കോര്‍ബെവാക്സ് 18 നു മുകളിലുള്ളവർക്ക് ബൂസ്റ്റര്‍ ഡോസ് ആയി ഉപയോഗിക്കാം

ന്യൂഡല്‍ഹി: ഹൈദരാബാദ് ആസ്ഥാനമായുള്ള മരുന്നു കമ്പനി ബയോളജിക്കല്‍ ഇ വികസിപ്പിച്ച കോവിഡ് പ്രതിരോധ വാക്സിനായ കോര്‍ബെവാക്സ് ബൂസ്റ്റര്‍ ഡോസായി ഉപയോഗിക്കാൻ അനുമതി. 18 വയസ്സിന് മുകളിലുള്ളവർക്ക് ബൂസ്റ്റർ ഡോസായി നൽകുന്നതിന് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയാണ് അനുമതി നല്‍കിയത്.

കോവിഷീല്‍ഡ്, കോവാക്‌സിന്‍ എന്നിവയുടെ രണ്ട് ഡോസെടുത്ത് ആറ് മാസം കഴിഞ്ഞവര്‍ക്ക് ബൂസ്റ്റർ ഡോസായി കോര്‍ബെവാക്‌സിന്‍ ഉപയോഗിക്കാമെന്ന് ബയോളജിക്കൽ ഇ അറിയിച്ചു.

പ്രോട്ടീൻ അധിഷ്ഠിത ആദ്യ ഇന്ത്യൻ വാക്സിനാണ് കോർബെവാക്സ്. അഞ്ചിനും 12 നും ഇടയില്‍ പ്രായമുള്ള കുട്ടികളില്‍ കോര്‍ബെവാക്സ് അടിയന്തര ഉപയോഗത്തിന് ഏപ്രിലില്‍ അനുമതി ലഭിച്ചിരുന്നു. സ്വകാര്യ ആശുപത്രികളില്‍ ഡോസിന് 250 രൂപയും സര്‍ക്കാര്‍ ആശുപത്രികളില്‍ 145 രൂപയുമാണ് വാക്‌സിന്‍റെ വില.

Tags:    
News Summary - Corbevax gets DCGI nod as COVID-19 booster after two doses of Covishield or Covaxin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.