​​ടേ​​​താ​​​യ മു​​​ദ്ര വെ​​​ച്ചി​​​ട്ടു​​​ണ്ട്. നി​​​ങ്ങ​​​ൾ ഇ​​​തി​​​ൽ ഒ​​​രാ​​​ളാ​​​യി ചേ​​​രാ​​​ൻ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്നു​​​ണ്ടെ​​​ങ്കി​​​ൽ, നി​​​ങ്ങ​​​ളു​​​ടെ ക​​​ഴി​​​വു​​​ക​​​ളും പ്ര​​​ത്യേ​​​ക​​​ത​​​ക​​​ളും ലോ​​​ക​​​ത്തി​​​ന്റെ മു​​​ന്നി​​​ലേ​​​ക്ക് കൊ​​​ണ്ടു​​​വ​​​രാ​​​ൻ ക​​​രു​​​ത​​​ലോ​​​ടെ നീ​​​ക്ക​​​ങ്ങ​​​ൾ ന​​​ട​​​ത്തു​​​ക.

9. ബ​​​ന്ധ​​​ങ്ങ​​​ൾ വ​​​ള​​​ർ​​​ത്തു​​​ക

പ​​​ല​​​പ്പോ​​​ഴും പു​​​തി​​​യ ആ​​​ശ​​​യ​​​ങ്ങ​​​ൾ രൂ​​​പ​​​പ്പെ​​​ടു​​​ന്ന​​​ത് മ​​​റ്റു​​​ള്ള​​​വ​​​രു​​​മാ​​​യു​​​ള്ള ആ​​​ശ​​​യ വി​​​നി​​​മ​​​യ​​​ത്തി​​​ൻ്റെ ഭാ​​​ഗ​​​മാ​​​യി​​​ട്ടാ​​​യി​​​രി​​​ക്കും. മ​​​റ്റു​​​ള്ള​​​വ​​​രു​​​ടെ ചി​​​ന്ത​​​ക​​​ളും ആ​​​ശ​​​യ​​​ങ്ങ​​​ളും മ​​​ന​​​സ്സി​​​ലാ​​​ക്കു​​​ന്ന​​​ത് വ​​​ഴി ന​​​മു​​​ക്ക് പു​​​തി​​​യ ചി​​​ന്ത​​​ക​​​ളോ ആ​​​ശ്യ​​​ങ്ങ​​​ളോ രൂ​​​പ​​​പ്പെ​​​ടു​​​ന്നു. അ​​​ത് ജീ​​​വി​​​ത​​​ത്തെ കൂ​​​ടു​​​ത​​​ൽ ന​​​ല്ലാ​​​താ​​​ക്കാ​​​ൻ സ​​​ഹാ​​​യി​​​ക്കു​​​ന്നു. സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ, ഫോ​​​ൺ എ​​​ന്നി​​​വ​​​യി​​​ൽ നി​​​ന്ന് ബ്രേ​​​ക്ക് എ​​​ടു​​​ത്ത് വ്യ​​​ക്തി​​​ക​​​ളു​​​മാ​​​യി കൂ​​​ടു​​​ത​​​ൽ ഇ​​​ട​​​പെ​​​ടു​​​ന്ന​​​തി​​​ന് സ​​​മ​​​യം ക​​​ണ്ടെ​​​ത്തു​​​ക.

