ലണ്ടൻ: ഓക്സ്ഫഡ് സർവകലാശാലയും ആസ്ട്രസെനക കമ്പനിയുമായി സഹകരിച്ച് ഇന്ത്യയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിച്ച കോവിഡ് വാക്സിനായ കോവിഷീൽഡ് വകഭേദം വന്ന വൈറസുകളെ നേരിടുന്നതിൽ 80 ശതമാനം ഫലപ്രദമെന്ന് പഠനം. ബി1.617.2 എന്ന വൈറസിനെതിരെ വാക്സിൻ ഫലപ്രദമെന്നാണ് യു.കെ സർക്കാർ നടത്തിയ പഠനത്തിൽ വ്യക്തമായത്.
ഈ വകഭേദം ആദ്യമായി കണ്ടെത്തിയത് ഇന്ത്യയിലാണ്. രണ്ടു ഡോസ് വാക്സിൻ എടുത്തവരിൽ 87 ശതമാനമാണ് ഫലപ്രാപ്തി. ഇംഗ്ലണ്ടിലെ പൊതുജനാരോഗ്യ വിഭാഗത്തിലെ ഡേറ്റ ഉപയോഗിച്ചുള്ള പഠനത്തിലാണ് കണ്ടെത്തൽ.
വകഭേദം വന്ന വൈറസിനാൽ ഏറ്റവും കൂടുതൽ േപർ രോഗബധിതരായ കെൻറ് മേഖലയിലെ വിവരങ്ങളും പഠനവിധേയമാക്കി. അവസാന പഠന റിപ്പോർട്ട് ഉന്നതതല യോഗത്തിൽ അവതരിപ്പിച്ചശേഷം ഈ ആഴ്ച പുറത്തുവിടുമെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.