ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് മഹാമാരി അടുത്ത ആറു മാസംകൊണ്ട് ഭയക്കേണ്ടതില്ലാത്ത പതിവുരോഗമായി മാറുമെന്ന് ദേശീയ രോഗനിയന്ത്രണ കേന്ദ്രമായ എൻ.സി.ഡി.സിയുടെ ഡയറക്ടർ സുജീത് സിങ്. വൈറസിന്റെ പുതിയ ജനിതകരൂപത്തിന് മാത്രം മൂന്നാം തരംഗം ഉണ്ടാക്കാൻ കഴിയില്ല.
കേരളം കോവിഡ് പ്രതിസന്ധിയിൽനിന്ന് കരകയറുകയാണെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് മഹാമാരി നമ്മുടെ പല പ്രവചനങ്ങളും തെറ്റിച്ചു. എന്നാൽ, മഹാമാരിയിൽനിന്ന് സാധാരണ വൈറസ് ബാധയായി ഇത് മാറിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. നമ്മുടെ ആശുപത്രികൾക്ക് കൂടുതൽ എളുപ്പത്തിൽ ചികിത്സിക്കാവുന്ന വൈറസ് ബാധയാവും ഇത്. മരണ നിരക്കും അനുബന്ധ പ്രശ്നങ്ങളും നിയന്ത്രിക്കാൻ കഴിഞ്ഞാൽ ഈ രോഗത്തെ കൈകാര്യം ചെയ്യാവുന്നതേയുള്ളൂ.
വാക്സിൻ എടുക്കുകയാണ് കോവിഡിനെതിരായ ഏറ്റവും വലിയ സംരക്ഷണം. വാക്സിനേഷനുശേഷവും കോവിഡ് പെരുമാറ്റച്ചട്ടങ്ങൾ പാലിക്കേണ്ടതുണ്ട്. വാക്സിനെടുത്തിട്ടും കോവിഡ് വരാവുന്നത് 20-30 ശതമാനം പേർക്ക് മാത്രമായിരിക്കും. വൈറസിെൻറ പുതിയ വകഭേദം കൊണ്ടുമാത്രം മൂന്നാം തരംഗം ഉണ്ടാവില്ല.
വൈറസിെൻറ ജനിതക സ്വഭാവത്തിനൊപ്പം ആൻറിബോഡി പ്രവർത്തനങ്ങളും വ്യാപനത്തിൽ ഘടകമാണ്. വടക്കേ ഇന്ത്യയിൽ ആഘോഷകാലം വരുന്നുവെന്നതാണ് ചില ആശങ്കകൾ ഉണ്ടാക്കുന്നതെന്ന് സിങ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.