അബഹ: സൗദി പ്രവാസികൾക്കിടയിൽ ഹൃദയാഘാതം മൂലം മരിക്കുന്നവരുടെ എണ്ണം കൂടുന്നത് പ്രവാസികളെ പരിഭ്രാന്തിയിലാക്കുന്നു. നാലു മലയാളികളാണ് കഴിഞ്ഞ 10 ദിവസത്തിനിടെ അബഹയിൽ മാത്രം ഇത്തരത്തിൽ മരിച്ചത്. മരിച്ചവർ 50ന് താഴെ പ്രായമുള്ളവരാണ്.
പ്രദേശത്ത് തണുപ്പു കൂടിയതും ആവശ്യത്തിന് വ്യായാമമില്ലാത്തതും ജീവിത, ഭക്ഷണരീതികളുമെല്ലാം മരണനിരക്ക് കൂടാൻ കാരണമായിട്ടുണ്ടെന്ന് ആരോഗ്യരംഗത്തുള്ളവർ പറയുന്നു. പെട്ടെന്നുള്ള മരണങ്ങൾക്ക് കോവിഡുമായി ബന്ധമുണ്ടെന്ന ചില കോണുകളിൽ നിന്നുള്ള പ്രചാരണത്തിന് ഒരു സ്ഥിരീകരണവുമില്ലെന്ന് ഈ രംഗത്തെ വിദഗ്ധർ അറിയിച്ചു. കൃത്യമായ വ്യായാമവും ഭക്ഷണക്രമവും മാനസിക സമ്മർദം ഒഴിവാക്കിയും ഒരുപരിധി വരെ പെട്ടെന്നുള്ള മരണങ്ങളെ നേരിടാമെങ്കിലും അലംഭാവം മരണനിരക്ക് കൂടാൻ കാരണമാകുന്നുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഹൃദയാഘാതമുണ്ടാവുന്ന രോഗികളെ കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കുക എന്നത് പ്രധാനമാണ്.
ഇങ്ങനെയുള്ള രോഗികളെ ഉടൻ ആശുപത്രിയിലെത്തിക്കാതിരിക്കുന്നതും സാമ്പത്തിക ലാഭം നോക്കി കൃത്യസമയത്ത് വിദഗ്ധ ചികിത്സ തേടാതെ സ്വയം രോഗനിർണയം നടത്തുന്നതുമെല്ലാം അപകടം വിളിച്ചുവരുത്തുന്നു. പ്രവാസികളെ വ്യായാമത്തെക്കുറിച്ചും ജീവിത, ഭക്ഷണ ല്ലാംരീതികളെക്കുറിച്ചുമെ ബോധവത്കരിക്കാൻ ഇതിനകം വിവിധ സംഘടനകൾ രംഗത്തുവന്നിട്ടുണ്ട്.
ഒ.ഐ.സി.സി ടൗൺ കമ്മിറ്റി വെള്ളിയാഴ്ച ഖമീസ് മുശൈത്ത് ജൂബിലി ഓഡിറ്റോറിയത്തിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ഡോ. ബിനുകുമാർ ക്ലാസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.