തലവേദനക്ക് പല കാരണങ്ങൾ ഉണ്ടാകാം. മാനസിക സമ്മര്‍ദം, ജീവിതശൈലി, കാലാവസ്ഥ, രോഗങ്ങള്‍, ഭക്ഷണരീതികള്‍ എന്നിവയെല്ലാം ഇതിൽ ചിലതാണ്. എന്നാൽ, നോമ്പുകാലത്തെ തലവേദന മിക്കവാറും ഈ കാരണങ്ങളേക്കാൾ മറ്റു ചിലതുകൊണ്ടാവാം. നിര്‍ജലീകരണം, ഉറക്കമില്ലായ്മ എന്നിവയാണ് ഈ കാരണങ്ങൾ.
വെള്ളം കുടിക്കുന്നതിലെ കുറവാണ് നിര്‍ജലീകരണത്തിലേക്ക് നയിക്കുന്നത്. നോമ്പ് കാലത്ത് പകൽ ദീര്‍ഘനേരം വെള്ളം കുടിക്കാതിരിക്കുന്നത് നിര്‍ജലീകരണത്തിലേക്ക് നയിക്കാം. ഗുരുതരമായ നിർജലീകരണം ക്ഷീണം, തലവേദന, തലകറക്കം, മറ്റു ആരോഗ്യ പ്രശ്നങ്ങൾ എന്നിവക്ക് കാരണമാകും. ആരാധനകളിലും ജോലികളിലും മുഴുകുന്നത് മൂലമുള്ള ഉറക്കക്കുറവും തലവേദനക്ക് കാരണമാകും.
തലവേദനക്ക് പിന്നിലുള്ള കാരണങ്ങള്‍ കൃത്യമായി കണ്ടെത്തി പരിഹരിച്ചാൽ ഈ പ്രശ്നത്തെ മറികടക്കാം. ധാരാളം വെള്ളം കുടിക്കുക. പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുക. കഫീൻ അടങ്ങിയ പാനീയങ്ങൾ ഒഴിവാക്കുക. ഉറക്കം പൂർണമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നിവയാണ് പ്രധാന പരിഹാരമാർഗങ്ങൾ.
മാനസിക സമ്മര്‍ദം, തെറ്റായ ഇരിപ്പ്, കിടപ്പ്, പേശികളുടെ വലിവ് എന്നിങ്ങനെ പല കാരണങ്ങളാലും തലവേദന അനുഭവപ്പെടാം. വലിയ രൂപത്തിൽ അല്ലാത്ത ഇവ വേദന സംഹാരികള്‍, റിലാക്സേഷന് ടെക്നിക്കുകള്‍, ഇരുപ്പില്‍ വരുത്തുന്ന മാറ്റങ്ങള്‍ എന്നിവയിലൂടെ കുറക്കാം. എന്നാൽ, കടുത്തതും തുടർച്ചയായതുമായ തലവേദന അനുഭവപ്പെടുന്നവർ ഡോക്ടറുടെ സഹായം തേടണം. മരുന്നുകളിലൂടെയും തെറപ്പികളിലൂടെയും തലവേദന നിയന്ത്രിച്ച് നിര്‍ത്താനാകും.
മൈഗ്രേയ്ന്, സൈനസ് റീബൗണ്ട് തലവേദന എന്നിവ പലർക്കും വലിയ പ്രയാസങ്ങൾ തീർക്കാറുണ്ട്. കൃത്യമായ ചികിത്സ ഇവക്ക് അനിവാര്യമാണ്. കാപ്പി, മദ്യം, ചിലതരം ഭക്ഷണങ്ങള്‍ എന്നിവ ഒഴിവാക്കുന്നത് തലവേദന സാധ്യത കുറക്കും. മനസ്സിനും ശരീരത്തിനും വ്യായാമങ്ങളും ഗുണം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.