പ്ര​മേ​ഹ​ത്തി​ന് ക​ടി​ഞ്ഞാ​ണി​ടാം

നി​ല​വി​ൽ ഇ​ന്ത്യ​യി​ലെ പ്ര​മേ​ഹ​രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ലു​ള്ള വ​ർ​ധ​ന​യ​നു​സ​രി​ച്ച് സ​മീ​പ വ​ർ​ഷ​ങ്ങ​ളി​ൽ​ത​ന്നെ ഇ​ന്ത്യ ചൈ​ന​യെ മ​റി​ക​ട​ക്കു​മെ​ന്നാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. പ്ര​മേ​ഹ​വും അ​നു​ബ​ന്ധ രോ​ഗാ​വ​സ്ഥ​ക​ളും കൂ​ടു​ത​ൽ പേ​രി​ൽ ക​ണ്ടു​വ​രു​ന്ന സ്ഥി​തി​വി​ശേ​ഷ​മാ​ണ് നി​ല​വി​ലു​ള്ള​ത്. പ്ര​മേ​ഹ​ത്തി​ന്റെ സ​ങ്കീ​ർ​ണ​മാ​യ അ​വ​സ്ഥ​ക​ളി​ലൊ​ന്നാ​ണ് ഡ​യ​ബ​റ്റി​ക് ന്യൂ​റോ​പ്പ​തി. പ്ര​മേ​ഹം ഞ​ര​മ്പു​ക​ളെ നേ​രി​ട്ട് ബാ​ധി​ക്കു​ന്ന അ​വ​സ്ഥ​യാ​ണി​ത്.

അ​മി​ത​മാ​യ പ്ര​മേ​ഹ​മു​ള്ള​വ​രു​ടെ ര​ക്ത​ത്തി​ൽ ചി​ല രാ​സ​മാ​റ്റ​ങ്ങ​ൾ ന​ട​ക്കു​ക​യും അ​ത് ഞ​ര​മ്പു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ ത​ക​രാ​റി​ലാ​ക്കു​ക​യും ചെ​യ്യും. കൂ​ടാ​തെ ഞ​ര​മ്പു​ക​ളി​ലേ​ക്ക് ര​ക്ത​മെ​ത്തി​ക്കു​ന്ന ര​ക്ത​ക്കു​ഴ​ലു​ക​ളി​ൽ ത​ട​സ്സ​മു​ണ്ടാ​കു​ന്ന​തും ഡ​യ​ബ​റ്റി​ക് ന്യൂ​റോ​പ്പ​തി​ക്ക് കാ​ര​ണ​മാ​കു​ന്നു.

രോ​ഗ​ത്തെ പ്ര​തി​രോ​ധി​ക്കാം

പ്ര​മേ​ഹം ബാ​ധി​ച്ച ഏ​ത് പ്രാ​യ​ക്കാ​രി​ലും ഡ​യ​ബ​റ്റി​ക് ന്യൂ​റോ​പ്പ​തി​ക്ക് സാ​ധ്യ​ത​യു​ണ്ട്. ശ​രീ​ര​ത്തി​ൽ ഏ​തു​ഭാ​ഗ​ത്തും ബാ​ധി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ​ത​ന്നെ പ്ര​മേ​ഹം നി​യ​ന്ത്രി​ച്ചു​കൊ​ണ്ട് രോ​ഗാ​വ​സ്ഥ​യെ പ്ര​തി​രോ​ധി​ക്കു​ക​യാ​ണ് വേ​ണ്ട​ത്. ഇ​തി​നാ​യി പ്ര​മേ​ഹം നി​യ​ന്ത്രി​ക്കു​ന്ന​തി​നു​ള്ള മാ​ർ​ഗ​ങ്ങ​ൾ സ്വീ​ക​രി​ക്കു​ക​യാ​ണ് ആ​ദ്യ​മാ​യി ചെ​യ്യേ​ണ്ട​ത്.

കാ​ലി​ലെ സ്പ​ർ​ശ​നം കു​റ​യു​മ്പോ​ൾ മു​റി​വു​ക​ൾ സം​ഭ​വി​ക്കു​ന്ന​ത് അ​റി​യാ​തെ പോ​കു​ക​യും ഇ​ത് ഡ​യ​ബ​റ്റി​ക് ഫൂ​ട്ട് എ​ന്ന അ​വ​സ്ഥ​യി​ലേ​ക്ക് ന​യി​ക്കു​ക​യും ചെ​യ്യാം. അ​തി​നാ​ൽ, കാ​ലി​ൽ എ​ന്തെ​ങ്കി​ലും കാ​ര​ണ​ങ്ങ​ൾ​കൊ​ണ്ട് മു​റി​വു​ക​ൾ സം​ഭ​വി​ക്കാ​തി​രി​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണം. കാ​ൽ​വി​ര​ലു​ക​ൾ​ക്കി​ട​യി​ലും മു​റി​വു​ക​ളോ വ്ര​ണ​ങ്ങ​ളോ ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ ശ്ര​ദ്ധി​ക്കു​ക. കാ​ലു​ക​ൾ മു​ഴു​വ​നാ​യി മ​റ​യു​ന്ന, അ​ടി​വ​ശ​ത്ത് മൃ​ദു​വാ​യ പ്ര​ത​ല​മു​ള്ള ചെ​രി​പ്പു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ഗു​ണം ചെ​യ്യും.

