വാഷിങ്ടൺ: അൾട്രാവയലറ്റ് രശ്മികൾക്ക് കോവിഡിനെ നശിപ്പിക്കാൻ കഴിയുമെന്ന് പഠനം. യു.എസിലാണ് ഇതുമായി ബന്ധപ്പെട്ട പഠനം നടന്നത്. അൾട്രാവയലറ്റ് രശ്മികൾ സുരക്ഷിതമാണെന്നും പൊതുഇടങ്ങളും ആശുപത്രികളും അണുവിമക്തമാക്കാൻ ഇത് ഉപയോഗിക്കാമെന്നും ഗവേഷകർ പറഞ്ഞു.
പകർച്ചവ്യാധികളുമായി ബന്ധപ്പെട്ട ജേണലിലാണ് പഠനഫലം പ്രസിദ്ധീകരിച്ചത്. 222 നാനോ മീറ്റർ തരംഗദൈർഘ്യമുള്ള അൾട്രാവയലറ്റ്-സി(യു.വി.സി) രശ്മികൾക്കാണ് കോവിഡ് വൈറസിനെ തകർക്കാൻ കഴിയുക. യൂനിവേഴ്സിറ്റി ഓഫ് ജപ്പാനിലെ ഗവേഷകരും യു.എസിൽ നടന്ന പഠനത്തിൻെറ ഭാഗമായിരുന്നു.
കോവിഡ് വൈറസിൻെറ സാന്നിധ്യമുള്ള 100 മൈക്രോലിറ്റർ ദ്രവരൂപത്തിലുള്ള പദാർഥത്തിലാണ് പരീക്ഷണം നടത്തിയത്. ഇതിൽ അൾട്രാവയലറ്റ് രശ്മികൾ ഉപയോഗിച്ച് 99.7 ശതമാനം അണുക്കളേയും കൊല്ലാൻ കഴിഞ്ഞുവെന്നാണ് ഗവേഷക സംഘം അവകാശപ്പെടുന്നത്.
ജീവനുള്ള കോശങ്ങൾക്ക് അൾട്രവയലറ്റ് രശ്മികൾ ഹാനികരമല്ല. 254 നാനോമീറ്റർ തരംഗദൈർഘ്യമുള്ള തരംഗമാണ് കൂടുതൽ ഹാനികരമെന്നും ഗവേഷകർ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.