മനാമ: ഫാർമസ്യൂട്ടിക്കൽ ഏജന്റുമാരുടെ ലാഭം നിർണയിക്കുന്നത് നാഷണൽ ഹെൽത് റെഗുലേറ്ററി അതോറിറ്റിയാണെന്ന് സർക്കാർ പാർലമെന്റിനെ അറിയിച്ചു. മരുന്നുകളുടെ വില നിർണയിക്കുന്നത് അതനുസരിച്ചാണെന്നും വ്യക്തമാക്കി. മരുന്നുകൾക്ക് തോന്നിയത് പോലെ വിലയീടാക്കാൻ കഴിയാത്ത വിധമുള്ള സംവിധാനമാണുള്ളത്. മരുന്ന് എജന്റുകളുടെ പൂഴ്ത്തിവെപ്പ് മരുന്നുകളുടെ വില ഉയർത്താനിടയാക്കുമെന്ന് പാർലമെന്റ് അംഗങ്ങൾ ചൂണ്ടിക്കാട്ടിയതിനുള്ള മറുപടിയായാണ് ഇക്കാര്യം സർക്കാർ അറിയിച്ചത്. വില ഉയർത്താനുദ്ദേശിച്ച് മരുന്ന് പൂഴ്ത്തി വെക്കുന്നതു കൊണ്ട് ഏജന്റുമാർക്കും ഫാർമസികൾക്കും ഒരു കാര്യവുമില്ല. കാരണം നേരത്തെ നിർണയിച്ച വിലക്ക് മാത്രമേ മരുന്നുകൾ വിപണനം നടത്താൻ കഴിയുകയുള്ളൂവെന്ന് ബന്ധപ്പെട്ടവർ ചൂണ്ടിക്കാ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.