ഡ​യ​ബ​റ്റി​ക് ന്യൂ​റോ​പ്പ​തി​യി​ൽ​നി​ന്ന് ര​ക്ഷ​നേ​ടാ​ൻ കാ​ലി​ലേ​ക്കു​ള്ള ര​ക്ത​യോ​ട്ടം വ​ർ​ധി​ക്കു​ന്ന​ത് ന​ല്ല​താ​ണ്‌, ഇ​തി​ന് ത​ട​സ്സം സൃ​ഷ്ടി​ക്കു​ന്ന പു​ക​വ​ലി, മ​ദ്യ​പാ​നം എ​ന്നി​വ ഒ​ഴി​വാ​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണം. കൃ​ത്യ​മാ​യ ഭ​ക്ഷ​ണ ക്ര​മീ​ക​ര​ണം, ആ​വ​ശ്യ​ത്തി​നു​ള്ള വ്യാ​യാ​മം എ​ന്നി​വ പ്ര​മേ​ഹം നി​യ​ന്ത്രി​ക്കു​ന്ന​തി​ന് സ​ഹാ​യ​ക​മാ​ണ്.

അ​തു​കൊ​ണ്ടു​ത​ന്നെ മ​രു​ന്നു​ക​ൾ​ക്കൊ​പ്പം ജീ​വി​ത​ശൈ​ലി ക്ര​മീ​ക​രി​ച്ചു​കൊ​ണ്ട് ഗു​ണ​പ​ര​മാ​യ മാ​റ്റ​ങ്ങ​ൾ ഉ​ണ്ടാ​ക്കാ​ൻ സാ​ധി​ക്കും.കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ പ്ര​മേ​ഹ​നി​ല പ​രി​ശോ​ധി​ക്കാ​നും മ​റ​ക്ക​രു​ത്. ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ട​മാ​യി​ത്തു​ട​ങ്ങി​യാ​ൽ ഉ​ട​ൻ​ത​ന്നെ ചി​കി​ത്സ തേ​ടാ​ൻ മ​ടി​ക്ക​രു​ത്.

ലക്ഷണങ്ങൾ

രോ​ഗം ബാ​ധി​ച്ച ഞ​ര​മ്പു​ക​ളെ ആ​ശ്ര​യി​ച്ച് ഡ​യ​ബ​റ്റി​ക് ന്യൂ​റോ​പ്പ​തി​യു​ടെ ല​ക്ഷ​ണ​ങ്ങ​ളി​ൽ വ്യ​ത്യാ​സ​മു​ണ്ടാ​കും. സാ​മാ​ന്യം വ​ലി​യ ഞ​ര​മ്പു​ക​ളെ ബാ​ധി​ക്കു​ക​യാ​ണെ​ങ്കി​ൽ സ്പ​ർ​ശ​ന​ശേ​ഷി​യെ ബാ​ധി​ക്കും. കൈ​കാ​ലു​ക​ളി​ൽ ത​രി​പ്പ് അ​നു​ഭ​വ​പ്പെ​ടാം. ന​ട​ക്കു​മ്പോ​ൾ സ്പോ​ഞ്ച് പോ​ലു​ള്ള വ​സ്തു​വി​ൽ ന​ട​ക്കു​ന്ന​തു​പോ​ലെ അ​നു​ഭ​വ​പ്പെ​ടാം.

ശ​രീ​ര​ച​ല​നം, പൊ​സി​ഷ​ൻ എ​ന്നി​വ മ​സ്തി​ഷ്ക​ത്തെ അ​റി​യി​ക്കു​ന്ന ഞ​ര​മ്പു​ക​ളെ ബാ​ധി​ക്കു​ക​യാ​ണെ​ങ്കി​ൽ ശ​രീ​ര​ത്തി​ന്റെ സ​ന്തു​ല​നം ന​ഷ്ട​മാ​കു​ന്ന അ​വ​സ്ഥ​യു​ണ്ടാ​കും. ശ​രീ​ര​ത്തി​ന്റെ ബാ​ല​ൻ​സ് ന​ഷ്ട​മാ​കു​ന്ന അ​വ​സ്ഥ ഏ​റെ പ്ര​യാ​സ​മു​ണ്ടാ​ക്കും.