10. അ​​​നി​​​ശ്ചി​​​ത​​​ത്വം / ഭ​​​യം എ​​​ന്നി​​​വ​​​യെ നേ​​​രി​​​ടു​​​ക

പു​​​തി​​​യ സ്ഥ​​​ല​​​ങ്ങ​​​ളി​​​ലെ ജീ​​​വി​​​ത​​​ങ്ങ​​​ൾ പ​​​ല​​​പ്പോ​​​ഴും അ​​​പ​​​രി​​​ചി​​​ത​​​മാ​​​യ അ​​​നു​​​ഭ​​​വ​​​ങ്ങ​​​ളോ​​​ടെ​​​യാ​​​ണ് ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​ത്. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ൾ ന​​​മ്മി​​​ൽ ഭ​​​യ​​​വും ആ​​​ശ​​​ങ്ക​​​യും ഉ​​​ണ്ടാ​​​ക്കാ​​​റു​​​ണ്ട്. എ​​​ന്നാ​​​ൽ, ഈ ​​​ഭ​​​യ​​​ത്തെ ജ​​​യി​​​ക്കു​​​ന്ന​​​ത് വ​​​ള​​​ർ​​​ച്ച​​​യി​​​ലേ​​​ക്കു​​​ള്ള വാ​​​തി​​​ലാ​​​വു​​​ന്നു. എ​​​ന്തി​​​നാ​​​ണ് ഞാ​​​ൻ ഇ​​​തി​​​ൽ ഭ​​​യ​​​പ്പെ​​​ടു​​​ന്ന​​​ത്, ഇ​​​ത് എ​​​നി​​​ക്ക് എ​​​ന്ത് പാ​​​ഠം ന​​​ൽ​​​കു​​​ന്നു തു​​​ട​​​ങ്ങി​​​യ ചോ​​​ദ്യ​​​ങ്ങ​​​ൾ​​​ക്കു​​​ള്ള ഉ​​​ത്ത​​​രം ക​​​ണ്ടെ​​​ത്താ​​​ൻ ശ്ര​​​മി​​​ക്കു​​​ക. അ​​​തി​​​ലൂ​​​ടെ നി​​​ങ്ങ​​​ളു​​​ടെ ഭ​​​യ​​​ങ്ങ​​​ളെചെ​​​റു​​​ക്കാ​​​ൻ ചെ​​​റി​​​യ ശ്ര​​​മ​​​ങ്ങ​​​ൾ ആ​​​രം​​​ഭി​​​ക്കു​​​ക. എ​​​പ്പോ​​​ഴും പു​​​തി​​​യ കാ​​​ര്യ​​​ങ്ങ​​​ള് പ​​​ഠി​​​ക്കാ​​​നും സ്വ​​​യം പു​​​തു​​​ക്കാ​​​നും മ​​​ന​​​പ്പൂ​​​ർ​​​വ​​​മാ​​​യ ശ്ര​​​മ​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​ക​​​ണം. കൂ​​​ടാ​​​തെ, ജീ​​​വി​​​ത​​​ത്തി​​​ൻ്റെ തി​​​ര​​​ക്ക് പി​​​ടി​​​ച്ച ഓ​​​ട്ട​​​ങ്ങ​​​ൾ​​​ക്കി​​​ട​​​യി​​​ൽ ആ​​​വ​​​ശ്യ​​​ത്തി​​​ന് വി​​​ശ്ര​​​മ​​​വും ഉ​​​റ​​​ക്ക​​​വും ആ​​​രോ​​​ഗ്യ​​​ക​​​ര​​​മാ​​​യ ഭ​​​ക്ഷ​​​ണ രീ​​​തി​​​ക​​​ളും പി​​​ന്തു​​​ട​​​രു​​​ന്നു എ​​​ന്ന് ഉ​​​റ​​​പ്പാ​​​ക്കു​​​ക.

അ​​​വി​​​ടെ​​​യു​​​ള്ള മ​​​റ്റ് മ​​​ല​​​യാ​​​ളി​​​ക​​​ളു​​​മാ​​​യി ബ​​​ന്ധം സ്ഥാ​​​പി​​​ക്കു​​​ക​​​യും അ​​​വ​​​രു​​​ടെ ആ​​​ഘോ​​​ഷ​​​ങ്ങ​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്ന​​​ത് പു​​​തി​​​യ ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ൽ അ​​​പ​​​രി​​​ചി​​​ത​​​ത്വം ഉ​​​ണ്ടാ​​​ക്കു​​​ന്ന​​​ത് കു​​​റ​​​ക്കു​​​ക​​​യും ആ ​​​സ​​​മൂ​​​ഹ​​​ത്തി​​​ൻ്റെ സ​​​പ്പോ​​​ർ​​​ട്ടും സ​​​ഹ​​​ക​​​ര​​​ണ​​​വും നി​​​ങ്ങ​​​ൾ​​​ക്ക് ല​​​ഭി​​​ക്കു​​​ന്ന​​​തി​​​ന് കാ​​​ര​​​ണ​​​മാ​​​കു​​​ക​​​യും ചെ​​​യ്യു​​​ന്നു. മു​​​ക​​​ളി​​​ൽ പ​​​റ​​​ഞ്ഞ കാ​​​ര്യ​​​ങ്ങ​​​ള് ശ്ര​​​ദ്ധ​​​യോ​​​ടെ പി​​​ന്തു​​​ട​​​ർ​​​ന്നാ​​​ൽ വി​​​ദേ​​​ശ​​​ത്ത് ഒ​​​രു മി​​​ക​​​ച്ച ജീ​​​വി​​​തം സാ​​​ധ്യ​​​മാ​​​ക്കു​​​ക അ​​​സാ​​​ധ്യ​​​മ​​​ല്ല.

Tags:    
News Summary - Adapting to an unfamiliar city tall and make high life possible

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.