അലബാമ: നിപ വൈറസിന്റെ ഇനത്തിൽപ്പെടുന്ന ക്യാമ്പ് ഹിൽ വൈറസ് ബാധ ആദ്യമായി അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തു. ക്യൂന്‍സ്‌ലാന്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഒരുസംഘം ഗവേഷകരാണ് വൈറസിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞത്. ഡോക്ടർ ഡോ. റൈസ് പാരിയുടെ നേതൃത്വത്തിലാണ് ഗവേഷണം നടന്നത്.
ഹെനിപാവൈറസ് കുടുംബത്തിൻ്റെ ഭാഗമായ ക്യാമ്പ് ഹിൽ വൈറസ് വിചാരിച്ചതിലും കൂടുതൽ വ്യാപിക്കുമെന്ന ആശങ്ക ഉയർത്തുന്നു. കാനഡയിലും അമേരിക്കയിലും കാണപ്പെടുന്ന നോര്‍ത്തേണ്‍ ഷോര്‍ട്ട് ടെയില്‍ഡ് ഷ്ര്യൂ എന്ന ചെറിയ സസ്തനിയിലാണ് നിലവില്‍ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്.
നിപ വൈറസ് പോലെ വവ്വാലുകളാണ് ക്യാമ്പ് ഹിൽ വൈറസിന്റെയും വാഹകർ. വവ്വാലുകളിൽ നിന്ന് മനുഷ്യരിലേക്കും മറ്റു മൃഗങ്ങളിലേക്കും വൈറസ് പകരാനിടയുണ്ട്.
'പാരാമിക്‌സോവൈറിഡേ' എന്ന വൈറസ് കുടുംബത്തില്‍ വരുന്നതാണ് ക്യാംപ് ഹില്‍ വൈറസ്. നിപയേപ്പോലെതന്നെ നാഡികളെയും ശ്വാസകോശത്തെയും ഇത് ബാധിക്കും. കൂടാതെ രോഗിയുടെ മരണത്തിനും ഈ വൈറസ് കരമാകും.
തലവേദന, ക്ഷീണം, പനി, പേശിവേദന തുടങ്ങിയവയാണ് വൈറസ് ബാധയുടെ പൊതുവായ ലക്ഷണങ്ങള്‍. എന്നാല്‍ ചികിത്സിക്കാന്‍ വൈകിയാല്‍ മസ്തിഷ്‌കജ്വരത്തിന് കാരണമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.