പേ​ശി​ക​ളി​ലേ​ക്കു​ള്ള ഞ​ര​മ്പു​ക​ളെ ബാ​ധി​ച്ചാ​ൽ കാ​ൽ, ഇ​ടു​പ്പ് തു​ട​ങ്ങി​യ ഭാ​ഗ​ങ്ങ​ളി​ൽ ബ​ല​ക്കു​റ​വ് അ​നു​ഭ​വ​പ്പെ​ടും. വ​ള​രെ ചെ​റി​യ ഞ​ര​മ്പു​ക​ളെ ബാ​ധി​ക്കു​ന്ന അ​വ​സ്ഥ ഓ​ട്ടോ​ണ​മി ന്യൂ​റോ​പ്പ​തി എ​ന്ന​റി​യ​പ്പെ​ടു​ന്നു. ഹൃ​ദ​യ​ത്തി​ലേ​ക്കു​ള്ള ഞ​ര​മ്പു​ക​ളെ ബാ​ധി​ച്ച​വ​രി​ൽ ഹൃ​ദ​യ​മി​ടി​പ്പ്, ര​ക്ത​സ​മ്മ​ർ​ദം എ​ന്നി​വ​യി​ൽ വ്യ​ത്യാ​സ​മു​ണ്ടാ​കാം.

ചെ​റു​കു​ട​ലി​ലേ​ക്കു​ള്ള ഞ​ര​മ്പു​ക​ളെ ബാ​ധി​ക്കു​ക​യാ​ണെ​ങ്കി​ൽ ദ​ഹ​ന സം​ബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ൾ അ​നു​ഭ​വ​പ്പെ​ടാം. മ​ല​ബ​ന്ധം ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ശ്ന​ങ്ങ​ളും അ​നു​ഭ​വ​പ്പെ​ടാം.

രോ​ഗാ​വ​സ്ഥ ഗു​രു​ത​ര​മാ​കു​ന്ന ചി​ല​രി​ൽ മൂ​ത്രാ​ശ​യ​ത്തി​ന്റെ നി​യ​ന്ത്ര​ണം ന​ഷ്ട​മാ​കു​ക​യും മൂ​ത്രം നി​യ​ന്ത്രി​ച്ചു നി​ർ​ത്താ​നാ​കാ​ത്ത അ​വ​സ്ഥ​യു​മു​ണ്ടാ​കും. പു​രു​ഷ​ന്മാ​രി​ൽ ലൈം​ഗി​ക ഉ​ദ്ധാ​ര​ണ​ക്കു​റ​വ്, സ്ത്രീ​ക​ളി​ൽ ലൈം​ഗി​ക​താ​ൽ​പ​ര്യം കു​റ​യു​ക തു​ട​ങ്ങി​യ അ​വ​സ്ഥ​ക​ളു​മു​ണ്ടാ​കാം.

ഒ​റ്റ​പ്പെ​ട്ട ഞ​ര​മ്പു​ക​ളെ ബാ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ശ​രീ​ര​ത്തി​ലെ ചി​ല പ്ര​ത്യേ​ക ഭാ​ഗ​ങ്ങ​ളി​ൽ മാ​ത്രം പ്ര​ശ്ന​ങ്ങ​ൾ അ​നു​ഭ​വ​പ്പെ​ടാ​റു​ണ്ട്. മു​ഖ​ത്തേ​ക്കും ക​ണ്ണി​ലെ കൃ​ഷ്ണ​മ​ണി​യി​ലേ​ക്കു​മു​ള്ള ഞ​ര​മ്പു​ക​ളെ ഇ​ത് ബാ​ധി​ക്കാ​റു​ണ്ട്. ഇ​ങ്ങ​നെ സം​ഭ​വി​ക്കു​ന്ന​വ​രി​ൽ വ​ശ​ങ്ങ​ളി​ലേ​ക്ക് നോ​ക്കാ​നു​ള്ള ക​ഴി​വ് ന​ഷ്ട​പ്പെ​ടും.

സാ​ധാ​ര​ണ നീ​ളം​കൂ​ടി​യ ഞ​ര​മ്പു​ക​ളി​ൽ ഡ​യ​ബ​റ്റി​ക് ന്യൂ​റോ​പ്പ​തി ബാ​ധി​ക്കു​ക​യാ​ണെ​ങ്കി​ൽ വ​ള​രെ​പ്പെ​ട്ടെ​ന്നു​ത​ന്നെ ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ട​മാ​കാ​റു​ണ്ട്.

സീ​നി​യ​ർ ക​ൺ​സ​ൾ​ട്ട​ന്റ് ഫി​സി​ഷ്യ​ൻ & ഡ​യ​ബെ​റ്റോ​ള​ജി​സ്റ്റാണ് ലേഖകൻ

Tags:    
News Summary - Diabetes can be curbed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.