കോവിഡ് വാക്സിൻ സ്വീകരിച്ചതിന് ശേഷം അങ്ങനെ ചെയ്യല്ലേ, ഇങ്ങനെ െചയ്യല്ലേ എന്നെല്ലാം ധാരാളം ഉപദേശങ്ങൾ കേൾക്കാം. ഇതിൽ ഭൂരിഭാഗം ഉപദേശങ്ങൾക്കും യാതൊരു ശാസ്ത്രീയ അടിത്തറയുമുണ്ടാകില്ലെന്നതാണ് വാസ്തവം. എന്നാൽ, വാക്സിൻ സ്വീകരിക്കുന്നതിന് മുേമ്പ സത്യസന്ധമായ ഒത്തിരി സംശയങ്ങളും ഉടലെടുത്തേക്കാം. അതിനൊന്നാണ് ദിവസവും വ്യായാമം ചെയ്യുന്നൊരാൾ വാക്സിൻ സ്വീകരിച്ചതിന് ശേഷം തുടരാമോ എന്ന സംശയം.
വാക്സിൻ സ്വീകരിച്ചതിന് ശേഷം വ്യായാമം ചെയ്യാം എന്നതാണ് ഒറ്റ വാക്കിലെ ഉത്തരം. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിക്കണമെന്നു മാത്രം. കുത്തിവെപ്പിന് ശേഷം വ്യായാമം ചെയ്യുന്നതുവഴി അവയുടെ ഫലപ്രാപ്തിയെ ബാധിക്കുമെന്നോ, ആരോഗ്യത്തിന് ഹാനികരമാണെന്നോ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് വിദഗ്ധർ പറയുന്നു.
'ഒാരോ വ്യക്തിയെയും വാക്സിനേഷൻ എങ്ങനെയായിരിക്കും സ്വാധനീക്കുകയെന്നത് വ്യത്യസ്തമായിരിക്കും. കുത്തിവെപ്പിന് മുേമ്പാ ശേഷമോ വ്യായാമം ചെയ്യുന്നതിലൂടെ അവയുടെ ഫലപ്രാപ്തി നഷ്ടമാകുമെന്ന് തെളിയിക്കാൻ യാതൊരു തെളിവുകളും ഇതുവരെയില്ല. വാസ്തവത്തിൽ, പതിവായി വ്യായാമം ചെയ്യുകയും ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുകയും ചെയ്യുന്നവർക്ക് വാക്സിനുകളോടുള്ള പ്രതികരണവും വർധിക്കും. ആരോഗ്യകരമായ ജീവിതശൈലി പിന്തുടരാത്തവരുമായി താരതമ്യം ചെയ്യുേമ്പാൾ അവരുടെ ശരീരം കൂടുതൽ ആന്‍റിബോഡി സൃഷ്ടിക്കും' -മുംബൈ വോക്ക്ഹാർഡ് ആശുപത്രിയിലെ ഫിസീഷ്യനായ ഡോ. പ്രീതം മൂൺ പറഞ്ഞു.
അതേസമയം, വ്യായാമം ചെയ്യുന്നവർ വാക്സിൻ എടുത്തതിന് ശേഷമുണ്ടാകുന്ന പാർശ്വഫലങ്ങൾ ശ്രദ്ധിക്കുകയും അതിന് അനുസരിച്ച് വ്യായാമങ്ങളിൽ മാറ്റം വരുത്തുകയും വേണം. കുത്തിവെപ്പ് എടുത്ത സ്ഥലത്ത് വേദനയും വീക്കവും, ക്ഷീണം, ഓക്കാനം, തലവേദന, പനി തുടങ്ങിയവയാണ് വാക്സിൻ സ്വീകരിച്ചതിന് ശേഷമുണ്ടാകാറുള്ള ബുദ്ധിമുട്ടുകൾ. വാക്സിൻ സ്വീകരിച്ചതിന് ശേഷം പതിവായി ചെയ്യുന്ന വ്യായാമം മാത്രമാണ് ചെയ്യേണ്ടതെന്നും പുതിയവ ചെയ്യരുതെന്നും ഫിസിയോതെറപ്പിസ് ഡോ. ജൂഹി ഡങ് പറയുന്നു.
'പൊതുവെ വ്യായാമം പുനരാരംഭിക്കുന്നത് സംബന്ധിച്ച് നിർേദശിക്കുന്നത് കാണാം. എന്നാൽ അത്തരത്തിൽ യാതൊരു പ്രശ്നങ്ങളുമില്ല. നിങ്ങളുടെ വേദന കൂടാതിരിക്കുനുള്ള മുൻകരുതൽ നടപടി മാത്രമാണത്. കഠിനമായ വ്യായാമം വേദന വർധിപ്പിക്കും. നിങ്ങൾ കഠിനമായ വ്യായാമം ചെയ്യുന്നവരാണെങ്കിൽ അവ തുടരാം. എന്നാൽ, കുത്തിവെപ്പ് ലഭിച്ച ഉടനെ ചെയ്യാത്ത വ്യായാമങ്ങൾ ആരംഭിക്കരുത്' -ഡോ. ജൂഹി പറയുന്നു.
കുത്തിവെപ്പ് സ്വീകരിച്ച കൈ ഭാഗം അനക്കാതെ വെക്കരുതെന്നും സജീവമാക്കി വെക്കണമെന്നും യു.എസ് സെേന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ നിർദേശിച്ചിരുന്നു.
അതേസമയം, പാർശ്വഫലങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെങ്കിൽ ഒന്നോ രണ്ടോ ദിവസം വിശ്രമം ആവശ്യമാണെന്ന് ഡോക്ടർമാർ നിർദേശിച്ചു. 'നിങ്ങൾക്ക് പനി, ശരീര വേദന, ഓക്കാനം തുടങ്ങിയ പാർശ്വഫലങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെങ്കിൽ ഒന്നോ രണ്ടോ ദിവസം വിശ്രമമെടുക്കുന്നതായിരിക്കും അഭികാമ്യം. നിങ്ങൾക്ക് ശീലമില്ലെങ്കിൽ കുറച്ചു ദിവസങ്ങൾ ശാരീരികമായി ക്ഷീണിപ്പിക്കുന്ന, തീവ്ര പ്രവർത്തനങ്ങൾ നടത്തുന്നത് ഉചിതമല്ല' -ഡൽഹി റെയിൻബോ ആശുപത്രിയിലെ ഡോക്ടറായ ശർവാരി ദബാഡെ ദുവ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.