കോഴിക്കോട്: കോവിഡ് ആശങ്കയിൽ പകച്ചുനിൽക്കുന്നവർക്ക് ആശ്വാസം പകരാൻ മാധ്യമം തുടക്കമിട്ട 'ഹീലിങ് ടച്ച്' ഹെൽപ് ഡെസ്ക്കിൽ പിന്തുണ തേടിയെത്തുന്നത് നൂറു കണക്കിന് വിളികൾ. മേയ് നാലു മുതൽ ആരംഭിച്ച ഹെൽപ് ഡെസ്ക്കുമായി രണ്ടു ദിവസത്തിനകം സംസ്ഥാനത്തിെൻറ വിവിധ കോണുകളിൽ നിന്ന് പ്രായഭേദമന്യേ നിരവധി പേരാണ് ബന്ധപ്പെട്ടത്.
ജനങ്ങളുടെ ആശങ്ക അകറ്റാനും മനഃസംഘർഷം കുറക്കാനും പ്രമുഖ ഡോക്ടർമാരും ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളും കൗൺസിലർമാരുമുൾക്കൊള്ളുന്ന ഹീലിങ് ടച്ച് ഹെൽപ് ഡെസ്ക് സദാ സജ്ജമാണ്. കോവിഡ് ഭീതിയിൽ ഉള്ളെരിയുന്നവർ, ക്വാറൻറീനിലും ഐസൊലേഷനിലും കഴിയുന്നവർ, രോഗബാധിതരുടെ കുടുംബാംഗങ്ങൾ, രോഗം മാറിയ ശേഷം ശാരീരിക പ്രയാസമുള്ളവർ, മറ്റ് ആകുലതകൾ പുലർത്തുന്നവർ, കോവിഡിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർ എന്നിവർക്കെല്ലാം ഹെൽപ് ഡെസ്ക്കിെൻറ സൗകര്യം ലഭിക്കും.
പൾമനോളജി, നെഫ്രോളജി, ഗൈനക്കോളജി, ഓർതോപീഡിക്സ്, ഓങ്കോളജി, ഒഫ്താൽമോളജി, ഇ.എൻ.ടി, പിഡിയാട്രിക്സ്, ജനറൽ മെഡിസിൻ തുടങ്ങി വിവിധ ശാഖകളിലെ അതിവിദഗ്ധരായ ഡോക്ടർമാരുടെ സേവനം സൗജന്യമാണ്. കോവിഡ് ചികിത്സക്കുള്ള സർക്കാർ-സർക്കാറേതര സംവിധാനങ്ങൾ സംബന്ധിച്ച സംശയങ്ങൾക്കും മറുപടി ലഭിക്കും. സേവനം ആവശ്യമുള്ളവർക്ക് രാവിലെ ഒമ്പതു മുതൽ ൈവകീട്ട് ആറുവരെ 0495 2732119, 9645006035 നമ്പറുകളിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.